Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
ചര്‍മ്മത്തിലെ ടാന്‍ മാറ്റാന്‍ കടലമാവും തൈരും ചേര്‍ത്തൊരു ഫേയ്സ്പാക്ക്
സിനിമാ താരങ്ങള്‍ മുതല്‍, പ്രത്യേകിച്ച് പ്രിയങ്ക ചോപ്രവരെയുള്ള ബോളിവുഡ് താരങ്ങള്‍ പലപ്പോഴും ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് നീക്കം ചെയ്യാന്‍ നല്ല വിലകൂടിയ ബ്യൂട്ടീ പ്രോഡക്ട്സിനു പകരം, സാധാരണ നാടന്‍, ആയുര്‍വേദ ചേരുവകള്‍ ചേര്‍ത്ത് ചില ഫേയ്സ്പാക്കുകള്‍ തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു കിടിലന്‍ ഫേയ്സ്പാക്കാണ് കടലമാവ്, തൈര് ഫേയ്സ്പാക്ക്. ഇതെ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
കടലമാവ് (ബേസന്): 2 ടേബിള്‍സ്പൂണ്‍
ശുദ്ധമായ തൈര്: 1 ടേബിള്‍സ്പൂണ്‍
നാരങ്ങ നീര്: 1 ടീസ്പൂണ്‍ (ഓപ്ഷണല്‍)
മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍ (ഓപ്ഷണല്‍)
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലമാവും തൈരും ചേർത്ത് നന്നായി ഇളക്കി മൃദുവായ പേസ്റ്റ് ഉണ്ടാക്കുക. നാരങ്ങ നീരും മഞ്ഞൾപ്പൊടിയും (ഉപയോഗിക്കുന്നുണ്ടെങ്കിൽ) ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും ഒരുപോലെ പുരട്ടുക. 15-20 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം, ചെറുചൂടുവെള്ളത്തിൽ കഴുകി മൃദുവായി തുടച്ചെടുക്കുക. കഴുകി തുടച്ചതിന് ശേഷം മോയ്സ്ച്വറൈസർ പുരട്ടാവുന്നതാണ്. രാത്രിയിൽ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതാണ്. കൂടുതൽ ഫലപ്രദം.
ഓരോ ചേരുവയുടെയും ഗുണങ്ങള്‍
കടലമാവ്: ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും തിളക്കം നല്‍കുകയും ടാന്‍ കുറയ്ക്കുകയും ചെയ്യുന്നു.
തൈര്: ചര്‍മ്മത്തിന് തണുപ്പും ആശ്വാസവും നല്കുന്നു, വീക്കം കുറയ്ക്കുന്നു.
നാരങ്ങ നീര്: പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ്, കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
മഞ്ഞള്‍: വീക്കം കുറയ്ക്കാനും ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖത്ത് പുരട്ടുന്നതിന് മുമ്പ് കയ്യിൽ ഒരു ഭാഗത്ത് ഈ ഫേയ്സ് പാക്ക് പുരട്ടി പാച്ച് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. കാരണം, ചിലരിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇവ കാരണമാകുന്നു. അതിനാൽ പാച്ച് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. അതുപോലെ, മികച്ച ഫലത്തിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുക. ഒരൊറ്റ ഉപയോഗത്തിൽ ഒരിക്കലും നല്ല ഫലം ലഭിക്കുകയില്ല. ശരിയായ രീതിയിൽ അടുപ്പിച്ച് കുറച്ച് മാസങ്ങൾ ഉപയോഗിച്ചാൽ മാത്രമാണ് കൃത്യമായ ഫലം ലഭിക്കുക. അതിനാൽ, ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഈ ഫേയ്സ്പാക്ക് പുരട്ടി കഴുകിയ ശേഷം മോയ്സ്ചറൈസർ പുരട്ടാൻ മറക്കരുത്. ഇല്ലെങ്കിൽ ചർമ്മം അമിതമായി വരണ്ട് പോകുന്നതിന് കാരണമാണ്. ശരിയായ വിധത്തിൽ ഉപയോഗിച്ചാൽ ഈ ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിലെ ടാൻ കുറയ്ക്കാനും തിളക്കം കൂട്ടാനും സഹായിക്കും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
