Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ചര്‍മ്മം ക്ലിയറാക്കണോ? വീട്ടില്‍ തയ്യാറാക്കാവുന്ന 3 ചാര്‍ക്കോള്‍ മാസ്ക് റെസിപ്പി ഇതാ
Charcoal mask recipes:ചര്‍മ്മത്തില്‍ നിന്നും അഴുക്കും എണ്ണമയവും നീക്കം ചെയ്യാനും, ചര്‍മ്മം സുന്ദരമാക്കി നിലനിര്‍ത്താനും, ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാനും സഹായിക്കുന്ന ഘടകമാണ് ചാര്‍ക്കോള്‍. ഇന്ന് വിപണിയില്‍ പല പേരില്‍ ചാര്‍ക്കോള്‍ മാസ്ക് ലഭ്യവുമാണ്.

എന്നാല്‍, പണം ചിലവാക്കി ചാര്‍ക്കോള്‍ മാസ്ക് വാങ്ങുന്നതിനേക്കാള്‍ നല്ലതാണ് ഇവ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നത്. വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാന്‍ സാധിക്കുന്ന 3 ചാര്‍ക്കോള്‍ മാസ്ക് റെസിപ്പികള്‍ നമുക്ക് പരിചയപ്പെടാം.
ചാര്‍ക്കോള്‍ കറ്റാര്‍വാഴ ജെല്‍
2 ചിരട്ട
2 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍
തയ്യാറാക്കേണ്ട വിധം
ആദ്യം ചിരട്ട നല്ലതുപോലെ കത്തിച്ച് കരിയാക്കി എടുക്കുക. ഇവ പൊടിച്ച് എടുത്ത് വെച്ചിരിക്കുന്ന കറ്റാര്‍വാഴ ജെല്ലില്‍ ചേര്‍ക്കണം. അതിനുശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.
ചാര്‍ക്കോള്‍ തൈര്
2 ചിരട്ട എടുക്കുക
അരകപ്പ് തൈര് എടുക്കുക.
തയ്യാറാക്കേണ്ട വിധം
ചിരട്ട കത്തിച്ച് കരിയാക്കി മാറ്റി, പൊടിച്ച് എടുത്ത് വെയ്ക്കുക. ഇവ തൈരില്‍ ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടണം. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ചാര്‍ക്കോള്‍ കുക്കുമ്പര്‍
2 ചിരട്ട
കുക്കുമ്പര്‍ അരച്ചത് അര കപ്പ്
തയ്യാറാക്കേണ്ട വിധം
ചിരട്ട കത്തിച്ച് കരിയാക്കി, പൊടിച്ച് മാറ്റി വെയ്ക്കുക. ഇത് കുക്കുമ്പര്‍ പേസ്റ്റിലേയ്ക്ക് ചേര്‍ക്കണം. ഇവ നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. മുഖത്തിന് നല്ല തിളക്കം ലഭിക്കാന്‍ ഇവ സഹായിക്കുന്നതാണ്.
ഗുണങ്ങള്‍
ഈ 3 ഫേയ്സ്മാസ്കുകള്ക്കും ഗുണങ്ങള്‍ അനവധിയാണ്. പ്രത്യേകിച്ച്, ഇവയില്‍ ചേര്‍ത്തിരിക്കുന്ന ഓരോ ചേരുവകളും ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താന്‍ വളരെയധികം സഹായിക്കുന്നു. ചാര്‍ക്കോള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇവ ചര്‍മ്മത്തെ ശുദ്ധീകരിച്ചെടുക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും വൈറ്റ് ഹെഡ്സ് നീക്കം ചെയ്യാന്‍ ഇവ സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് നീക്കം ചെയ്യാനും, ചര്‍മ്മം ക്ലിയറാക്കി സൂക്ഷിക്കാനും ചാര്‍ക്കോള്‍ സഹായിക്കുന്നു. അതുപോലെ, ആദ്യത്തെ ഫേയ്സ് മാസ്കില്‍ കറ്റാര്‍വാഴ ജെല്‍ ആണ് ഉപയോഗിക്കുന്നത്. ഇവ ചര്‍മ്മം മൃദുലമാക്കാനും, ചര്‍മ്മത്തിന് നിറം നല്‍കാനും സഹായിക്കുന്നു. അതുപോലെ, തൈരും ചര്‍മ്മത്തെ ബ്ലീച്ച് ചെയ്തെടുക്കാന്‍ സഹായിക്കുന്നതാണ്. റോസ് വാട്ടര്‍ ചര്‍മ്മം മൃദുവാകാന്‍ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കടയില്‍ നിന്നും വാങ്ങുന്ന ചാര്‍ക്കോളും ഈ ഫേയ്സ് മാസ്കുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ചാര്‍ക്കോള്‍ മുഖത്തിട്ട് അമിതമായി ഉരയ്ക്കാതിരിക്കാന് ശ്രദ്ധിക്കുക. ചര്‍മ്മത്തില്‍ പോറലുകള്‍ വീഴുന്നതിന് ഇവ കാരണമാണ്. ഏതെങ്കിലും ചേരുവകള്‍ നിങ്ങള്‍ക്ക് അലര്‍ജി ഉണ്ടാക്കുമെങ്കില്‍ അവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആഴ്ചയില്‍ രണ്ട് വട്ടമെങ്കിലും ഈ ഫേയ്സ് മാസ്ക് ഉപയോഗിക്കുക.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
