Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അന്നും ഇന്നും ഒരുപോലെ, 51 വയസ്സിലും ശ്വേതമേനോനെ സുന്ദരിയാക്കുന്നതിനു പിന്നിലെ രഹസ്യം ഇത്
Shweta Menon: പ്രായം വെറും നമ്പര്‍ മാത്രമാണ്! അതെ മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശ്വേത മേനോനെ കണ്ടാല്‍ ഈ ചൊല്ല് സത്യമാണെന്നേ പറയുകയുള്ളൂ. 51 വയസ്സിന്റെതായ യാതൊരുവിധ മാറ്റവും ചര്‍മ്മത്തില്‍ കാണാന്‍ സാധിക്കുകയേ ഇല്ല. യുവത്വം തുളുമ്പുന്ന ചര്‍മ്മകാന്തിയും, ക്ലിയര്‍ ഫേയ്സും ശ്വേത മേനോന്റെ സൗന്ദര്യത്തിനു പിന്നിലെ പ്രധാന ആകര്‍ഷണം തന്നെയാണ്. ഇത്ര സുന്ദരിയായിരിക്കുന്നതിനു പിന്നിലെ പ്രധാന ഘടകങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

മോഡലിംഗില്‍ നിന്നും സിനിമയിലേയ്ക്ക്
മോഡലിംഗ് രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്വേത മേനോന്. 1994-ല്‍ മിസ്സ് ഇന്ത്യ മത്സരത്തില്‍ തേര്‍ഡ് റണ്ണറപ്പായ വ്യക്തികൂടിയാണ് ശ്വേത മേനോന്. മോഡലിംഗില്‍ നിന്നും ബോളിവുഡ് മലയാളം സിനിമകൡലേയ്ക്ക് കടന്നു വന്ന വ്യക്തിയാണ് ശ്വേത മേനോന്. 1997-കളില്‍ സിനിമയില്‍ നിറസാന്നിധ്യായി നിലനിന്നിരുന്ന ശ്വത മേനോന് അനവധി ബോള്‍ഡ് കഥാപാത്രങ്ങള്‍ക്കും ജീവന് നല്‍കിയിട്ടുണ്ട്. പ്രായമായത് മുതല്‍ ചെറുപ്പക്കാരി കഥാപാത്രങ്ങള്‍ വരെ അതിന്റെതായ രീതിയില്‍ അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കാന്‍ ശ്വേത മേനോന് പ്രത്യേക കഴിവാണ്.
ചര്‍മ്മ രഹസ്യം
കഥാപാത്രങ്ങള്‍ക്കുവേണ്ടി തിരശ്ശീലയില്‍ രൂപമാറ്റം നടത്തുമെങ്കിലും പ്രായത്തില്‍ എന്നും ഒരുപോലെ ഇരിക്കുന്ന വ്യക്തിയാണ് ശ്വേത മേനോന്. തന്റെ സൗന്ദര്യം ഒട്ടും ചോരാത്ത വിധത്തിലാണ് താരം മേയ്ക്കപ്പ് ഇടാറുള്ളതും. വസ്ത്രത്തിനനുയോജ്യമായ രീതിയില്‍ മിനിമല്‍ മേയ്ക്കപ്പില്‍ ലുക്ക് ക്രിയേറ്റ് ചെയ്യാന്‍ ശ്വേത മേനോന് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അള്‍ട്രാ മോഡേണ്‍ ലുക്കിലും, ട്രെഡീഷ്ണല്‍ ലുക്കിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന തരത്തില്‍ ചര്‍മ്മ പരിപാലനവും താരം നടത്താറുണ്ട്. ഇതിനായി നല്ല ആഹാരങ്ങള്‍ ആസ്വദിച്ച് കഴിക്കുന്ന വ്യക്തിയാണ് ശ്വേത മേനോന്. ചര്‍മ്മം ക്ലെന്‍സ് ചെയ്ത് നിലനിര്‍ത്താനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പ്രകൃതിദത്ത ഫേയ്സ്പാക്കുകളും താരം ഉപയോഗിക്കാറുണ്ട്.
ആത്മസംതൃപ്തി
നമ്മളുടെ മാനസികാരോഗ്യവും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഘടകമാണ്. ശ്വേത മേനോനെ സംബന്ധിച്ച് ഏതൊരു കാര്യവും വളരെ ആസ്വദിച്ച് ചെയ്യുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ, താരത്തിന് ജീവിതത്തില്‍ സന്തോഷവും നിലനിര്‍ത്താന്‍ സാധിക്കും. ഇത്തരം സന്തോഷങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനു പിന്നിലെ പ്രധാന ഘടകങ്ങളാണ്. കൂടാതെ, ചെറിയ രീതിയില്‍ യോഗ, നടത്തം എന്നിവയെ ആശ്രയിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഇവ കൂടാതെ, മനസ്സറിഞ്ഞ് ആഹാരം കഴിക്കുന്നതും, ധാരാളം വെള്ളം കുടിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്.
നമ്മള് ശീലിക്കേണ്ട കാര്യങ്ങള്‍
ശ്വേത മേനോന്റെ സൗന്ദര്യ രഹസ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സന്തോഷം. സന്തോഷം ലഭിക്കണമെങ്കില്‍ എല്ലാ കാര്യങ്ങളിലും ആത്മ സംതൃപ്തി കണ്ടെത്താന്‍ സാധിക്കണം. അത്തരത്തില്‍ എല്ലാ കാര്യത്തിലും സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ശ്വേത മേനോന്. അതുപോലെ, നല്ല ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക. ചെറിയ രീതിയിലെങ്കിലും വ്യായാമം ചെയ്യാന്‍ ശീലിക്കുക. ഇതെല്ലാം ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
