Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
നല്ല തിളക്കമുള്ള ചര്‍മ്മത്തിന് പതിവാക്കാം റോസ് വാട്ടര്‍ സിറം
ചര്‍മ്മത്തിന് നല്ല തിളക്കം വേണമെങ്കില്‍ മോയ്സ്ച്വര്‍ കണ്ടന്റ് ഉണ്ടായിരിക്കണം. അതുപോലെ, നല്ല ആരോഗ്യമുള്ളതും, മൃദുലവുമായ ചര്‍മ്മം ആയിരിക്കണം. സാധാരണ മോയ്സ്ച്വറൈസറിനേക്കാള് ഫലപ്രദമായി, ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. റോസ് വാട്ടര്‍ വെറുതേ ഉപയോഗിച്ചാല്‍ പോര! റോസ് വാട്ടറിന്റെ കൂടെ ഈ ചേരുവയും ചേര്‍ത്ത് തയ്യാറാക്കുന്ന സിറം തന്നെ ഉപയോഗിക്കണം. മുഖത്തെ ചര്‍മ്മം മിനുക്കാന്‍ മാത്രമല്ല, കയ്യും കാലും, മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും ഈ റോസ് വാട്ടര്‍ സിറം സഹായിക്കുന്നതാണ്.

റോസ് വാട്ടര്‍ ഗുണങ്ങള്‍
നല്ല പരിശുദ്ധമായ റോസ് വാട്ടര്‍ പതിവായി ചര്‍മ്മത്തില്‍ പുരട്ടിയാല്‍ ചര്‍മ്മം നല്ല മൃദുലമാകുന്നതാണ്. അതുപോലെ, ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്താനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും റോസ് വാട്ടര്‍ വളരെയധികം സഹായിക്കുന്നതാണ്. റോസ് വാട്ടര്‍ പതിവായി പുരട്ടിയാല്‍ കരുവാളിപ്പ് അകലുന്നതാണ്. അതുപോലെ, കറുത്ത പാടുകള്‍ അകറ്റി ചര്‍മ്മം നല്ലപോലെ ക്ലിയറാക്കാനും ഇത് സഹായിക്കും.
റോസ് വാട്ടര്‍ സിറം
റോസ് വാട്ടര്‍ സിറം തയ്യാറാക്കുന്നതിനായി 500 മില്ലിലിറ്റര്‍ റോസ് വാട്ടര്‍ എടുക്കുക. ഇതിലേയ്ക്ക് 250 മില്ലിലിറ്റര്‍ ഗ്ലിസറിന്‍ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യണം. ഇത് എന്നും പതിവായി രാത്രി കിടക്കുന്നതിന് മുന്‍പ് മുഖത്ത് പുരട്ടുന്നത് ചര്‍മ്മം നല്ല മൃദുലമാകാനും, ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, മൊരി, വരണ്ട ചര്‍മ്മം എന്നിവ നീക്കം ചെയ്യാനും സഹായിക്കുന്നതാണ്.
മൊരി അകറ്റാന്‍
മഞ്ഞുകാലമാകുന്നതോടെ പലര്‍ക്കും മുഖത്തും, കൈകാലുകളിലും മൊരി പ്രത്യക്ഷപ്പെടാറുണ്ട്. ഇത് അകറ്റാന്‍ റോസ് വാട്ടര്‍ സിറം സഹായിക്കുന്നതാണ്. കാരണം, ഇതില്‍ ഗ്ലിസറിന്‍ ചേര്‍ത്തിരിക്കുന്നതിനാല്‍, ഇത് ചര്‍മ്മത്തില മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്തുന്നു. കൂടാതെ, ചര്‍മ്മം വരണ്ട് പോകുന്നത് തടയാനും സഹായിക്കുന്നു. മൊരി അകറ്റുന്നതിനായി ഈ സിറം മൂന്ന് നേരം കാലിലും, കൈകളിലും, അതുപോലെ മുഖത്തും പുരട്ടാവുന്നതാണ്. ഇത്തരത്തില്‍ പതിവായി പുരട്ടുന്നത് ചര്‍മ്മത്തില്‍ നല്ല മാറ്റം ഉണ്ടാക്കും.
തിളക്കം
റോസ് വാട്ടര്‍ സിറത്തില്‍ ഗ്ലിസറിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുഖം നല്ലപോലെ തിളക്കമുള്ളതാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ടത്
ചിലര്‍ക്ക് റോസ് വാട്ടര്‍, അതുപോലെ, ഗ്ലിസറിന്‍ എന്നിവ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഒരിക്കലും റോസ് വാട്ടര്‍ സിറം ഉപയോഗിക്കരുത്. അതുപോലെ, മുഖക്കുരു അമിതമായി ഉള്ളവര്‍ റോസ് വാട്ടര്‍ സിറം ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. റോസ് വാട്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ക്വാളിറ്റി ഉള്ള റോസ് വാട്ടര്‍ നോക്കി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, നല്ല ഗ്ലിസറിന്‍ തിരഞ്ഞെടുക്കുക. വ്യാജ പ്രോഡക്ട് വാങ്ങി ഉപയോഗിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
