Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കാലാവസ്ഥ മാറ്റത്തില്‍ മുടി കൊഴിയുന്നോ, ഓരോ സമയത്തും ഇപ്രകാരം ശ്രദ്ധിക്കണം
മുടിയുടെ ആരോഗ്യം എന്നത് ഓരോ സമയത്തും ഓരോ തരത്തിലാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുടി കൊഴിയുകയും മുടിയുടെ ആരോഗ്യത്തിന് മാറ്റമുണ്ടാവുകയും മുടിയുടെ തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അനുയോജ്യമായ തരത്തില്‍ മുടി സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് നമ്മുടെ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുടി സംരക്ഷണം എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
മുടി കൊഴിയുന്നത് മുതല്‍ മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും ഇത്തരം മാറ്റങ്ങളെ എങ്ങനെയെല്ലാം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. വര്‍ഷം മുഴുവന്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഇനി പറയുന്ന കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. എപ്രകാരമെന്ന് നോക്കാം.

വേനല്‍ക്കാല മുടി സംരക്ഷണം
വേനല്‍ക്കാലത്ത് തലയോട്ടി വിയര്‍ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നതാണ്. പലപ്പോഴും അമിത വിയര്‍പ്പ് തലയില്‍ എണ്ണ വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇതിനെ ചെറുക്കുന്നതിന് വേണ്ടി എപ്പോഴും നമ്മുടെ തലയോട്ടി വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അതിനായി എല്ലാ ദിവസവും തല കഴുകേണ്ടതാണ്. മുടി വരണ്ടതാക്കി മാറ്റുന്ന തരത്തിലുള്ള ഷാമ്പൂ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഷാമ്പൂ ഉപയോഗിച്ചാല്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം.
മണ്‍സൂണ്‍ മുടി സംരക്ഷണം
മണ്‍സൂണ്‍ കാലം ഈര്‍പ്പവും നനവും എല്ലാം മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ആന്റി-ഫ്രിസ് സെറം അല്ലെങ്കില്‍ ലീവ്-ഇന്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കാം. ഇത് കൂടാതെ മുടിയിലെ ഫംഗസ് അണുബാധ തടയാന്‍ മുടി നന്നായി ഉണക്കിയ ശേഷം വേണം കഴുകി വൃത്തിയാക്കേണ്ടത്. എപ്പോഴും മുടി ചീകുമ്പോള്‍ വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മുടി വേരുകളില്‍ നിന്ന് തന്നെ പൊട്ടിപ്പോവുന്നത് തടയുന്നു.
തണുപ്പ്കാല മുടി സംരക്ഷണം
തണുപ്പ് കാലം മുടിയുടെ വരള്‍ച്ചയ്ക്കും താരനും കാരണമാകുന്ന ഒരു സമയം കൂടിയാണ. ഈ സമയം അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അനുസൃതമായ മോയ്സ്ചറൈസിംഗ് ഷാംപൂവും കണ്ടീഷണറും തിരഞ്ഞെടുക്കേണ്ടതാണ്. അതിന് വേണ്ടി പതിവായി ഓയില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് വഴി നമുക്ക് തലയോട്ടിയിലെ ജലാംശം നിലനിര്‍ത്താന്‍ സാധിക്കുന്നു. അതോടൊപ്പം ചൂടുവെള്ളത്തിലെ കുളി നിങ്ങളുടെ മുടിയില്‍ നിന്ന് സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യുന്നതിനാല്‍ അത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.
മറ്റ് കാര്യങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കാലാവസ്ഥ നോക്കാതെ തന്നെ മറ്റ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തേണ്ടത് അത്യാവശ്യയമാണ്. ഇത് കൂടാതെ മുടിക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം മുടിയുടെ അറ്റം പിളരുന്നത് തടയുന്നതിന് വേണ്ടി ഇടക്കിടെ മുടി മുറിച്ച് കൊടുക്കുകയും വേണം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
