Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി വളർത്താൻ റോസ് വാട്ടർ ഉപയോഗിക്കേണ്ടത് എങ്ങനെ? ഗുണങ്ങളും അറിയാം
പാരമ്പര്യമായി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് റോസ് വാട്ടർ അല്ലെങ്കിൽ പനിനീർ. മുടിയുടെ വളർച്ചയ്ക്കും അതിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് വളരെയധികം ഗുണകരമാണ്. റോസ് ദളങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇത് ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്.

ഇത് പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരൻ കുറയ്ക്കുകയും മുടിയിഴകൾക്ക് തിളക്കവും മൃദുത്വവും നൽകുകയും ഒക്കെ ചെയ്യും. അപ്പോൾ റോസ് വാട്ടർ കേശസംരക്ഷണത്തിന് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും അതിന്റെ ഗുണങ്ങൾ ഏതൊക്കെയാണെന്നും വ്യക്തമായി മനസിലാക്കിയാലോ? ഇവ ഉപയോഗിക്കാനുള്ള വഴികൾ എന്തെല്ലാമെന്ന് നോക്കാം.
കുളിക്കുമ്പോൾ
കുളിക്കുമ്പോൾ റോസ് വാട്ടർ തല കഴുകാനായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് ശിരോചർമ്മത്തിലെ പി. എച്ച് സന്തുലിതമാക്കുന്നതിനും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഷാമ്പൂ ചെയ്തതിന് ശേഷം വേണം ഇത് ഉപയോഗിക്കാൻ.
മസാജ്
പനിനീർ ഉപയോഗിച്ച് ശിരോചർമ്മം പതിവായി മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇത് തലയോട്ടിയിലേക്ക് ഉള്ള രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിനും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗുണകരമാണ്. മുടിയുടെ കരുത്ത് വർധിപ്പിക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കും.
ഹെയർ മാസ്ക്
പനിനീർ നിങ്ങൾക്ക് ഹെയർ മാസ്ക്കായും ഉപയോഗിക്കാവുന്നതാണ്. റോസ് വാട്ടർ വെളിച്ചെണ്ണയുമായോ ഒലിവ് ഓയിലുമായോ ചേർത്താണ് തലയിൽ ഉപയോഗിക്കേണ്ടത്. വരണ്ട മുടിയുള്ളവർക്ക് ഇത് വളരെ ഫലപ്രദമാണ്. ഇത് തലയിൽ ജലാംശം നിലനിർത്തും.
സെറം
പനിനീർ നിങ്ങൾക്ക് മുടിയിൽ ഒരു സെറമായും ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഏതെങ്കിലും സുഗന്ധ എണ്ണയുമായി ചേർത്ത് റോസ് വാട്ടർ മുടിയിൽ പുരട്ടുകയാണ് ചെയ്യേണ്ടത്. ഇത് ശിരോചർമ്മത്തിലെ താരം മാറ്റാനും ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കും. ഓരോന്നിന്റെയും ഗുണങ്ങൾ അറിയാം.
മുടി വളർച്ച
റോസ് വാട്ടർ തലയോട്ടിയിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും താരൻ കുറയ്ക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് പതിവായി ഉപയോഗിക്കുന്നത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും കട്ടിയുള്ളതും നീളമുള്ളതുമായി മുടി ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
പിഎച്ച് ബാലൻസ്
റോസ് വാട്ടർ പതിവായി തലയോട്ടിയിൽ ഉപയോഗിക്കുന്നത് ശിരോചർമ്മത്തിലെ പിഎച്ച് ബാലൻസ് നിലനിർത്തുന്നതിന് വളരെ ഗുണകരമാണ്. ഇത് തലയോട്ടിയിലെ പ്രകോപിപ്പിക്കലും വീക്കവും കുറയ്ക്കുകയും മുടി വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കി നൽകുകയും ചെയ്യും.
ആന്റിഫംഗൽ
റോസ് വാട്ടറിന് വകരെ ശക്തമായ ആൻറിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളാണ് ഉള്ളത്. ഇത് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അണുബാധ നിയന്ത്രിക്കാനും താരൻ, ചൊറിച്ചിൽ തുടങ്ങിയവ തടയാനും സഹായിക്കും. തലയോട്ടിയിലെ അണുബാധ മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിലും ഇത് കുറയ്ക്കും.
താരൻ
റോസ് വാട്ടർ പതിവായി ഉപയോഗിക്കുന്നത് ശിരോചർമ്മത്തിലെ അസ്വസ്ഥതകൾ കുറച്ച് അവയെ ശാന്തമാക്കുന്നതിന് ഗുണകരമാണ്. താരനും മറ്റും മൂലം ശിരോചർമ്മത്തിൽ ഉണ്ടാകുന്ന ചിരങ്ങ് മാറ്റുന്നതിന് വളരെ ഫലപ്രദമായ ഒരു മാർഗം കൂടിയാണ് റോസ് വാട്ടർ ഉപയോഗിക്കുന്നത്. ഇതിനായി റോസ് വാട്ടറിൽ എണ്ണ ചേർത്ത് ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications