Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടി വളരാനും താരന് അകറ്റാനും റോസ്മേരി വെള്ളം ഉപയോഗിക്കേണ്ടത് ഈ സമയത്ത്
Rosemary Water for Hair Care: തലയില്‍ താരന് ഉണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ശക്തമായിരിക്കും. മുടി കൊഴിയുന്നത്, സ്ത്രീകളിലും, പുരുഷന്മാരിലും നെറ്റി കയറുന്നതിലേയ്ക്ക് നയിക്കുന്നു. ഇത് കഷണ്ടി വര്‍ദ്ധിക്കുന്നതിനും, അതുപോലെ, മുടിയുടെ ഉള്ള് കുറയുന്നതിനും കാരണമാകുന്നുണ്ട്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റോസ്മേരി വെള്ളം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ പലരും തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനാല്‍ റോസ്മേരി വെള്ളത്തിന്റെ ഫലവും കൃത്യമായി ഇവര്‍ക്ക് ലഭിക്കാറില്ല. റോസ്മേരി വെള്ളം ഉപയോഗിക്കുന്നതിനും ചില രീതികളുണ്ട്. ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ നല്ല ഫലവും ലഭിക്കുന്നതാണ്. റോസ്മേരി വെള്ളം എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

റോസ്മേരി വാട്ടറിന്റെ ഗുണങ്ങള്‍
പതിവായി റോസ്മേരി വാട്ടര്‍ ഉപയോഗിക്കുന്നതിലൂടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. പ്രത്യേകിച്ച്, റോസ്മേരി വെള്ളത്തില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് തലയില്‍ നിന്നും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, മുടി കൊഴിച്ചില്‍ തടയുന്നതിനും, മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിക്കാനും റോസ്മേരി വെള്ളം സഹായിക്കുന്നു. മുടിയ്ക്ക് നല്ല തിളക്കം ലഭിക്കുന്നതിനും റോസ്മേരി വെള്ളം സഹായിക്കുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
പലരും രാവിലെ തല കഴുകിയതിന് ശേഷം റോസ്മേരി വെള്ളം ഉപയോഗിക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ മുടിയില്‍ അമിതമായി എണ്ണമയം തോന്നിപ്പിക്കുന്നതിനും, തലയില്‍ പൊടി പറ്റിപിടിക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ അമിതമായിട്ടുള്ള എണ്ണമയവും പൊടിയും തലയില്‍ താരന് വരുന്നതിന് കാരണാകുന്നു.
ഈ പ്രശ്നങ്ങള്‍ അകറ്റുന്നതിനും, റോസ്മേരി വെള്ളത്തിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ ലഭിക്കുന്നതിനും രാത്രിയില്‍ ഈ വെള്ളം തലയില്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. രാത്രിയില്‍, തല കഴുകിയതിന് ശേഷം ചെറിയ ഈര്‍പ്പത്തോടുകൂടി റോസ്മേരി വെള്ളം ശിരോചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. അതിനുശേഷം പിറ്റേ ദിവസം കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ തലയില്‍ നിന്നും താകന്‍ ഇല്ലാതാകുന്നതാണ്. മുടിയ്ക്ക് നല്ല തിളക്കം ലഭിക്കുന്നതാണ്. കൂടാതെ, മുടിയുടെ ഉള്ള് നിലനിര്‍ത്താനും സാധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരൊറ്റ ഉപയോഗത്തില്‍ ഒരിക്കലും റോസ്മേരി വെള്ളത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കുകയില്ല. രണ്ട് ദിവസം കൂടുമ്പോള്‍ ഈ വെള്ളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കഫക്കെട്ട്, നീരിറക്കം പോലെയുള്ള പ്രശ്നങ്ങള്‍ പതിവായിട്ടുള്ളവരാണ് നിങ്ങള്‍ എങ്കില്‍, രാത്രി തല നനക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തില്‍ റോസ്മേരി വെള്ളം അലര്‍ജി ഉണ്ടാക്കുന്നുണ്ടെങ്കില്‍, ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്. അതുപോലെ, ചര്‍മ്മ രോഗങ്ങള്‍ ഉള്ളവരും, ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം റോസ്മേരി വെള്ളം ഉപയോഗിക്കുക. പരമാവധി വീട്ടിൽ തന്നെ തയ്യാറാക്കുന്ന റോസ്മേരി വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാരണം, പുറത്ത് നിന്നും വാങ്ങുന്ന റോസ്മേരി വെള്ളത്തിൽ കെമിക്കലുകൾ അടങ്ങിയിരിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ, റോസ്മേരി ഇലകൾ വാങ്ങി, വീട്ടിൽ തന്നെ വെള്ളം തയ്യാറാക്കി എടുക്കാവുന്നതാണ്. ഇവ ഉപയോഗിക്കുന്നത് കൂടുതൽ ഫലം നൽകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
