Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
സ്ത്രീപുരുഷഭേദമില്ല: ഉറക്കം കെടുത്തും സ്കിന്‍ ടാഗിന് മഞ്ഞളില്‍ പരിഹാരം
ചര്‍മ്മത്തില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് സ്കിന്‍ ടാഗുകള്‍. അരിമ്പാറ, പാലുണ്ണി തുടങ്ങിയവയുടെ മറ്റൊരു രൂപമാണ് സ്കിന്‍ ടാഗുകള്‍. ഇത് പലപ്പോഴും അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കുന്നു. ചിലത് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കം കൂടിയാവാം എന്നതാണ് സത്യം. ചര്‍മ്മത്തില്‍ പലയിടത്തായി സ്കിന്‍ ടാഗുകള്‍ കാണപ്പെടാം. അതില്‍ വെളുത്ത നിറവും കറുപ്പും ചുവപ്പും ബ്രൗണും എല്ലാം കാണുന്നു. മുഖത്തും, കഴുത്തിലും തുടയിടുക്കുകളിലം കക്ഷത്തും എല്ലാം ഇത്തരം സ്കിന്‍ ടാഗുകള്‍ വളരാം.
ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഇതിന് പിന്നിലുണ്ട്. എന്നാല്‍ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും കൃത്യമായ ചികിത്സക്കും ശ്രദ്ധിക്കണം. ചിലര്‍ക്കാകട്ടെ പ്രായം കൂടുന്നതിന് അനുസരിച്ചും ഇത്തരം മാറ്റങ്ങള്‍ ചര്മ്മത്തിലുണ്ടാവാം. എന്നാല്‍ സാധാരണ ചര്‍മ്മത്തില്‍ കാണുന്ന ഇത്തരം സ്കിന്‍ ടാഗുകളെ നമുക്ക് മഞ്ഞളിലൂടെ പരിഹരിക്കാന്‍ സാധിക്കും. അത് എപ്രകാരമെന്ന് നോക്കാം.

മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍
നമ്മുടെയെല്ലാം അടുക്കളയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. ഇത് ചര്‍മ്മസംരക്ഷണത്തിന്റെ അവസാന വാക്കാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. പലപ്പോഴും മഞ്ഞളിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇത് ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. എങ്കിലും ചിലരുടെ ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആയതിനാല്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധ വേണം. മഞ്ഞള്‍ എപ്രകാരം ചര്‍മ്മത്തിലെ സ്കിന്‍ ടാഗുകളെ ഇല്ലാതാക്കുന്നു എന്ന് നോക്കാം.
മഞ്ഞളിന്റെ ചര്‍മ്മ ഗുണങ്ങള്‍
മഞ്ഞളിലെ സജീവ ഘടകമായ കുര്ക്കുമിന് പല രോഗത്തേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു. കൂടാതെ ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. സ്കീന് ടാഗുകളെ ഇല്ലാതാക്കുന്നതോടെ ഇത് ചര്‍മ്മത്തെ ക്ലിയറാക്കുന്നു. കൂടാതെ ഇവ സ്കിന്‍ ടാഗുകളുടെ വലിപ്പം കുറക്കുന്നതിനും സഹായിക്കുന്നു. ഇത് പലരും സ്ഥിരമായി ഉപയോഗിക്കുന്നവരും ഉണ്ട് എന്നതാണ് സത്യം. ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ഇത് വഴി സാധിക്കുന്നു.
മഞ്ഞള്‍ എങ്ങനെ ഉപയോഗിക്കാം
ഒരു മഞ്ഞള്‍ പേസ്റ്റ് രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. അതിനായി സ്വാഭാവികമായി പൊടിച്ച മഞ്ഞള്‍പ്പൊടി വെള്ളത്തിലോ വെളിച്ചെണ്ണയിലോ കലര്‍ത്തുക, അത് കട്ടിയുള്ള പേസ്റ്റ് ആക്കി സ്കിന്‍ ടാഗ് ഉള്ള സ്ഥലത്ത് പുരട്ടാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. സ്ഥിരമായി ചെയ്യുന്നത് വഴി ഇത് മികച്ച ഫലം പ്രദാനം ചെയ്യുന്നു. സ്കിന്‍ ടാഗ് പോലുള്ളവ പതിയെ ഇല്ലാതാവുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്
ചര്‍മ്മസംരക്ഷണത്തിന് മഞ്ഞള്‍ ഉപയോഗപ്രദമാണെങ്കിലും ഇത് സുരക്ഷിതമാണോ എന്ന് ഉപയോഗിക്കുന്നതിന് മുന്‍പ് ഉറപ്പ് വരുത്തണം. കാരണം പലരിലും മഞ്ഞള്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ചര്‍മ്മം അലര്‍ജിയുണ്ടാക്കുന്ന ചര്മ്മമല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഇവ ചര്‍മ്മത്തില്‍ പ്രയോഗിക്കാന്‍ പാടുകയുള്ളൂ. അതിനായി ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തുക. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമോ നിലവിലുള്ള അവസ്ഥകളോ ഉണ്ടെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
