Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഗ്ലൂട്ടാത്തിയോണ്‍ ഗുളിക ഇനി വീട്ടില്‍ തയ്യാറാക്കാം
Glutathione: മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് ഏറ്റവുമധികം ആളുകള്‍ എടുക്കുന്ന ട്രീറ്റ്മെന്റാണ് ഗ്ലൂട്ടാത്തിയോണ്‍ ട്രീറ്റ്മെന്റ്. ചിലര്‍ മരുന്ന് കുത്തിവെച്ചും, ഗുളികയായും ഗ്ലൂട്ടാത്തിയോണ്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇതേ ഗ്ലൂട്ടാത്തിയോണ്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. അതും പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച് ഗ്ലൂട്ടാത്തിയോണ്‍ ഗുളിക വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ഗ്ലൂട്ടാത്തിയോണ്‍
ശരീരത്തില്‍ ആവശ്യമായിട്ടുള്ള ഒരു ആന്റിഓക്സിഡന്റാണ് ഗ്ലൂട്ടാത്തിയോണ്‍. മൂന്ന് അമിനോ ആസിഡുകള്‍ ചേര്‍ന്നാണ് ഗ്ലൂട്ടാത്തിയോണ്‍ രൂപപ്പെടുന്നത്. നമ്മുടെ ശരീരകോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ഗ്ലൂട്ടാത്തിയോണിന്റെ പ്രധാന കര്‍ത്തവ്യം. നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കാനും ഗ്ലൂട്ടാത്തിയോണ്‍ സഹായിക്കുന്നുണ്ട്. കൂടാതെ, ചര്‍മ്മത്തിനും മുടിയ്ക്കും നിറം നല്കുന്ന മെലാനിന്ന്റെ ഉല്പാദനം കുറയ്ക്കാനും, അതിലൂടെ നിറം വര്‍ദ്ധിപ്പിക്കാനും ഗ്ലൂട്ടാത്തിയോണ്‍ സഹായിക്കുന്നതാണ്.
ശരീരത്തില്‍ ഗ്ലൂട്ടാത്തിയോണ്‍ കുറഞ്ഞാല്‍, അമിതമായിട്ടുള്ള ക്ഷീണം, കാര്യങ്ങള്‍ക്ക് വ്യക്തത ഇല്ലായ്മ, ഉറക്കപ്രശ്നങ്ങള്‍, ഇടയ്ക്കിടയ്ക്കുണ്ടാകുന്ന അണുബാധ, അനീമിയ എന്നിങ്ങനെ അനവധി പ്രശ്നങ്ങള്‍ നിങ്ങളെ പിന്തുടരുന്നതാണ്. ചര്‍മ്മ സംരക്ഷണത്തിനും, ആരോഗ്യ പരിപാലനത്തിനും ഗ്ലൂട്ടാത്തിയോണ്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
തയ്യാറാക്കേണ്ട വിധം
ഒരു ക്യാരറ്റ്, അര ബീറ്റ്റൂട്ട്, പകുതി ആപ്പിള്‍, 3 നെല്ലിക്ക കുരുകളഞ്ഞത് എന്നിവ തരിയില്ലാതെ ജ്യൂസാക്കി അരച്ചെടുക്കുക. അതിനുശേഷം ഐസ് ട്രേയില്‍ ഈ ജ്യൂസ് ഒഴിച്ച് വെയ്ക്കുക. ഓരോ ദിവസവും ഇതില്‍ നിന്നും ഓരോ ഐസ് വീതം ഒരു ഗ്ലാസ്സ് വെള്ളത്തില്‍ മിക്സ് ചെയ്ത് വെറും വയറ്റില്‍ കുടിക്കുക. ഇത്തരത്തില്‍ പതിവായി കുടിക്കുന്നതിലൂടെ ശരീരത്തില്‍ ഗ്ലൂട്ടാത്തിയോണ്‍ വര്‍ദ്ധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചിലര്‍ക്ക് ഈ ജ്യൂസ് രാവിലെ കുടിക്കുമ്പോള്‍ വയറുവേദന, അസിഡിറ്റി പോലെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഗ്ലൂട്ടാത്തിയോണ്‍ ഇത്തരത്തില്‍ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ, ഓരോരുത്തര്‍ക്കും ജന്മനാ ലഭിക്കുന്ന നിറം മാറ്റാന്‍ സാധിക്കുന്നതല്ല. കരുവാളിച്ചതും, നേര്‍ത്ത നിറവ്യത്യാസവും ഗ്ലൂട്ടാത്തിയോണ്‍ ഗുളിക കഴിക്കുന്നതിലൂടെ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ഇതില്‍ പച്ചക്കറികള്‍ ചേര്‍ത്തിരിക്കുന്നതിനാല്‍, അമിതമായിട്ടുള്ള ഉപയോഗം വൃക്കയുടെ ആരോഗ്യത്തിന് ദോഷകരമായി ഭവിക്കാം.
രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ഐസ് ഗ്ലൂട്ടാത്തിയോണ്‍ ജ്യൂസ് മാത്രം കലക്കി കുടിക്കുക. ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടുക. അതുപോലെ, വൃക്കരോഗികളും ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. ഒരൊറ്റ ഉപയോഗത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതല്ല. ആഴ്ചയിൽ രണ്ട് ദിവസം വീതമെങ്കിലും ഈ ഗുളിക ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആഹാരങ്ങളുടെ കൂടെ ഈ വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. രാത്രിയിൽ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. രാവിലെ വെറും വയറ്റിൽ മാത്രം കുടിക്കാനും ശ്രദ്ധിക്കുക. ശരിയായ ഫലം ലഭിക്കാൻ ഈ രീതി സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
