Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ചര്‍മ്മം അനാരോഗ്യത്തിലേക്കോ, ഈ ലക്ഷണങ്ങള്‍ ആദ്യമേ തിരിച്ചറിയാം
ആരോഗ്യമുള്ള ശരീരം മാത്രമല്ല ആരോഗ്യമുള്ള ചര്‍മ്മവും അത്യാവശ്യമുള്ള ഒന്നാണ്. നമ്മുടെ ചര്‍മ്മത്തിന് നിരന്തരമായ പരിചരണവും ശ്രദ്ധയും അത്യാവശ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ മുതല്‍ നമ്മുടെ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള്‍ മുതല്‍ ചര്‍മ്മത്തെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. ചര്‍മ്മത്തില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം വരെ ശ്രദ്ധിക്കേണ്ടതാണ്.
പലപ്പോഴും പലരും അവഗണിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തിന്റെ അസ്വസ്ഥത. പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്നത് ചര്‍മ്മത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് ചര്‍മ്മത്തെ അകാല വാര്‍ദ്ധക്യത്തിലേക്കും അത് വഴി കൂടുതല്‍ ചര്‍മ്മ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ശ്രദ്ധിക്കാതെ വിടുന്നത് പലപ്പോഴും ചര്‍മ്മത്തിന്റെ അവസ്ഥയെ വഷളാക്കുന്നു. എന്നാല്‍ ഇതിന് മുന്നോടിയായി ചര്‍മ്മം ചില ലക്ഷണങ്ങളെ കാണിക്കുന്നു. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചര്‍മ്മത്തിന്റെ ഘടന
പലപ്പോഴും ചര്‍മ്മത്തിന്റെ ഘടന വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും അനാരോഗ്യകരമായ ചര്‍മ്മത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. പലപ്പോഴും മുഖക്കുരു, സൂര്യാഘാതം, വാര്‍ദ്ധക്യം, കാലാവസ്ഥാ വ്യതിയാനം, നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ എന്നിവയെല്ലാമാണ് ചര്‍മ്മത്തിന്റെ ഘടനയെ പ്രശ്നത്തിലാക്കുന്നത്. ഇത് ചര്‍മ്മത്തെ നിര്‍ജ്ജീവമാക്കുകയും ചര്‍മ്മത്തിന്റെ അനാരോഗ്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
മുഖക്കുരു
ചര്‍മ്മത്തിന് താഴെയുള്ള രോമകൂപങ്ങള്‍ അടഞ്ഞുപോകുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ അവസ്ഥയാണ് മുഖക്കുരു എന്ന് നമുക്കറിയാം. എന്നാല്‍ മുഖക്കുരു വൈറ്റ്ഹെഡ്സ്, ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകളിലേക്ക് മാറുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തെ പ്രതിസന്ധിയിലാക്കുന്നു എന്നത് വേണം തിരിച്ചറിയുന്നതിന്. എന്നാല്‍ ഇത്ത എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്നു. നിരവധി പഠനങ്ങള്‍ അനുസരിച്ച്, നിര്‍ജ്ജലീകരണം, രക്തസമ്മര്‍ദ്ദം, മോശം ദഹന ആരോഗ്യം തുടങ്ങിയ ആന്തരിക ഘടകങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ഇരുണ്ട പാടുകള്‍
പിഗ്മെന്റേഷന് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം കറുത്ത പാടുകള്‍ നമ്മുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നു. അമിതമായ സൂര്യപ്രകാശം, മുഖക്കുരു പാടുകള്‍ അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയാണ് ഇതിന് കാരണമാകുന്നത്. ചര്‍മ്മത്തിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചര്‍മ്മം അനാരോഗ്യത്തിലേക്കാണ് എന്ന് സൂചിപ്പിക്കുന്നതാണ് എപ്പോഴും ഇത്തരം ഇരുണ്ട പാടുകള്‍. അതുകൊണ്ട് തന്നെ പിഗ്മെന്റേഷന് ഇല്ലാതാക്കുന്നതിന് വേണ്ടി ചര്‍മ്മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കണം.
ചര്‍മ്മം അടര്‍ന്ന് പോവുന്നത്
ചര്‍മ്മം പാളിയായി അടര്‍ന്ന് പോരുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ചര്‍മ്മത്തിന്റെ അനാരോഗ്യത്തേയും അസ്വസ്ഥതകളേയും ആണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ചൂടുള്ള വെള്ളത്തിലെ കുളി, ചര്‍മ്മത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ക്രീമുകള്‍, തണുത്തതോ വരണ്ടതോ ആയ കാലാവസ്ഥ, നിര്‍ജ്ജലീകരണം എന്നിവയെല്ലാം പലപ്പോഴും ചര്‍മ്മം അടര്‍ന്ന് പോരുന്നതിന് കാരണമാകുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നിങ്ങളുടെ അനാരോഗ്യത്തെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങളും നിസ്സാരമാക്കി വിടരുത്.

അമിതമായ എണ്ണമയമുള്ള ചര്‍മ്മം
ചര്‍മ്മത്തിലെ എണ്ണമയം നമ്മുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അമിതമായി എണ്ണമയമുള്ള ചര്‍മ്മം അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ തന്നെയാണ് സൂചിപ്പിക്കുന്നത്. എണ്ണമയമുള്ള ചര്‍മ്മത്തിന് കട്ടിയുള്ള ചര്‍മ്മവും ചുളിവുകളും കുറവായിരിക്കും. ഇത് പലപ്പോഴും സ്വാഭാവിക ഈര്‍പ്പത്തെ ഇല്ലാതാക്കുകയും ചര്‍മ്മത്തില്‍ കൂടുതല്‍ എണ്ണമയം വര്‍ദ്ധിപ്പിച്ച് അനാരോഗ്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളാണ് ചര്‍മ്മത്തെ നശിപ്പിക്കുന്നത് എന്നത് എല്ലാവരും ഓര്‍ത്ത് വെക്കണം.



Click it and Unblock the Notifications

