Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വരണ്ട ചര്‍മ്മക്കാര്‍ പേടിക്കേണ്ട കിടിലന്‍ മോയ്സ്ചുറൈസര്‍ ഇതാ വീട്ടില്‍
ചര്‍മ്മത്തിന്റെ ആരോഗ്യകാര്യത്തില്‍ നാമെല്ലാം വളരെയേറെ ആശങ്കയുള്ളവരാണ്. തണുത്തകാറ്റ് അടിക്കുമ്പോഴോ ,തണുപ്പുകാലം വരുമ്പോഴെല്ലാം വരണ്ട ചര്‍മ്മക്കാര്‍ക്ക് ടെന്‍ഷന്‍ കൂടും.കാരണം തണുപ്പ് വരണ്ടചര്‍മ്മത്തെ കൂടുതല്‍ വഷളാക്കുമെന്ന് നമുക്ക് അറിയാം. ചിതമ്പലുകള്‍ പോലെയുള്ള ചര്‍മ്മം ആരെയാണ് വിഷമിപ്പിക്കാത്തത്.തിളക്കമുള്ള ,മൃദുവായ, കണ്ണാടിപോലുള്ള ചര്‍മ്മമാണ് നമുക്കിഷ്ടം.വരണ്ട ചര്‍മ്മക്കാര്‍ ഇനി വിഷമിക്കണ്ട , നിങ്ങളുടെ സ്വപനത്തിലെ തിളക്കമുള്ള ചര്‍മ്മം ഇനി വീട്ടിലിരുന്ന് തന്നെ സ്വന്തമാക്കാം.
തണുപ്പ് കാലത്തെ അന്തരീക്ഷ വ്യതിയാനവും കാറ്റും വരണ്ട ചര്‍മ്മക്കാരെ കൂടുതല്‍ വിഷമിപ്പിക്കുന്നു. ചര്‍മ്മത്തില്‍ വരള്‍ച്ചയും,ചൊറിച്ചിലും,അടരുകളുമെല്ലാം ഉണ്ടാകുന്നു. ഇത്തരത്തില്‍ മങ്ങി വരണ്ട ചര്‍മ്മത്തെ തിളക്കവും ജീവസുറ്റതുമാക്കാന് ചില പൊടിക്കൈകള്‍ ഉണ്ട്. അത്തരത്തില്‍ വരണ്ട ചര്‍മ്മക്കാര്‍ക്ക് പറ്റിയ ചില മോയിസ്ച്യുറൈസറുകള്‍ ചുവടെ കൊടുക്കുന്നു. ഇവ ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം

വെളിച്ചെണ്ണ , തേന്‍
വരണ്ടതും ,അടരുകള്‍ ഉള്ളതുമായ ചര്‍മ്മത്തിന് ഏറ്റവും യോജിച്ച പ്രകൃതി ദത്തമായ മോയിച്യുറൈസറുകളാണ് വെളിച്ചെണ്ണയും തേനും . ഇവ ചര്‍മ്മത്തെ ജലാംശമുള്ളതാക്കി മാറ്റുന്നു. കൂടാതെ ആന്റി ബാക്റ്റീരിയല്‍ ഗുണങ്ങളും ഇവയ്ക്കുണ്ട്.ചര്‍മ്മത്തെ പുനര്ജീവിപ്പിക്കാനുള്ള കഴിവും തേനിനും വെളിച്ചെണ്ണയ്ക്കും ഉണ്ട്. അതുകൊണ്ട് തന്നെ വരണ്ട ചര്‍മ്മക്കാര്‍ക്ക് മികച്ച ഒരു മോയിച്യുറൈസറാണിത്. ഉപയോഗിക്കേണ്ട വിധം. ഒരു സ്പൂണ്‍ അല്ലെങ്കില്‍ വെളിച്ചെണ്ണയും തേനും തുല്യ അളവില്‍ എടുക്കുക.ഇത് മുഖം,കഴുത്തു ,കൈകള്‍ എന്നിവയില്‍ പുരട്ടി , 20 -30 മിനിട്ടുകള്‍ക്ക് ശേഷം കഴുകിക്കളയുക.അതിനു ശേഷം തൊട്ടു നോക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസിലാകും.
പഴുത്ത വാഴപ്പഴം, തേന്‍
പഴുത്ത വാഴപ്പഴത്തിനും തേനിനും മോയിസ്ച്യുറൈസിങ് ഗുണഗണങ്ങള്‍ ഉണ്ട്. തേനിന് ആന്റി ബാക്റ്റീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇവ വരണ്ട ചര്‍മ്മക്കാരില്‍ സാധാരണ ഉണ്ടാകുന്ന അണുബാധ , അലര്‍ജി എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു. പഴത്തിന്റെയും തേനിന്റെയും കൂട്ട് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്കുന്നു. ഉപയോഗിക്കേണ്ട വിധം. പഴുത്ത വാഴപ്പഴം നന്നായി ഉടയ്ക്കുക. അതിലേക്ക് രണ്ടു സ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പേസ്റ്റ് രൂപത്തില്‍ അടിച്ചെടുത്താലും മതിയാകും.മുഖത്തു പുരട്ടി 20 -25 മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
മയോണൈസ്, ബേബി ഓയില്‍
ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വളരെ വിചിത്രമായി തോന്നാം.എന്നാല്‍ മയോണൈസിനു ധാരാളം മോയിസ്ച്യുറൈസിങ് ഗുണങ്ങള്‍ ഉണ്ട്. ഇതില്‍ ബേബി ഓയില്‍ കൂടി ചേരുമ്പോള്‍ കൂടുതല്‍ മികച്ച പായ്ക്ക് ആകുന്നു. മറ്റു മാസ്കുകളെ അപേക്ഷിച്ചു ഗന്ധം ഇല്ലെങ്കിലും വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ഒന്നാണിത്. ഉപയോഗിക്കേണ്ട വിധം. രണ്ടു സ്പൂണ്‍ ഫ്ലേവര്‍ ഇല്ലാത്ത മയോണൈസും ഒരു സ്പൂണ്‍ ബേബി ഓയിലുമായി യോജിപ്പിക്കുക. മുഖം,കഴുത്തു,കൈ എന്നിവിടങ്ങളില്‍ ഇത് പുരട്ടുക. 20 മിനിട്ടിനു ശേഷം വെള്ളത്തില്‍ കഴുകിക്കളയുക.

അവോക്കാഡോ ഓയില്‍
നിങ്ങളുടെ ചര്‍മ്മത്തെയും മുടിയെയും പോഷിപ്പിക്കാന്‍ ഇത്രയേറെ കഴിവുള്ള മറ്റൊന്നില്ല. ചര്‍മ്മസംരക്ഷണത്തിന് വിദഗ്ദ്ധര്‍ വളരെയേറെ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് അവോക്കാഡോ ഓയില്‍. ഇത് മറ്റു ചേരുവകള്‍ കൂട്ടി ചേര്‍ക്കാതെയും ഉപയോഗിക്കാം എന്നതാണ് മറ്റൊരു സവിശേഷത. ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും മറ്റു വിറ്റാമിനുകളുടെയും കലവറ കൂടിയായ അവക്കാഡോ ഓയില്‍ വരണ്ട ചര്‍മ്മത്തിലും മുടിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
മുട്ടയുടെ മഞ്ഞ, ബദാം ഓയില്‍
കൊഴുപ്പുകള്‍ ധാരാളമടങ്ങിയ മുട്ടയുടെ മഞ്ഞ നല്ലൊരു മോയിസ്ച്യുറൈസറാണ്. മറുവശത്തു ബദാം ഓയില്‍, വിറ്റാമിന്‍ ഇ , മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍, പൊട്ടാസ്യം, സിങ്ക് തുടങ്ങി മറ്റ് നിരവധി ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇവ രണ്ടും ചേരുമ്പോള്‍ വരണ്ട ചര്‍മ്മം പടി കടക്കും.പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും ഇവ ചേര്‍ക്കുന്നുണ്ട്. തയ്യാറാക്കുന്ന വിധം. മുട്ടയുടെ മഞ്ഞയും ബദാം ഓയിലും നന്നായി യോജിപ്പിക്കുക.വരണ്ട ഭാഗങ്ങളില്‍ അതായത് മുഖം,കൈമുട്ടുകള്‍ ,കാല് മുട്ടുകള്‍,പാദം എന്നിവിടങ്ങളില്‍ പുരട്ടി അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതിയാകും.
ഫ്രഷ് ക്രീം , വാഴപ്പഴം
പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഫ്രഷ് ക്രീമിനു മോയിസ്ച്യുറൈസിങ് ഗുണങ്ങള്‍ ഉണ്ട്.ഏതു കാലാവസ്ഥയിലെയും വരണ്ട ചര്‍മ്മം പരിഹരിക്കാന്‍ ഇതിന് കഴിയും.ഇതില്‍ വാഴപ്പഴം കൂടി ചേര്‍ക്കുമ്പോള്‍ മോയിസ്ച്യുറൈസിങ് ഗുണങ്ങള്‍ കൂടുന്നു. അതിനാല്‍ വരണ്ട ചര്‍മ്മക്കാര്‍ക്ക് മികച്ചൊരു പായ്ക്ക് ആണിത്. ഉപയോഗിക്കേണ്ട വിധം. ഒരു പഴുത്ത വാഴപ്പഴം ഫോര്‍ക്ക് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക.അതില്‍ ഏതാനും സ്പൂണ്‍ ഫ്രഷ് ക്രീം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.നല്ലൊരു പേസ്റ്റ് ആക്കി മുഖത്തു പുരട്ടുക. അല്പസമയത്തിനു ശേഷം കഴുകിക്കളയുക.



Click it and Unblock the Notifications