Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആദ്യം കാണുന്ന താരന് മുതല്‍ പ്രതിരോധം ഇപ്രകാരം
താരന് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിന് എപ്രകാരം പരിഹാരം കാണണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. താരന് എന്നത് വളരെ വലിയ ഒരു പ്രശ്നമാണ്. പലപ്പോഴും അതിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് താരന് പരിഹാരം കാണാന്‍ സഹായിക്കുന്നത്. കൃത്യമായ തലയോട്ടിയിലെ പരിചരണം താരനെ അകറ്റി നിര്‍ത്തുന്നതില്‍ അത്യന്താപേക്ഷിതമാണ്.
ഇന്നത്തെ കാലത്ത് ആത്മവിശ്വാസത്തെ പോലും പ്രതിരോധിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. പലപ്പോഴും തലയോട്ടിയുടെ ആരോഗ്യമാണ് നമ്മളെ പ്രശ്നത്തിലാക്കുന്നതും താരന് കാരണമാകുന്നതും. എന്നാല്‍ എപ്രകാരം താരനെ പ്രതിരോധിക്കാന്‍ നാം മാര്‍ഗ്ഗങ്ങള്‍ തേടണം എന്ന് നോക്കാം.

താരന് മനസ്സിലാക്കാം
ആദ്യം താരന് എന്താണെന്ന് മനസ്സിലാക്കണം. തലയോട്ടിയില്‍ നിന്ന് മൃതകോശങ്ങള്‍ പൊരിഞ്ഞ് വരുന്നതിനെയാണ് താരന് എന്ന് പറയുന്നത്. തലയോട്ടിയിലെ വരണ്ട ചര്‍മ്മം, കേശ സംരക്ഷണ ഉല്പന്നങ്ങളോടുള്ള സംവേദനക്ഷമത, എക്്സിമ അല്ലെങ്കില്‍ സോറിയാസിസ് പോലുള്ള അവസ്ഥകള്‍ എന്നിവയെല്ലാം താരനിലേക്ക് എത്തിക്കുന്നതാണ്.
പ്രതിരോധത്തിന്
താരന് തടയുന്നതിന് തലയോട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് പതിവായി മുടിയും തലയോട്ടിയും വൃത്തിയായി കഴുകുന്നത് നല്ലതാണ്. ഇത് തലയോട്ടിയിലെ അധിക എണ്ണയും ചര്‍മ്മത്തിലെ മൃതകോശങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ തലയോട്ടി ക്ലീന്‍ ആക്കുകയും ചെയ്യുന്നു.
ശരിയായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എപ്പോഴും ശരിയായ കേശ സംരക്ഷണ ഉത്പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് ആദ്യത്തെ കാര്യം. താരന് പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇത് വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. സിങ്ക് പൈറിത്തിയോണ്‍, സാലിസിലിക് ആസിഡ് അല്ലെങ്കില്‍ കെറ്റോകോണസോള്‍ പോലുള്ള ചേരുവകള്‍ അടങ്ങിയ ഷാംപൂകള്‍ തിരഞ്ഞെടുക്കുക. ഇത് മുടിയില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ നല്കുന്നു.
വീട്ടുവൈദ്യങ്ങള്‍
താരന് സ്വാഭാവികമായി നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന്, വെളിച്ചെണ്ണ ചെറുതായി ചൂടാക്കി പുരട്ടുന്നത് തലയോട്ടിയിലെ ഈര്‍പ്പം കുറയ്ക്കുകയും താരനെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ടീ ട്രീ ഓയില്‍ താരന് പ്രതിരോധം തീര്‍ക്കുന്നു. ഇത് കൂടാതെ സാധാരണ ഷാമ്പൂവില്‍ അല്പം ഈ ഓയില്‍ മിക്സ് ചെയ്യുന്നത് താരനില്‍ നിന്ന് ആശ്വാസം നല്‍കും.
കറ്റാര്‍വാഴ
താരന് മാത്രമല്ല മുടിയുടെ പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് കറ്റാര്‍വാഴ. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും വീക്കം കുറക്കുന്നതിനും സഹായിക്കുന്നു. മുടി കഴുകുന്നതിന് മുമ്പ് കറ്റാര്‍ വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടുന്നത് പൂര്‍ണമായും താരനെ ഇല്ലാതാക്കുന്നു.
ആരോഗ്യകരമായ ജീവിതശൈലി
നിങ്ങളുടെ ഭക്ഷണക്രമവും ജീവിതശൈലിയും നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ശരീരത്തിന് ആവശ്യമായ രീതിയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് വഴി മൊത്തത്തിലുള്ള ആരോഗ്യത്തെയും തലയോട്ടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നു. സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
മാനസിക സമ്മര്‍ദ്ദം കുറക്കാന്‍
മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ക്കും താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. അതിനായി നിങ്ങളുടെ ദിനചര്യയില്‍ യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള റിലാക്സേഷന് ടെക്നിക്കുകള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications