Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചോക്കലേറ്റ് ഉപയോഗിച്ച് ഫേസ് പായ്ക്ക്

ബ്യൂട്ടിപാര്ലറുകളിലൊന്നും വേണമെന്നില്ല, വീട്ടില്‍ തന്നെ കൊക്കോ ഉപയോഗിച്ച് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുണ്ടാക്കാം.
കൊക്കോയും പഞ്ചസാരയും വെളിച്ചെണ്ണയും ചേര്‍ത്ത് നല്ല സ്ക്രബ് ഉണ്ടാക്കാം. സാധാരണ പഞ്ചസാരയല്ല, ബ്രൗണ്‍ ഷുഗറാണ് ഇതിന് ഉപയോഗിക്കുക. വെളിച്ചെണ്ണയില്‍ ബ്രൗണ്‍ ഷുഗര്‍ ഇട്ട് ചൂടാക്കി കൊക്കോ പൗഡര്‍ ചേര്‍ക്കണം. ഇതിലേക്ക് ഓട്സ് പൊടിച്ചതു ചേര്‍ക്കുക. ഇത് നല്ലൊരു സ്ക്രബറാണ്.
കൊക്കോ പൗഡര്‍ നല്ല ആന്റി ഓക്സിഡന്റാണ്. ഇതും ഗ്രീന്‍ടീയും കൂട്ടിച്ചേര്‍ത്ത് ഫേസ് പായ്ക്കായി ഉപയോഗിക്കാം. കൊക്കോ തേനും പാല്‍പ്പാടയും കൂട്ടിച്ചേര്‍ത്ത് മുഖത്തിട്ട് പത്തു മിനിറ്റിന് ശേഷം കഴുകിക്കളയാം.
കൊക്കോ ബട്ടര്‍, തേന്‍, കോട്ടേജ് ചീസ്, കൊക്കോ പൗഡര്‍, ബദാം എണ്ണ എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തിടാം. ഇത് മുഖചര്‍മത്തിന് തിളക്കം നല്‍കും.
കൊക്കോ പൗഡര്‍, തേന്‍, തൈര്, ഓട്സ് പൊടിച്ചത് എന്നിവ ചേര്‍ത്ത് മുഖത്തിട്ടാല്‍ ചര്‍മസുഷിരങ്ങള്‍ തുറക്കും. ഓട്സിന് പകരം കടലമാവും വേണമെങ്കില്‍ ചേര്‍ക്കാം.
ചോക്കലേറ്റിലെ കൊക്കോ കൊണ്ട് ബാത്ത് ജെല്ലും ഉണ്ടാക്കാം. ജെലാറ്റിനും അല്പം ഷാംപൂവും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കൊക്കോപൗഡര്‍ ചേര്‍ത്ത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. ഇത് കുളിയ്ക്കുമ്പോള്‍ ദേഹത്ത് തേയ്ക്കുവാന്‍ ഉപയോഗിക്കാം. ചര്‍മത്തിന് തിളക്കം കൂടുകയും മൃദുവാകുകയും ചെയ്യും.



Click it and Unblock the Notifications
