Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
എള്ളെണ്ണ തേച്ച് കുളിക്കുന്നവരാണോ? ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ അനവധി
പണ്ടത്തെ ആളുകള്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒരു എണ്ണ തേച്ചുള്ള ഒരു കുളിയുണ്ട്. പക്ഷേ, കാലം മാറിയതോടെ ഈ എണ്ണതേച്ച് കുളിയിലും മാറ്റങ്ങള്‍ വന്നു തുടങ്ങിയ പ്രത്യേകിച്ച് എള്ളെണ്ണ. നമ്മുടെ വെളിച്ചെണ്ണ പേലെ തന്നെ ഒട്ടനവധി സൗന്ദര്യ ഗുണങ്ങള്‍ എള്ളെണ്ണയ്ക്കും ഉണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും, യുവത്വം നിലനിര്‍ത്താനും എള്ളെണ്ണ ഗുണം ചെയ്യും. പതിവായി എള്ളെണ്ണ തേയ്ക്കുന്നവരില് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുക എന്ന് നോക്കാം.

ആന്റിഓക്സിഡന്റ്സ്
എള്ളെണ്ണയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ ആന്റിഓക്സിഡന്റ്സ് സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ അണുബാധകള്‍ വരാതിരിക്കാനും, ചര്‍മ്മത്തില്‍ പാടുകളും കുരുക്കളും വരാതിരിക്കാനും ഈ ആന്റിഓക്സിഡന്റ്സ് സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഈ ആന്റിഓക്സിഡന്റ്സ് സഹായിക്കുന്നതാണ്.
ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍
എള്ളെണ്ണയില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, ചര്‍മ്മം ചുവന്ന് തുടുത്തിരിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തില്‍ മുഖക്കുരു പ്രശ്നങ്ങള്‍ വരാതിരിക്കാനും ഈ ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ സഹായിക്കുന്നതാണ്.
തിളക്കം
ചര്‍മ്മത്തിന് തിളക്കവും, മൃദുലതയും നല്കാന് എള്ളെണ്ണ സഹായിക്കുന്നതാണ്. പതിവായി എള്ളെണ്ണ പുരട്ടി കുളിക്കുന്നവരില് ചര്മമ്മത്തിന് തിളക്കം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ഈ എണ്ണയില്‍ വിറ്റമിന്‍ ഇ, വിറ്റമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നു. ചര്‍മ്മത്തിന് നിറം നല്‍കാനും എള്ളെണ്ണ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാത്രി കിടക്കുന്നതിന് മുന്‍പ് എള്ളെണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, ആഹാരത്തില്‍ എള്ളെണ്ണ ചേര്‍ക്കുന്നത് ആരോഗ്യത്തിനും അതുപോലെ, ചര്‍മ്മത്തിന്റെ ആരഗ്യത്തിനും വളരെ നല്ലതാണ്. എള്ളെണ്ണയില്‍ മഞ്ഞള്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ എണ്ണ സഹായിക്കുന്നതാണ്. ദിവസേന പുരട്ടിയാല്‍ മാത്രമാണ് ഈ എണ്ണയുടെ ഫലം ചര്‍മ്മത്തിന് ലഭിക്കുകയുള്ളൂ. അതിനാല്‍, ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുഖത്തു നിന്നും എണ്ണമയം നീക്കം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ ചര്‍മ്മത്തില്‍ അഴുക്ക് അടിഞ്ഞ് കൂടാനും, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും ഇത് കാരണമാകുന്നു. എള്ളെണ്ണ ഉപയോഗിക്കുമ്പോള്‍ കടലമാവ് ഉപയോഗിച്ച് കുളിക്കുന്നത് നല്ലതായിരിക്കും. കൂടുതല്‍ ഫലം ലഭിക്കാന്‍ ഈ പ്രകൃതിദത്ത രീതികള്‍ വളരെയധികം സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
