Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മഴക്കാലത്തെ ചര്‍മ്മ പ്രശ്നങ്ങളെ നേരിടാന്‍ ഷഹനാസ് ഹുസൈന്റെ മണ്‍സൂണ്‍ ബ്യൂട്ടി സീക്രട്ട്
ചുട്ടുപൊള്ളിക്കുന്ന വേനലിന് ശേഷം മണ്ണിനെയും മനസ്സിനെയും കുളിരണിയിച്ച് മഴ പെയ്യുമ്പോള്‍ എല്ലാവര്ക്കും സന്തോഷമാണ്. പൊതുവെ മഴക്കാലം എല്ലാവരുടെയും പ്രിയപ്പെട്ട സീസണാണ്. പക്ഷേ സൗന്ദര്യ സംരക്ഷണത്തിന്റെ, പ്രത്യേകിച്ച് ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ മഴക്കാലത്ത് നമ്മള് കുറച്ചധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മഴക്കാലത്ത് ചര്‍മ്മ സംരക്ഷണത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?
മഴക്കാലത്ത് ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതിനെ കുറിച്ച് ബ്യൂട്ടി എക്സ്പര്‍ട്ട് ഷഹനാസ് ഹുസൈന് എന്താണ് പറയുന്നത് എന്ന് നോക്കാം. ഹിന്ദി ബോള്ഡ്സ്കൈയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഷഹനാസ് ഹുസൈന് മഴക്കാല ചര്‍മ്മ സംരക്ഷണം സംബന്ധിച്ച നുറുങ്ങുകള്‍ പങ്കുവെച്ചത്.
ക്ലെന്‍സിംഗ്
മഴക്കാലത്ത്, അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കും. അതിനാല്‍ അഴുക്കും പൊടിയും എളുപ്പത്തില്‍ ചര്‍മ്മത്തില്‍ ഒട്ടിപ്പിടിക്കും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ നല്ല ഫേസ്വാഷ് ഉപയോഗിച്ച് ചര്‍മ്മം വൃത്തിയായി സൂക്ഷിക്കുക. ദിവസത്തില്‍ രണ്ടുതവണ ഹെര്‍ബല്‍ ക്ലെന്‍സറുകള്‍ ഉപയോഗിക്കാം. നീം(വേപ്പ്), ടീ ട്രീ ഓയില്‍ എന്നീ ചേരുവകള്‍ അടങ്ങിയ ക്ലെന്‍സറുകളാണ് നല്ലത്. കാരണം ഇവയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. അത് മുഖക്കുരു വരാതെ ചര്‍മ്മത്തെ സംരക്ഷിക്കും.
എക്സ്ഫോളിയേഷന്‍
മഴക്കാലത്ത് ചര്‍മ്മം ആരോഗ്യമുള്ളതായി നിലനിര്‍ത്തുന്നതിന് എക്സ്ഫോളിയേഷന്‍ വളരെ പ്രധാനമാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും നിറം മെച്ചപ്പെടുത്താനും വീര്യം കുറഞ്ഞ സ്ക്രബ്ബുകള്‍ ഇതിനായി ഉപയോഗിക്കാം. കടയില്‍ നിന്ന് വാങ്ങുന്ന സ്ക്രബ്ബുകള്ക്ക് പകരമായി ഓട്സും തൈരും അല്ലെങ്കില്‍ കടലമാവും പാലും ഉപയോഗിച്ച് ഹോം മെയ്ഡ് സ്ക്രബ്ബുകള്‍ തയ്യാറാക്കാം.
മുഖത്തെ അധിക എണ്ണം നീക്കം ചെയ്യുക
അന്തരീഷത്തില്‍ ഈര്‍പ്പം കൂടുന്നത് മുഖത്ത് അധികമായി സെബം ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ ഇടയാക്കും. ഇത് മുഖക്കുരു ഉണ്ടാക്കും. ഇത് തടയാന്‍, എണ്ണ നീക്കം ചെയ്യുന്ന ഫെയ്സ് മാസ്കുകളും ക്ലേ മാസ്കുകളും ആഴ്ച തോറുമുള്ള ചര്‍മ്മ സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചാര്‍ക്കോള്‍, അരിപ്പൊടി, ചോളപ്പൊടി, കടലമാവ് എന്നിവ ഉപയോഗിച്ച് ഫേസ് മാസ്കുകള്‍ തയ്യാറാക്കി മുഖത്ത് ഉപയോഗിക്കുക. ഇവ മുഖത്തെ അധിക എണ്ണ നീക്കം ചെയ്യുക മാത്രമല്ല, മുഖത്തെ അഴുക്ക് നീക്കം ചെയ്യുകയും ചെയ്യുന്നു. ഫ്രഷ് ആയ ലുക്കിന്, മുള്‍ട്ടാണി മിട്ടിയും ചന്ദനപ്പൊടിയും റോസ് വാട്ടറും കൂടി മിശ്രിതമാക്കി മുഖത്ത് ഉപയോഗിക്കുക.
മോയ്സ്ചുറൈസ് ചെയ്യുക
മഴക്കാലത്ത് ചര്‍മ്മം മോയ്സ്ചുറൈസ് ചെയ്യാന്‍ മറക്കരുത്. കട്ടി കുറഞ്ഞ, ഒട്ടിപ്പിടിക്കാത്ത മോയ്സ്ചുറൈസറുകള്‍ ചര്‍മ്മാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കറ്റാര്‍വാഴ, വൈറ്റമിന്‍-ഇ, ഗ്ലിസറിന്‍ അല്ലെങ്കില്‍ വെള്ളരിക്ക തുടങ്ങി ചര്‍മ്മത്തിന് ജലാംശം നല്കുന്ന ജെല്‍ രൂപത്തിലുള്ള മോയ്സ്ചുറൈസറുകള്‍ ആണ് മഴക്കാലത്ത് നല്ലത്. അവ ചര്‍മ്മത്തിന് പോഷണവും നല്കുന്നു. സുഷിരങ്ങള്‍ അടഞ്ഞുപോകാതെ തന്നെ ചര്‍മ്മത്തെ മോയ്സ്ചുറൈസ് ചെയ്യാന്‍ ഇവ മികച്ചതാണ്. മാത്രമല്ല അവ മങ്ങല്‍ നീക്കി മുഖത്തിന് തിളക്കം നല്കുന്നു.
സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
മഴക്കാലമാണെന്ന് കരുതി സണ്‍സ്ക്രീന്‍ ഉപയോഗിക്കാതിരിക്കരുത്. മഴമേഘങ്ങള്‍ സൂര്യനെ മറയ്ക്കുമെങ്കിലും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍ മേഘങ്ങള്‍ക്കിടയിലൂടെയും താഴേക്ക് വരും. അതിനാല്‍ മഴക്കാലത്തും സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 30 SPF ഉള്ള ബ്രോഡ് സ്പെക്ട്രം സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കുക. കൂടാതെ, നിശ്ചിത മണിക്കൂറുകള്‍ കൂടുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക. വീട്ടിലാണെങ്കില്‍ പോലും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്.



Click it and Unblock the Notifications
