Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
30-കളിലും നിലനിര്‍ത്താം 25-ന്റെ ചെറുപ്പം: ഈ എണ്ണയിലുള്ള മാജിക് നിസ്സാരമല്ല
ചര്‍മ്മത്തിന് ഏറ്റവും കൂടുതല്‍ പ്രായം തോന്നുന്ന സമയമാണ് പലപ്പോഴും ശൈത്യകാലം അഥവാ തണുപ്പ് കാലം. ചര്‍മ്മത്തിലെ പല അസ്വസ്ഥതകളും വര്‍ദ്ധിക്കുകയും പലപ്പോഴും ചര്‍മ്മം കൂടുതല്‍ വെല്ലുവിളികളിലൂടെ കടന്ന് പോവുകയും ചെയ്യുന്ന സമയമാണ്. ഉള്ള പ്രായത്തേക്കാള്‍ കൂടുതല്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണുന്നതിനാല്‍ അത് പലരുടേയും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നു. ചുളിവുകളും വരണ്ട ചര്‍മ്മവും മറ്റും ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. അതിനെ പ്രതിരോധിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
ചര്‍മ്മത്തില്‍ ശൈത്യകാലം സമ്മാനിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില എണ്ണകള്‍ നമുക്ക് ശീലമാക്കാം. ചര്‍മ്മത്തിന്റെ കാഠിന്യത്തെ കുറയ്ക്കുകയും വരണ്ട ചര്‍മ്മമുള്ളവരില്‍ അതിന് പരിഹാരം കാണുകയും ചെയ്യുന്നതിന് ഇവ സഹായിക്കും. കൂടാതെ ചര്‍മ്മത്തെ എപ്പോഴും ഈര്‍പ്പത്തോടെ നിലനിര്‍ത്തുന്നതിനും ഇവ മികച്ചതാണ്. ഏതൊക്കെയാണ് ഇത്തരം ഗുണങ്ങളുള്ള ആ എണ്ണകള്‍ എന്ന് നമുക്ക് നോക്കാം. സ്ഥിരമായി ഇവ ഉപയോഗിക്കുന്നത് വഴി മാറ്റങ്ങള്‍ അനുഭവത്തില്‍ തന്നെ തിരിച്ചറിയാം

ജോജോബ ഓയില്‍
ജൊജോബ ഓയില്‍ ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകള്‍ക്ക് സമാനമായ ഫലമാണ് നല്‍കുന്നത്. കാരണം ഇത് ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച പരിഹാരമാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല ചര്‍മ്മത്തില്‍ കൊഴുപ്പുള്ള അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കാതെ ഇത് എളുപ്പത്തില്‍ ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അതോടൊപ്പം തന്നെ ഈ എണ്ണയില്‍ വിറ്റാമിന്‍ ഇ, ബി കോംപ്ലക്സ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ നന്നാക്കാനും വരള്‍ച്ചയും ചുളിവും അകറ്റുന്നതിനും സഹായകമാണ്.
അര്‍ഗന്‍ ഓയില്‍
അര്‍ഗന്‍ ഓയില്‍ അവശ്യ ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അവ ചര്‍മ്മത്തിന്റെ വീക്കം കുറയ്ക്കുമ്പോള്‍ വരണ്ട ചര്‍മ്മത്തെ ഈര്‍പ്പത്തോടെ നിലനിര്‍ത്തുന്നതിനും മൃദുവാക്കാനും സഹായിക്കുന്നു. അധികം കൊഴുപ്പില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്നതിനും സാധിക്കും. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ചര്‍മ്മത്തില്‍ സൃഷ്ടിക്കുകയും ഇവ്വ.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ജലാംശം നല്‍കും ചര്‍മ്മത്തിന് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം മാറ്റങ്ങളാണ് പ്രകടമായി ചര്‍മ്മത്തില്‍ വരുത്തുന്നത്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഇടത്തരം ചെയിന്‍ ഫാറ്റി ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലും മുഖത്തും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല കഠിനമായ കാലാവസ്ഥയില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ നൂറ് ശതമാനം പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു വെളിച്ചെണ്ണ.
ബദാം ഓയില്‍
ബദാം ഓയിലില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വരണ്ട ചര്‍മ്മത്തെ പോഷിപ്പിക്കാനും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല അതിന്റെ നേരിയ ഘടന ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മകോശങ്ങളെ മികച്ചതാക്കുന്നു. കൂടാതെ സുഷിരങ്ങള്‍ അടയാതെ ദീര്‍ഘനേരം ഈര്‍പ്പം നല്‍കുന്നതിനും ബദാം ഓയില്‍ മികച്ചതാണ്. സ്ഥിരമായ ഉപയോഗം മാറ്റങ്ങള്‍ പ്രകടമാക്കും.
ഒലിവ് ഓയില്‍
ഒലീവ് ഓയില്‍ ചര്‍മ്മത്തിലേക്ക് ഈര്‍പ്പം ആകര്‍ഷിക്കുന്നതിന് വളരെ മികച്ചതാണ്. പാരിസ്ഥിതിക നാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. വളരെ എളുപ്പത്തിലും അതോടൊപ്പം തന്നെ ഫലപ്രദവുമായ രീതിയില്‍ മോയ്സ്ചുറൈസ് ചെയ്യുന്നതിന് സഹായിക്കുന്നു.ഇവയെല്ലാം തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ചര്‍മ്മത്തില്‍ നല്‍കുന്നില്ല എന്നതും പ്രത്യേകതയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications