Latest Updates
-
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ
ചര്‍മ്മം വൃത്തിയാക്കാന്‍ മാത്രമല്ല പീച്ചിങ്ങ, മറ്റ് ചില ഗുണങ്ങള്‍ കൂടിയുണ്ട്
ചർമത്തിന് അഴക് കൂട്ടാൻ സഹായിക്കുന്ന നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്.അവയിൽ ഓർഗാനിക് ആയവയും അല്ലാത്തവയും ഉണ്ട്.അത്തരത്തിൽ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ഒരു ഉത്പന്നമാണ് ലൂഫ. ശരീരം സംരക്ഷിക്കുന്ന ഓരോരുത്തരുടെയും കുളിമുറിയിൽ ലൂഫ അത്യാവശ്യമാണ്.ഈ അടുത്തകാലത്താണ് ലൂഫ / പീച്ചിങ്ങ. പലരുടെയും കുളിമുറികളിൽ പ്രത്യക്ഷപ്പെട്ടത്.എന്താണ് ലൂഫ/ പീച്ചിങ്ങ എന്നല്ലേ? ലൂഫ മികച്ച ഒരു ബോഡി സ്ക്രബ്ബർ ആണ്.ശരീരത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് നല്ലൊരു ഉണർവ് പ്രദാനം ചെയ്യാൻ ഇതിനു കഴിയും.നിലവിൽ ലഭ്യമാകുന്ന പല ലൂഫകളും സിന്തറ്റിക് മെറ്റീരിയൽ / കൃത്രിമമായി നിർമ്മിച്ചതാണ്. ഇത് ദീർഘകാല ഉപയോഗത്തിന് നല്ലതല്ല. അതിനാൽ പ്രകൃതി ദത്തമായ ലൂഫ ഉപയോഗിക്കുക.

പല രാജ്യങ്ങളിലും സൗന്ദര്യ പരിപാലനത്തിനായി ലൂഫ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.ലൂഫ ചെടിയുടെ ഫലത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ പ്രോസസ് ചെയ്താണ് പ്രകൃതിദത്തമായ ലൂഫ തയ്യാറാക്കുന്നത്.അതുകൊണ്ടുതന്നെ ശരീരസംരക്ഷണത്തിന് മികച്ച ഒരു ഉത്പന്നമാണ് ലൂഫ.ഇനി പീച്ചിങ്ങയുടെ ഗുണഗണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ചർമസംരക്ഷണം
ചർമസംരക്ഷണത്തിന് ലൂഫ മികച്ച ഒരു വസ്തുവാണ്.ചർമത്തിലെ മൃതകോശങ്ങളെ പുറന്തള്ളി വൃത്തിയും അഴകുമുള്ള ചർമം നിങ്ങൾക്ക് സമ്മാനിക്കാൻ ലൂഫയ്ക്ക് കഴിയും.എപ്പോഴും പ്രകൃതിദത്തമായ ലൂഫ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഓർഗാനിക് ലൂഫയ്ക്ക് വെള്ളയോ, ഇളം തവിട്ടു നിറമോ ആയിരിക്കും. അതിൽ നിറമോ മറ്റു രാസവസ്തുക്കളോ ഉണ്ടാകാൻ സാധ്യതയില്ല.അതുകൊണ്ട് തന്നെ ചർമസംരക്ഷണത്തിനു മികച്ചതാണ്.ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പകുതിയിലേറെ ലൂഫകളും സിന്തറ്റിക്കോ ,പ്ലാസ്റ്റിക്കോ കൊണ്ട് കൃത്രിമമായി നിർമിച്ചവയാണ്.അതിനാൽ ചർമസംരക്ഷണത്തിനായി പ്രകൃതിദത്തമായ ലൂഫ വാങ്ങി ഉപയോഗിക്കുക
പരിസ്ഥിതി സൗഹൃദം

ഓർഗാനിക് ലൂഫകൾ പ്രകൃതിക്ക് അനുയോജ്യവും കൂടുതൽ കാലം നിലനിൽക്കുന്നതുമാണ്.എന്നാൽ സിന്തറ്റിക് ലൂഫകൾക്ക് ആയുസ്സ് കുറവാണ്. അവ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ കീറിപ്പോകുകയും പരിസ്ഥിതിക്ക് ദോഷം ചെയ്യുകയും ചെയ്യുന്നു.ധാരാളം മൈക്രോ പ്ലാസ്റ്റിക്കും രാസവസ്തുക്കളും ചേർത്ത് നിർമിക്കുന്ന സിന്തറ്റിക് ലൂഫകൾ പ്രകൃതിക്ക് മാത്രമല്ല നമ്മുടെ ശരീരത്തിനും ദോഷമാണ്.അതിനാൽ കൂടുതൽ ഈട് നിൽക്കുന്നതും പരിസ്ഥിതിക്കും നമ്മുടെ ശരീരത്തിനും ദോഷം വരുത്താത്തതുമായ ഓർഗാനിക് ലൂഫകൾ ഉപയോഗിക്കുക.
മികച്ച എക്സ്ഫോളിയേറ്റർ
പൊടി, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറുമ്പോൾ ഇതെല്ലാം ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം കവർന്നെടുക്കുകയും ചർമ്മ കോശങ്ങളെ നിർജ്ജീവമാക്കി മാറ്റുകയും ചെയ്യുന്നു. ചർമ്മത്തിൽ എക്സ്ഫോളിയേഷൻ ചെയ്യുന്നത് വഴി കേടായ ചർമ്മകോശങ്ങളെ നീക്കി ചർമ്മത്തിന്റെ ആരോഗ്യവും രൂപവും മെച്ചപ്പെടുത്താൻ കഴിയും. പ്രകൃതി ദത്തമായ ലൂഫ ഒരു മികച്ച എക്സ്ഫോളിയേറ്റർ ആണ്.നിങ്ങളുടെ ചർമ്മം വരണ്ടതോ ,പരുക്കനോ ആകട്ടെ,ഓർഗാനിക് ലൂഫ നിങ്ങളുടെ ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കും.ഇത് സിന്തറ്റിക് ലൂഫയേക്കാൾ ഫലപ്രദവും ഉപയോഗമുള്ളതുമാണ്.

ചർമ്മത്തിന്റെ ആരോഗ്യം
നനവുള്ള ഏതൊരു വസ്തുവും വളരെ സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ.കാരണം ഈർപ്പം ധാരാളം സൂക്ഷ്മ ജീവികളുടെ തട്ടകമാണ്. ഇവ പലപ്പോഴും രോഗവാഹകർ ആയിരിക്കും.അതുകൊണ്ട് തന്നെ സിന്തറ്റിക് ലൂഫ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം.നിങ്ങൾ കുളി കഴിഞ്ഞു ഈർപ്പത്തോടെ വയ്ക്കുമ്പോൾ സിന്തറ്റിക് ലൂഫയിൽ ധാരാളം സൂക്ഷമാണുക്കൾ പെരുകാനുള്ള സാധ്യതയുണ്ട്.ഇത് വീണ്ടും ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ,കുരുക്കൾ,പാടുകൾ എന്നിവ ഉണ്ടാക്കും.എന്നാൽ ഓർഗാനിക് ലൂഫ ബാക്ടീരിയ പോലുള്ള സൂക്ഷ്‌മ ജീവികളുടെ വളർച്ച തടയുന്നതിനാൽ ചർമ്മത്തിന് അനുയോജ്യമാണ്.
വീടുവൃത്തിയാക്കാനും
ശരീരം വൃത്തിയാക്കാൻ മാത്രമല്ല വീട് വൃത്തിയാക്കാനും ലൂഫ ഗുണകരമാണ്.ഷവർ, കൗണ്ടർ ടോപ്പ്,സിങ്ക് മറ്റ് ഉപരിതലങ്ങൾ എന്നിവ വൃത്തിയാക്കാനും ലൂഫ ഉപയോഗിക്കാവുന്നതാണ്.ലൂഫയുടെ പരുക്കൻ ഭാഗം അഴുക്കുകൾ നീക്കം ചെയ്യുകയും സ്പോഞ്ച് പോലുള്ള ഭാഗം ദ്രാവകങ്ങളും മറ്റും ആഗീരണം ചെയ്യുകയും ചെയ്യുന്നതിനാൽ ഗുണങ്ങൾ പലതാണ്.
പച്ചക്കറി വൃത്തിയാക്കാൻ

പല പച്ചക്കറികളും വാങ്ങുമ്പോൾ അതിൽ മണ്ണും പൊടിയുമെല്ലാം അടിഞ്ഞിരിക്കില്ലേ? ഇവ വൃത്തിയാക്കാനും ലൂഫ മതി.പച്ചക്കറികൾ വെള്ളത്തിൽ കുതിർത്ത ശേഷം ലൂഫ ഉപയോഗിച്ച് സ്‌ക്രബ് ചെയ്താൽ മതിയാകും.അപ്പോൾ പച്ചക്കറികളിൽ പറ്റിയിരിക്കുന്ന മണ്ണും മറ്റു അഴുക്കുകളും നീങ്ങുകയും നിങ്ങൾക്ക് ഫ്രഷ് ആയ പച്ചക്കറികൾ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. ലൂഫ 100% ബയോഡീഗ്രേഡബിൾ/ പ്രകൃതിയ്ക്ക് യോജിച്ച വസ്തുവാണ്. നാരുകളുള്ള ഈ പ്രകൃതിദത്ത സ്‌ക്രബ്ബർ ആവശ്യത്തിനു ശേഷം നിങ്ങളുടെ പൂന്തോട്ടത്തിൽ കമ്പോസ്റ്റായി ഉപയോഗിക്കാം.അതുകൊണ്ട് തന്നെ നമുക്കും പ്രകൃതിക്കും ഒരുപോലെ അനുയോജ്യമായ ഓർഗാനിക് ലൂഫ ഉപയോഗിക്കുക.



Click it and Unblock the Notifications
