Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
വായ്നാറ്റം എന്നത് നമ്മുടെ ആത്മവിശ്വാസത്തെ പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. പലപ്പോഴും ആയുര്‍വ്വേദ പരിഹാരങ്ങള്‍ എത്രത്തോളം ഫലപ്രദമാണ് എന്നത് അറിയാത്തതിനാല്‍ പലരും ഇത്തരം മാര്‍ഗ്ഗങ്ങളെ പിന്തുടരുന്നില്ല. അതിന് കാരണമായി പറയുന്നത് പലപ്പോഴും ഫലങ്ങള്‍ താമസിച്ച് ലഭിക്കുന്നതാണ്. എന്നാല്‍ യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്തതാണ് ആയുര്‍വ്വേദം എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ പല്ലുകള്‍, മോണകള്‍, നാവ് എന്നീ ഭാഗങ്ങളില്‍ ഉണ്ടാവുന്ന സൂക്ഷ്മാണുക്കളാണ് പലപ്പോഴും വായ്നാറ്റത്തിന് കാരണമാകുന്നത്. ഇതിനെതിരെ പ്രവര്‍ത്തിച്ച് ആരോഗ്യമുള്ള ദന്തസംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നു ആയുര്‍വ്വേദം.
എപ്രകാരം ആയുര്‍വ്വേദത്തെ കൂട്ടുപിടിച്ച് ഈ പ്രശ്നത്തെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം. പലപ്പോഴും മോശം ദന്തശുചിത്വവും പിത്തദോഷവും എല്ലാമാണ് നിങ്ങളില്‍ വായ്നാറ്റം വര്‍ദ്ധിപ്പിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വായ്നാറ്റത്തെ പ്രതിരോധിക്കാന്‍ നമ്മളെ സഹായിക്കുന്ന ചില ഘടകങ്ങളും ആയുര്‍വ്വേദ പരിഹാരങ്ങളും എന്തൊക്കെയെന്നറിയാം.

കുടലിന്റെ ആരോഗ്യം പ്രധാനം
കുടലിന്റെ ആരോഗ്യം തന്നെയാണ് വായ്നാറ്റത്തിലേക്ക് നയിക്കുന്ന പ്രധാന കാരണവും. പലപ്പോഴും ദഹന നാളത്തിലെ ബാക്ടീരിയകളാണ് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇവ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം തന്നെ പ്രോബയോട്ടിക്സ് കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം വായ്നാറ്റത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. എപ്പോഴും കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
ശരീരത്തിന് വീക്കം സംഭവിക്കുന്നതും കാരണം
ശരീരത്തിന് ഇന്ഫ്ളമേഷന് അഥവാ വീക്കം സംഭവിക്കുന്നതും നിങ്ങളുടെ ദന്താരോഗ്യത്തെ ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യവും ആവശ്യത്തിന് പോഷകങ്ങളും വ്യായാമവും ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഒരു പരിധി വരെ രോഗാവസ്ഥയെ പ്രതിരോധിക്കാം. കൂടാതെ ധാരാളം വെള്ളവും പഴങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം തന്െന ദന്താരോഗ്യത്തേയും സഹായിക്കുന്നു.
ആയുര്‍വ്വേദ പാനീയം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആയുര്‍വ്വേദ പാനീയം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ദിനവും രാവിലെ ഒരു ഗ്ലാസ് കുടിക്കുന്നത് ദന്താരോഗ്യം സംരക്ഷിക്കുന്നു. ഒരു കാരറ്റ്, പകുതി മാതളനാരങ്ങ, അര ബീറ്റ്റൂട്ട് എന്നിവ നല്ലതുപോലെ മിക്സ് ആക്കി കുടിക്കുക. ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ഇത് വായ്നാറ്റത്തേയും പ്രതിരോധിക്കുന്നതിന് സഹായിക്കും.
സ്മൂത്തിയും മികച്ചത്
ആയുര്‍വ്വേദ പ്രകാരം ജ്യൂസ് കുടിക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് സ്മൂത്തിയും ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. അതിന് വേണ്ടി 10 ബദാം, 5 വാല്‍നട്ട്, 1 തൊലികളഞ്ഞ ഏലക്ക, അര ടീസ്പൂണ്‍ പെരുംജീരകം പൊടി,1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, നെല്ലിക്ക 2 എന്നിവയെല്ലാം മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു അതുപോലെ തന്നെ വായ്നാറ്റത്തേയും ഇല്ലാതാക്കുന്നു.
ചീര ഉപയോഗിക്കാം
ആയുര്‍വ്വേദം അനുസരിച്ച് നിങ്ങള്‍ക്ക് ചീര കൊണ്ടും ഈ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്. ഇത്നി വേണ്ടി ചീര പച്ചക്ക് കഴിക്കാം. അതോടൊപ്പം കറിവെച്ചും കഴിക്കാവുന്നതാണ്. കൂടാതെ ഭക്ഷണത്തിന് ശേഷം അല്പം പെരുംജീരകം കഴിക്കുന്നതും അല്ലെങ്കില്‍ രണ്ട് തുളസി ഇലകള്‍ ചവക്കുന്നതും വായ്നാറ്റത്തെ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ഇത് നിങ്ങളുടെ ദന്താരോഗ്യം സംരക്ഷിക്കുന്നതിനും മികച്ചതാണ്.
ആര്യവേപ്പിന്റെ തണ്ട്
പണ്ട് മുതല്‍ തന്നെ പലരും ഉപയോഗിച്ച് വരുന്നതാണ് ആര്യവേപ്പിന്റെ തണ്ട്. നമ്മുടെ മുത്തശ്ശിമാര്‍ പണ്ട് മുതല്‍ തന്നെ കുട്ടികള്‍ക്ക് വേണ്ടി ആര്യവേപ്പിന്റെ തണ്ട് പല്ല് തേക്കുന്നതിന് ഉപയോഗിച്ചിരുന്നു. ഇത് പല്ലില്‍ ഒളിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും മോണരോഗത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇനി നിങ്ങള്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നവരെങ്കില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ബ്രഷ് മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ വായ്നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ പല്ലിന്റേയും മോണയുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള ദന്തപ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നല്ല വായ്നാറ്റമുള്ളവരെങ്കില് എല്ലാ ദിവസവും രാവിലേയും വൈകിട്ടും ഒരു ഗ്ലാസ്സ് ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കവിള് കൊള്ളുന്നതും നല്ലതാണ്.



Click it and Unblock the Notifications