Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
കട്ടിയുള്ള ഈ ദ്രാവകം മുഖത്ത് പുരട്ടിയാല്‍ മതി, ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാം
എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഒരൊറ്റ മൂലി ലഭിച്ചാല്‍ എങ്ങനെയുണ്ടാകും? ആ ഒറ്റമൂലിയാണ് തേന്‍. മുഖക്കുരു മുതല്‍ സകല ചര്‍മ്മ പ്രശ്നങ്ങളും പരിഹരിക്കാന്‍ തേന്‍ ഒരു ടീസ്പൂണ്‍ ധാരാളമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി തേന്‍ പലവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. അവ എങ്ങനെയെല്ലാം എന്നും, തേനിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

ചര്‍മ്മ രോഗങ്ങള്‍
എക്സിമ സോറിയാസീസ് പോലെയുള്ള ചര്‍മ്മ രോഗങ്ങള്‍ ഇന്ന് നിരവധി വ്യക്തികളില്‍ കണ്ടുവരുന്നു. ഇത്തരം രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ തേന്‍ ഫലപ്രദമാണ്. തേനില്‍ ആന്റിഇന്‍ഫ്ലമേറ്ററി, ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തേന്‍ ചെറിയ രീതിയില്‍ പുരട്ടുന്നത്, ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പുകച്ചില്‍ കുറയ്ക്കാനും, ചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നതാണ്. തേന്‍ അലര്‍ജി ഉണ്ടാക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ ഇടയ്ക്ക് ശുദ്ധമായ തേന്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
നിറം വര്‍ദ്ധിപ്പിക്കാന്‍
ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും തേന്‍ വളരെ ഉത്തമമാണ്. തേന്‍ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍, ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നതാണ്.
ഇതിനായി തേനില്‍ കുറച്ച് പഴം, അല്ലെങ്കില്‍ കടലപ്പൊടി എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം വീതം ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലവനിര്‍ത്താന്‍ സഹായിക്കും.
മുറിവുകളും പാടുകളും
മുഖക്കുരു വന്നാലുണ്ടാകുന്ന മുറിവുകള്‍ പാടുകള്‍, അതുുപോലെ ചര്‍മ്മത്തില്‍ അല്ലാതെയും സംഭവിക്കുന്ന മുറിവുകളും വ്രണങ്ങളും ഉണങ്ങാനും, അവ ചര്‍മ്മത്തില്‍ നിന്നും നീക്കം ചെയ്ത്, ചര്‍മ്മം ക്ലിയറാക്കാനും തേന്‍ വളരെയധികം സഹായിക്കുന്നതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിഇഫ്ലമേറ്ററി ഘടകങ്ങള്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിന് സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ കറുത്ത പാടുകളും ഇല്ലാതാക്കുന്നതാണ്.
യുവത്വം
തേനില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കുകയും, ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഇതിനായി തേനില്‍ കുറച്ച് നാരങ്ങാനീരും പഞ്ചസ്സാരയും ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ചര്‍മ്മത്തിന്റെ അഴകും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
