Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
മുടി കൊഴിച്ചിൽ അകറ്റും റോസ്മേരി ഹെയർ സിറം ഇനി വീട്ടിൽ തയ്യാറാക്കാം
ഇന്ന് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനായി ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ഹെയർ സിറമാണ് റോസ്മേരി വാട്ടർ ഹെയർ സിറം. മുടി കൊഴിച്ചിൽ അകറ്റുന്നതിനും, മുടി വളരെ വേഗത്തിൽ വളരുന്നതിനും റോസ്മേരി ഹെയർ സിറം സഹായിക്കുന്നുണ്ട്. കടയിൽ നിന്നും വാങ്ങുന്നതിനും പകരം, ഇത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ
1/2 കപ്പ് വെളിച്ചെണ്ണ, ഒലിവ് ഓയിൽ അല്ലെങ്കിൽ ജോജോബ ഓയിൽ
1/4 കപ്പ് റോസ്മേരി ഓയിൽ
2 ടീസ്പൂൺ വിറ്റാമിൻ ഇ ഓയിൽ
2 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ
തയ്യാറാക്കേണ്ട വിധം
ഈ ഹെയർ സിറം തയ്യാറാക്കുന്നതിനായി ഒരു ചെറിയ പാത്രത്തിൽ ഓയിൽ, റോസ്മേരി എസെൻഷ്യൽ ഓയിൽ, വിറ്റാമിൻ ഇ ഓയിൽ എന്നിവ മിക്സ് ചെയ്യുക. ഇതിലേക്ക് കറ്റാർ വാഴ ജെൽ ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഈ സിറം ഒന്ന് ചെറുതായി ചൂടാക്കുക. അതിനുശേഷം മറ്റൊരു കുപ്പിയിലേയ്ക്ക് ഒഴിച്ച് ചൂടാറാൻ വെയ്ക്കുക. സിറം തണുത്ത് കഴിയുമ്പോൾ മുടിയിൽ ഉപയോഗിക്കാവുന്നതാണ്.
ഗുണങ്ങൾ
റോസ്മേരി ഹെയർ സിറം പതിവാക്കുമ്പോൾ ഒട്ടനവധി ഗുണങ്ങൾ മുടിയ്ക്ക് ലഭിക്കുന്നുണ്ട്. ഈ ഹെയർ സിറം തലയിലേയ്ക്കുള്ള രക്തയോട്ടത്തെ ഉത്തേജിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, താരൻ കുറയ്ക്കാൻ സഹായിക്കുന്നു. ഈ സിറത്തിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ, മുടിയുടെ ഘടന മെച്ചപ്പെടുത്താനും മുടിയെ ശക്തിപ്പെടുത്താനും മുടിയ്ക്ക് നല്ല തിളക്കം നൽകാനും സഹായിക്കുന്നു. കൂടാതെ, ഈ സിറത്തിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് തലയിലെ താരനും ചൊറിച്ചിലും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കി എടുക്കുന്നതിനാൽ ദോഷവശങ്ങളും ഈ എണ്ണയ്ക്ക് കുറവാണ്. മുടിയുടെ കറുപ്പ് നിറം നിലനിർത്താനും മുടിയെ വേരിൽ നിന്നും ബലപ്പെടുത്താനും. മുടി വളരെ വേഗത്തിൽ നരയ്ക്കുന്നത് കുറയ്ക്കാനും ഈ സിറം സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
2-3 തുള്ളി ഓയിൽ എടുത്ത് തലയോട്ടിൽ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിനുശേഷം 10 മിനിറ്റ് കഴിയുമ്പോൾ ഷാംപൂ വാഷ് ചെയ്ത് കളയുക. ഇത്തരത്തിൽ ആഴ്ചയിൽ രണ്ട് തവണ വീതം ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. കൃത്യമായ രീതിയിൽ അടുപ്പിച്ച് കുറച്ച് മാസങ്ങളോളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
