Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
നൈറ്റ് ക്രീം ദിനവും രാത്രിയിലെങ്കില്‍ 35-കഴിഞ്ഞെങ്കിലും 25-ന്റെ യൗവ്വനവും തുടിപ്പും
ചര്‍മ്മസംരക്ഷണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. പലപ്പോഴും പ്രായമാവുന്നു എന്നത് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. തിളങ്ങുന്ന ചര്‍മ്മം എന്നതിനേക്കാള്‍ വരള്‍ച്ചയും പ്രായവും അലട്ടാത്ത ചര്‍മ്മം തന്നെയാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് എത്രയൊക്കെ ശ്രദ്ധിച്ചാലും പലരിലും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളെ പ്രായമാക്കുന്നതിലേക്കും എത്തിക്കുന്നു. തിളക്കവും യുവത്വവുമുള്ള ചര്‍മ്മത്തിന് വേണ്ടി നമുക്ക് നൈറ്റ് ക്രീം ഉപയോഗിക്കാവുന്നതാണ്.
യൗവ്വനം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി നൈറ്റ് ക്രീം സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തെ ആഴത്തില്‍ പോഷിപ്പിക്കുകയും ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ വാര്‍ദ്ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നതിനും നൈറ്റ്ക്രീം സഹായിക്കുന്നു. നൈറ്റ് ക്രീം സ്ഥിരമായി രാത്രി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

തീവ്രമായ മോയ്സ്ചറൈസേഷന്‍
ചര്‍മ്മത്തിന്റെ കാര്യത്തില്‍ തീവ്രമായ മോയ്സ്ചുറൈസേഷന്‍ നല്‍കുന്നതിന് നൈറ്റ് ക്രീം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് നഷ്ടപ്പെട്ട ഈര്‍പ്പം തിരിച്ച് പിടിക്കുന്നതിന് സഹായിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന്റെ ജലനഷ്ടത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ശരീരത്തിന് ഒറ്റ രാത്രി കൊണ്ട് തന്നെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. അതുകൊണ്ട് നൈറ്റ് ക്രീം സ്ഥിരമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.
ചര്‍മ്മത്തിന്റെ പുനരുജ്ജീവനവും
ഉറക്കത്തില്‍, ശരീരത്തിന്റെ പുനഃസ്ഥാപന പ്രക്രിയകള്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ചര്‍മ്മത്തില്‍ കോശങ്ങളുടെ പുനരുജ്ജീവനത്തിനും നൈറ്റ് ക്രീം സഹായിക്കുന്നു. കൂടാതെ നൈറ്റ് ക്രീമുകളില്‍ പലപ്പോഴും ആന്റിഓക്സിഡന്റുകള്‍, പെപ്റ്റൈഡുകള്‍, റെറ്റിനോള്‍ അല്ലെങ്കില്‍ ഹൈലൂറോണിക് ആസിഡ് പോലുള്ള ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുന്നതോടൊപ്പം തന്നെ പ്രായാധിക്യത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കേടായ ചര്‍മ്മത്തെ നന്നാക്കാനും നേര്‍ത്ത വരകള്‍, ചുളിവുകള്‍ എന്നിവയെ ഇല്ലാതാക്കുന്നതിനും നൈറ്റ് ക്രീം മികച്ചതാണ്.

അവശ്യ പോഷകങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പല പോഷകങ്ങളും. ഇത് കൂടാതെ പല നൈറ്റ് ക്രീമുകളിലും നിങ്ങളുടെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ബൊട്ടാണിക്കല്‍ എക്സ്ട്രാക്റ്റുകള്‍ തുടങ്ങിയ പോഷക ഘടകങ്ങള്‍ ധാരാളമുണ്ട്. ഈ ചേരുവകള്‍ നിങ്ങളുടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ഇതെല്ലാം നിങ്ങളുടെ പ്രായത്തേയും ചര്‍മ്മത്തേയും ചെറുപ്പമായി നിലനിര്‍ത്തുന്നു.
സംരക്ഷണം
ചില നൈറ്റ് ക്രീമുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന് കൂടുതല്‍ സംരക്ഷണം നല്‍കുന്നവയായിരിക്കാം. പലപ്പോഴും അന്തരീക്ഷ മലിനീകരണം അല്ലെങ്കില്‍ യുവി വികിരണം പോലുള്ള ഘടകങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ അവയില്‍ നിന്നെല്ലാം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നൈറ്റ് ക്രീം സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും കരുത്തും നിലനിര്‍ത്താന്‍ സഹായിക്കും.

തിളക്കമുള്ള ചര്‍മ്മം
ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ നൈറ്റ് ക്രീം ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഇതിന് സാധിക്കുന്നു. കാരണം പല നൈറ്റ് ക്രീമുകളിലും ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്തുന്ന തരത്തിലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കറുത്ത പാടുകള്‍, ഹൈപ്പര്പിഗ്മെന്റേഷന്, നിറവ്യത്യാസം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് കൂടുതല്‍ തിളക്കമുള്ളതും ആകര്‍ഷകവുമാക്കി മാറ്റുന്നു.
വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മം എന്നത് നിങ്ങളെ വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും നിങ്ങള്‍ക്ക് സ്ഥിരമായി നൈറ്റ് ക്രീം ഉപയോഗിക്കാം. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിനും വരണ്ട ചര്‍മ്മത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു നൈറ്റ് ക്രീം. സ്ഥിരമായി രാത്രി കിടക്കാന്‍ നേരം അല്പം നൈറ്റ് ക്രീം ഉപയോഗിക്കുന്നത് അത് നിങ്ങളുടെ ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കി ആരോഗ്യം നല്കുന്നു.
അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്‍ദ്ധക്യം എന്നത് നിങ്ങളെ വളരെയധികം വലക്കുന്ന ഒന്നാണ്. പലപ്പോഴും ചര്‍മ്മത്തിന്റെ ഈ പ്രശ്നങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി നൈറ്റ് ക്രീം ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും അകാല വാര്‍ദ്ധക്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
