Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
കണ്ണാടി പോലെ തിളങ്ങുന്ന ചര്‍മ്മമാണോ ആഗ്രഹിക്കുന്നത്? ഈ ഫേയ്സ്പാക്കുകള്‍ പതിവാക്കൂ!
മുഖത്ത് പാടുകളും, കുരുക്കളും ഒന്നും തന്നെ ഇല്ലാതെ, നല്ല കണ്ണാടി പോലെ തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഇതിന് പരിഹാരമായി ഒരു പ്രകൃതിദത്ത മാര്‍ഗ്ഗം അന്വേഷിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, അവര്‍ക്കുള്ളതാണ് ഈ ടിപ്സ്. വീട്ടില്‍ ഓറഞ്ച് വാങ്ങുമ്പോള്‍ അതില്‍ നിന്നും കുറച്ച് നീര് മാറ്റി വെച്ച്, ബാക്കി കുറച്ച് ചേരുവകളും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിലെ സകല പ്രശ്നങ്ങളും ഇല്ലാതാകുന്നതാണ്. ഓരോ ചര്‍മ്മത്തിനനുസരിച്ച് ചേര്‍ക്കുന്ന ചേരുവകളില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ഈ ഫേയ്സ്പാക്കുകള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഓറഞ്ചും തേനും
അത്യാവശ്യം വരണ്ട ചര്‍മ്മമാണ് നിങ്ങളുടെതെങ്കില്‍ പതിവായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഫേയ്സ്പാക്ക് റെസിപ്പിയാണിത്. ഇത് തയ്യാറാക്കുന്നതിനായി ഒരു ടീസ്പൂണ്‍ ഓറഞ്ച് നീര് എടുക്കുക. ഇതിലേയ്ക്ക് മൂന്ന് തുള്ളി തേനും ചേര്‍ക്കണം. ഇവ നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഏകദേശം 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ നിന്നും സാവധാനത്തില്‍ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതാണ്. വരണ്ട ചര്‍മ്മം ഉള്ളവരുടെ, ചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ ഈ ഫേയ്സ്പാക്ക് സഹായിക്കും. കൂടാതെ, മുഖക്കുരു പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്.
ഓറഞ്ചും ചന്ദനവും
അമിതമായി എണ്ണമയം ഉള്ള ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ ഓറഞ്ച്, ചന്ദനം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഫേയ്സ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ ഓറഞ്ച് നീര് എടുക്കുക. ഇതിലേയ്ക്ക് കാല് ടീസ്പൂണ്‍ ചന്ദനം അരച്ചത്, അല്ലെങ്കില്‍ ചന്ദനത്തിന്റെ പൊടി എന്നിവ ചേര്‍ക്കാവുന്നതാണ്. ഇവ മിക്സ് ചെയ്ത്, കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടുന്നതിന്റെ കൂടെ, കഴുത്തിലും പുരട്ടാന്‍ മറക്കരുത്. ഇത്തരത്തില്‍ പതിവായി, അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം ഈ ഫേയ്സ്പാക്ക് ഉപയോഗിച്ചാല്‍, ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കും. ചര്‍മ്മത്തിലെ കരുവാളിപ്പ് ഇല്ലാതാകുന്നതാണ്. കൂടാതെ, മുഖക്കുരു കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഓറഞ്ച് നീരും പഴവും
വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു അടിപൊളി ഫേയ്സ്പാക്കാണിത്. പഴം ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കും. അതുപോലെ, ഓറഞ്ച് നീര്, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു. ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ ഓറഞ്ച് നീര് എടുക്കുക. ഇതിലേയ്ക്ക്, ഉടച്ചെടുത്ത പഴം രണ്ട് ടീസ്പൂണ്‍ ചേര്‍ക്കുക. ഇവ നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ഈ ഫേയ്സ്പാക്ക് പതിവായി പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്. ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തരം ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ഓറഞ്ച് അലര്‍ജി ഉണ്ടാക്കുന്നവരാണെങ്കില്‍ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
