Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
മുടി വളരാൻ റോസ്മേരി വാട്ടർ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഈ ദോഷവശങ്ങൾ അറിഞ്ഞുവെച്ചോളൂ
മുടി വളരാൻ ഇന്ന് പലരും റോസ്മേരി വാട്ടർ ഉപയോഗിക്കാറുണ്ട്. പതിവായി കുറച്ച് റോസ്മേരി വാട്ടർ തലയോട്ടിയിൽ സ്പ്രേ ചെയ്ത് കൊടുത്താൽ സാവധാനത്തിൽ മുടി വളരാൻ ഇത് സഹായിക്കും. മുടിയ്ക്ക് നല്ല ഉള്ള് വരാനും, മുടി കൊഴിഞ്ഞപോയ ഭാഗത്ത് പുതിയ മുടികൾ വരാനും ഇത് സഹായിക്കും. എന്നാൽ, ഈ റോസ്മേരി വാട്ടർ ഉപയോഗിക്കുന്നത് നിർത്തിയാൽ എന്താണ് സംഭവിക്കുക?

എല്ലാവർക്കും എല്ലാ കാലവും റോസ്മേരി വാട്ടർ ഉപയോഗിക്കാൻ സാധിച്ചെന്ന് വരില്ല. ചിലർ നല്ല റിസൾട്ട് ലഭിച്ചു കഴിയുമ്പോൾ ഉപയോഗം സാവധാനത്തിൽ കുറയ്ക്കുന്നവരുണ്ട്. ചിലപ്പോൾ മൂന്ന് നേരം ഉപയോഗിച്ചുകൊണ്ടിരുന്ന സാധനം, സാവധാനത്തിൽ 1 നേരം ആക്കും. പിന്നീട് ഉപയോഗം തന്നെ ഇല്ലാതാകും. എന്നാൽ, ഇത്തരത്തിൽ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ പണ്ടത്തേക്കാൾ കൂടുതൽ ദോഷകരമായാണ് ബാധിക്കുക എങ്ങനെയെന്ന് നോക്കാം.
മുടിയുടെ വളർച്ച
മുടിയുടെ വളർച്ചയെ നാല് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. മുടി തലയോട്ടിൽ നിന്നും കിളിർത്ത് വരുന്നതിന് മുൻപുള്ള ഘട്ടത്തെ അനാജൻ(anagen) എന്നാണ് വിശേഷിപ്പിക്കുന്നത്. ചർമ്മപാളികൾക്കിടയിൽ മുടി രൂപപ്പെടുന്നു. രണ്ടാം ഘട്ടമായ കാറ്റജെൻ(catagen)-നിൽ മുടി ചർമ്മപാളികളിൽ നിന്നും പുറത്തേയ്ക്ക് കിളിർത്ത് വരുന്നു. ഇതിന് ഏകദേശം രണ്ടാഴ്ചയോളം സമയം എടുക്കും. അടുത്തതാണ് ടെലോജൻ(telogen). നമ്മൾ മുടി ചീകുമ്പോൾ മുടി കൊഴിയുന്ന അവസ്ഥ ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്. അവസാന ഘട്ടമാണ് എക്സോജൻ(exogen). ഏതൊരു മുടിയ്ക്കും ഒരു കാലാവധിയുണ്ട്. അതിന്റെ ആയുസ്സ് തീരുമ്പോൾ താനെ കൊഴിയും. ഈ അവസ്ഥ വരുന്നത് ഈ ഘട്ടത്തിലാണ്.
റോസ്മേരി
ഇന്ന് മുടിയുടെ വളർച്ചയ്ക്ക് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് റോസ്മേരി. സത്യത്തിൽ പണ്ടുകാലത്ത് ആഹാരത്തിന് നല്ല സ്വാദും മണവും ലഭിക്കുന്നതിനായി ചേർത്തിരുന്ന ഒരു ഇലയാണ് റോസ്മേരി. എന്നാൽ, 2015-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ റോസ്മേരി മുടിയുടെ വളർച്ചയ്ക്ക് നല്ലതാണെന്നും ആൻഡ്രോജീനിക് അലോപേഷ്യ(androgenic alopecia) മൂലം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കഷണ്ടിയും മുടി കൊഴിച്ചിലും കുറയ്ക്കാൻ നല്ലതാണെന്നും കണ്ടെത്തുകയുണ്ടായി.
ഗുണങ്ങൾ
റോസ്മേരി ഓയിൽ അല്ലെങ്കിൽ റോസ്മേരി വാട്ടർ തലയിൽ ഉപയോഗിക്കുന്നത് വഴി, തലയിലേയ്ക്കുള്ള രക്തചംക്രമണം വർദ്ധിക്കുന്നു. ഇത് മുടി കൊഴിച്ചിൽ അകറ്റാനും മുടി നല്ലപോലെ വളരുന്നതിനും സഹായിക്കും. റോസ്മേരിയിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ, മുടിയെ വേരുകളിൽ നിന്നും ബലപ്പെടുത്താൻ സഹായിക്കുന്നു. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാനും നല്ലതാണ്. തലയോട്ടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താനും, പിഎച്ച് ലെവൽ ബാലൻസ് ചെയ്യാനും സഹായിക്കും.
ദോഷവശങ്ങൾ
റോസ്മേരി ഉപയോഗിക്കുന്നത് മൂലം മുടിയ്ക്ക് നിരവധി ഗുണങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇത് എത്രത്തോളം ഫലപ്രദമാണ് എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതിനാൽ, മുടി കൊഴിച്ചിൽ വന്നാൽ കണ്ണടച്ച് റോസ്മേരി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിലവിൽ മുടിയുടെ ആരോഗ്യത്തിനായി റോസ്മേരി ഉപയോഗിക്കുന്നവരാണെങ്കിൽ ഇതിന്റെ ഉപയോഗം കുറയ്ക്കുമ്പോൾ വീണ്ടും മുടികൊഴിച്ചിൽ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കിളിർത്തുവന്ന മുടികൾ വീണ്ടും നഷ്ടമാകുന്നതിനും, കഷണ്ടി പോലെയുള്ള പ്രശ്നങ്ങൾ വീണ്ടും വരുന്നതിനും ഇത് കാരണമായേക്കും.
ഇത് കൂടാതെ, ചിലർക്ക് തലയിലും ചർമ്മത്തിലും അലർജി പ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലർക്ക് അമിതമായിട്ടുള്ള ചൊറിച്ചിൽ, തുമ്മൽ എന്നീ പ്രശ്നങ്ങളും വരാം. അതിനാൽ, നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണിക്കുക. കാരണം കണ്ടെത്തുക. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലവും, എക്സിമ പോലെയുള്ള അസുഖങ്ങൾ മൂലവും മുടി കൊഴിയാം. അതിനാൽ, ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാൻ ശ്രദ്ധിക്കുക. റോസ്മേരി പോലെയുള്ള ഹെയർ കെയർ പ്രോഡക്ട്സ് ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











