Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഈ വെള്ളത്തില്‍ മുടി കഴുകിയാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാം
മുടിയുടെ ആരോഗ്യം എക്കാലത്തും നിലനില്ക്കണമെങ്കില്, നല്ല പോഷകസമൃദ്ധമായ ആഹാരങ്ങള്‍ പതിവാക്കണം. മുടിയെ അതിന്റെ കൃത്യമായ രീതിയില്‍ പരിപാലിക്കാന്‍ ശ്രദ്ധിക്കണം. ഈ കാര്യങ്ങളെല്ലാം പതിവായി ശ്രദ്ധിച്ചാല്‍ മാത്രമാണ് മുടിയ്ക്ക് നല്ല ഉള്ളും, അതുപോലെ, നല്ല കരുത്തും ഉണ്ടായിരിക്കുകയുള്ളൂ.

മുടിയുടെ ആരോഗ്യവും കരുത്തും തിളക്കവും നിലനിര്‍ത്താന്‍ സാധാ പച്ചവെള്ളത്തില്‍ തല കഴുകുന്നതിന് മുന്‍പ് ഈ താഴെ പറയുന്ന വെള്ളത്തില്‍ തലകഴുകി നോക്കൂ. സാവധാനത്തില്‍ മുടിയുടെ ആരോഗ്യം നിങ്ങള്‍ക്ക് വീണ്ടെടുക്കാന്‍ സാധിക്കുന്നതാണ്. ഈ വെള്ളം ഏതെന്നും. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്നും, ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
അരിയും മുരിങ്ങയിലയും
അരി കഴുകിയ വെള്ളം കളയരുത്. ഈ വെള്ളത്തില്‍ കുറച്ച് മുരിങ്ങയില നീരും ചേര്‍ത്ത് മിക്സ് ചെയ്ത് രാത്രിയില്‍ ഒരു പാത്രത്തില്‍ അടച്ച് വെയ്ക്കുക. പിറ്റേദിവസം ഈ വെള്ളത്തില്‍ തലകഴുകുക. അതിനുശേഷം സാധാ വെള്ളത്തില്‍ തല കഴുകാവുന്നതാണ്. ഈ രീതി ആഴ്ചയില്‍ രണ്ട് ദിവസം വീതം പിന്തുടരുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. മുടി വളരാനും, മുടിയെ നല്ല ആരോഗ്യത്തോടെ പരിപാലിക്കാനും ഈ വെള്ളം സഹായിക്കുന്നതാണ്.
ഗുണങ്ങള്‍
അരി വെള്ളത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, ഐനോസിറ്റോള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ ആരോഗ്യം പരിപാലിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. കൂടാതെ, ഇതില്‍ ചേര്‍ത്തിരിക്കുന്ന മുരിങ്ങ ഇലയില്‍ അയേണ്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, മുടിയ്ക്ക് നല്ല കറുപ്പ് നിറം നല്‍കുന്നതിനും, മുടിയ്ക്ക് നല്ല ഉള്ളും ആരോഗ്യവും നല്‍കുന്നതിനും സഹായിക്കുന്നു. കൂടാതെ, മുടിയുടെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താനും ഈ വെള്ളം സഹായിക്കുന്നതാണ്.
മറ്റൊരു വിധം
അരി നല്ലപോലെ കഴുകിയതിന് ശേഷം കുറച്ച് അരി നല്ല ശുദ്ധമായ വെളഅളത്തില്‍ കുതിരാന്‍ വെയ്ക്കുക. 3 മണിക്കൂറിന് ശേഷം ഈ വെള്ളം അരിച്ച് മാറ്റി ഒരു സ്പ്രേ ബോട്ടിലേയ്ക്ക് മാറ്റുക. ഇത് ഇടയ്ക്ക് മുടിയുടെ വേരില്‍ സ്പ്രേ ചെയ്ത് നല്‍കണം. ഇത് മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തും. ദിവസത്തില്‍ രണ്ട് നേരം ഇത്തരത്തില്‍ സ്പ്രേ ചെയ്ത് നല്‍കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യം
- ഏതെങ്കിലും വിധത്തില്‍ അലര്‍ജി ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക.
- അടുപ്പിച്ച് കുറച്ച് മാസങ്ങളോളം ഉപയോഗിച്ചാല്‍ മാത്രമാണ് കൃത്യമായം ഫലം ലഭിക്കുക.
- അരിവെള്ളം എടുക്കുമ്പോള്‍ അതില്‍ അഴുക്കില്ലെന്ന് ഉറപ്പ് വരുത്താവുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
