Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബിയര് കുടിക്കുവാനും കുളിക്കുവാനും!

മുടി ബിയര് ഉപയോഗിച്ച് കഴുകിയ ശേഷം ചെറുചൂടുളള വെള്ളം കൊണ്ട് കഴുകുക. സാധാരണ കണ്ടീഷണറുടെ എല്ലാം ഗുണങ്ങളുമുണ്ടാകും.
ബിയര് ആപ്പിള് സിഡാര് വിനാഗിരിയുടെ കൂടെച്ചേര്ത്ത് മുടി ഷാംപൂ ചെയ്ത ശേഷം കഴുകുക. മുടിക്ക് നല്ല തിളക്കമുണ്ടാകും. മുടി കട്ടിയില് കിടക്കുകയും ചെയ്യും. ഇത് ബിയര് ഉപയോഗിച്ച് ചെയ്തു വരുന്ന സാധാരണ മുടിസംരക്ഷണമാണ്.
അല്പം ബിയര് കുപ്പിയില് ബാക്കി വച്ച് രാത്രി മുഴുവന് തുറന്നു വയ്ക്കുക. പിന്നീട് ഈ കുപ്പിയിലേക്ക് രണ്ട് സ്പൂണ് തേനും മൂന്നുനാലു തുള്ളി നാരങ്ങാനീരു ചേര്ക്കുക. പിന്നീട് ഇത് മുടിയില് തേക്കുക. 15 മിനിററിന് ശേഷം കഴുകിക്കളയാം. ഇത് നല്ലൊന്നാന്തരം കണ്ടീഷണറുടെ ഫലം നല്കും.
വെള്ളം, നാരങ്ങാനീര്, വിനാഗിരി, ബിയര് എന്നിവ കൂട്ടിച്ചേര്ത്ത് മുടി ഷാംപൂ ചെയ്ത ശേഷം തലയില് തേക്കുക. അല്പസമയത്തിന് ശേഷം കഴുകിക്കളയാം.
ബിയര്, ഷാംപൂ, വെള്ളം എന്നിവ കൂട്ടിച്ചേര്ത്ത് തേച്ചാല് മുടിക്ക് കരുത്തും തിളക്കവും ലഭിക്കും.
ബിയറില് ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, മാല്ട്ടോസ് എന്നിവ അടങ്ങിയിട്ടുണ്ട്. ബിയറില് അടങ്ങിയിട്ടുള്ള ബയോട്ടിന് മുടി കൊഴിച്ചില് തടയുകയും താരന് ഒഴിവാക്കുകയും ചെയ്യും. മാല്ട്ടോസാകട്ടെ മുടിക്ക് കരുത്തു നല്കാന് സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
