Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
പെട്ടെന്ന് മുഖം മിനുക്കാന്‍ പതിവാക്കാവുന്ന 2 ഫേയ്സ്പാക്കുകള്‍ ഇതാ
Clear and radiant skin: ഒരു കല്യാണം വന്നാല്‍, അല്ലെങ്കില്‍ വളരെ പെട്ടെന്ന് ഏതെങ്കിലും ഒരു ഫംക്ഷന് വന്നാല്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി മുഖം മുനുക്കുന്നത് ചിലവേറിയ കാര്യമാണ്. എന്നാല്‍, ബ്യൂട്ടീപാര്‍ലറില്‍ പോകാതെ തന്നെ, ബ്യൂട്ടീപാര്‍ലറില്‍ പോയ അതേ ഫലം നല്കുന്ന അനവധി ഫേയ്പാക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാന്‍ സാധിക്കും. അത്തരം ഫേയ്സ്പാക്കുകള്‍ ഏതെല്ലാമെന്ന് നോക്കാം.

ബീറ്റ്റൂട്ട് തൈര് ഫേയ്സ്പാക്ക്
ബീറ്റ്റൂട്ടില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ആന്റിഓക്സിഡന്റ്സ് ചര്‍മ്മത്തെ ഫ്രീ റാഡിക്കല്‍സില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തിലുണ്ടാകുന്ന കേടുപാടുകള്‍ അകറ്റാനും ബീറ്റ്റൂട്ട് സഹായിക്കുന്നതാണ്. ബീറ്റ്റൂട്ടില്‍ വിറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും, ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാനും പാടുകളും കുരുക്കളും അകറ്റാനും ബീറ്റ്റൂട്ട് സഹായിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും, മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും ബീറ്റ്റൂട്ട് സഹായിക്കുന്നു.
ബീറ്റ്റൂട്ട് പോലെ തന്നെ തൈരും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്. ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാന്‍ തൈര് സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും, ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കാനും, മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു. അതിനാല്‍ ബീറ്റ്റൂട്ടും തൈരും ചേര്‍ത്ത് തയ്യാറാക്കുന്ന ഫേയ്സ്പാക്ക് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും, മൃതകോശങ്ങള്‍ നീക്കം ചെയ്യാനും വളരെയധികം സഹായിക്കുന്നതാണ്.
ഫേയ്സ്പാക്ക് തയ്യാറാക്കുന്ന വിധം
ഒരു അരകപ്പ് തൈരിലേയ്ക്ക് ഒരു കാല് കഷ്ണം ബീറ്റ്റൂട്ട് ചീകിയിടുക. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. പിന്നീട് മുഖത്ത് പുരട്ടാവുന്നതാണ്. ഏകദേശം 15 മിനിറ്റ് ആകുമ്പോള്‍ കഴുകി കളഞ്ഞ് കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി സാവധാനത്തില്‍ മസാജ് ചെയ്യുക. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് വട്ടം ചെയ്യുന്നത് ചര്‍മ്മത്തില്‍ മാറ്റം വരുത്തുന്നതാണ്.
തേന്‍, പഞ്ചസ്സാര, കടലപ്പൊടി
അനവധി ചര്‍മ്മ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മൂന്ന് ചേരുവകളാണ് തേനും, പഞ്ചസ്സാരയും അതുപലെ കടലപ്പൊടിയും. തേനില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കുന്നു. ചര്‍മ്മം മൃദുലമാക്കാനും സഹായിക്കുന്നു. ചര്‍മ്മത്തിന് നല്ലൊരു തിളക്കം നല്കുന്നു. കടലപ്പൊടി ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യുന്നു. ചര്‍മ്മം ക്ലീന്‍ ചെയ്തെടുക്കാനും, കരുവാളിപ്പ് അകറ്റാനും സഹായിക്കുന്നു. അതുപോലെ, പഞ്ചസ്സാര ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ ഈ മൂന്ന് ചേരുവകള്‍ ചേര്‍ത്ത് ഫേയ്സ്പാക്ക് തയ്യാറാക്കി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
തയ്യാറാക്കേണ്ട വിധം
രണ്ട് ടേബിള്‍ സ്പൂണ്‍ കടലപ്പൊടി എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ പഞ്ചസ്സാരയും ചേര്‍ത്ത മിക്സ് ചെയ്യുക. അതിനുശേഷം മുഖത്ത് പുരട്ടി സാവധാനത്തില്‍ മസാജ് ചെയ്ത് 10 മിനിറ്റ് വെയ്ക്കുക. പിന്നീട് കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് വട്ടം വീതം ചെയ്യുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും, കരുവാളിപ്പ് അകറ്റാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
