Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ കൂട്ടുകള്‍ മുടിയില്‍ പുരട്ടൂ, നരയെല്ലാം പമ്പകടക്കും
പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പകാരിലും അകലാനര കണ്ടുവരുന്നു. നര വരുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. ഇവ അകറ്റാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ചില ആയുര്‍വേദ കൂട്ടുകളുണ്ട്. കെമിക്കലുകളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്ക്കുകള്‍ പതിവാക്കിയാല്‍ മുടിയിലെ നര അകലുന്നതായിരിക്കും. ഇവ ഏതെല്ലാമെന്നും, എങ്ങനെ തയ്യാറാക്കി എടുക്കാമെന്നും നോക്കാം.

നെല്ലിക്ക- വെളിച്ചെണ്ണ
മുടിയിലെ നര അകറ്റാനും, മുടി സമൃദ്ധമായി വളരാനും നെല്ലിക്ക വെളിച്ചെണ്ണ ഹെയര്‍മാസ്ക് നല്ലതാണ്. നെല്ലിക്കയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ഫ്രീറാഡിക്കലുകളില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നു. മുടിയില്‍ കേടുപാടുകള്‍ വരാതെ സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ, നെല്ലിക്കയില്‍ ധാരാളം അയേണ്‍, വിറ്റമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടി വളരുന്നതിന് സഹായിക്കുന്നു. കൂടാതെ, മെലാനിന്ന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. മെലാനിന്‍ വര്‍ദ്ധിക്കുമ്പോള്‍ മുടിയ്ക്ക് കറുപ്പ് നിറം വര്‍ദ്ധിക്കുന്നു. അതുപോലെ, നെല്ലിക്കയില്‍ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
ഈ ഹെയര്‍ മാസ്ക് തയ്യാറാക്കുന്നതിനായി ഒരു കപ്പ് നെല്ലിക്ക കുരുകളഞ്ഞ് അരച്ച് എടുക്കുക. ഇതിലേയ്ക്ക് വെളിച്ചെണ്ണ കാല് കപ്പ് ചേര്‍ത്ത് വരട്ടി എടുക്കുക. അതിനുശേഷം അരിച്ചുമാറ്റാതെ തന്നെ, ഈ കൂട്ട് മുടിയില്‍ തേച്ച് പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ഈ ഹെയര്‍മാസ്ക് ഉപയോഗിക്കുന്നത് പതിവാക്കിയാല്‍ നരയെല്ലാം അകലുന്നതാണ്. മുടിയുടെ ആരോഗ്യവും ഭംഗിയും വര്‍ദ്ധിക്കും.
ആര്യവേപ്പ്-തേങ്ങാപ്പാല്‍
ആര്യവേപ്പും തേങ്ങാപ്പാലും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്കും മുടിയില്‍ നിന്നും നര അകറ്റാന്‍ നല്ലതാണ്. ആര്യവേപ്പില്‍ ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, തലയില്‍ നിന്നും താരന് ഇല്ലാതാക്കുന്നതാണ്. അതുപോലെ, മുടി വളരാനും, മുടിയെ സൂര്യ രശ്മികളില്‍ നിന്നും സംരക്ഷിക്കാനും തേങ്ങാപ്പാല്‍ സഹായിക്കുന്നതാണ്. മുടിയെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ, തലയില്‍ നിന്നും പേനും ഈരും ഇല്ലാതാക്കാനും ഈ ഹെയര്‍മാസ്ക് സഹായിക്കുന്നതാണ്. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും ഈ ഹെയര്‍മാസ്ക് വളരെയധികം സഹായിക്കുന്നു.
ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിനായി ഒരു പിടി ആര്യവേപ്പിന്റെ ഇല എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് തേങ്ങാപ്പാല്‍ ചേര്‍ത്ത് പേയ്സ്റ്റ് പരുവത്തില്‍ അരച്ചെടുക്കണം. ഇത് മുടിയ്ല് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുടിയില്‍ നര വരുന്നതിന് പിന്നില്‍ കാരണങ്ങള്‍ പലതാണ്. ശരിയല്ലാത്ത ആഹാരരീതി മുടി നരയ്ക്കുന്നതിനു പിന്നിലെ വില്ലനാകുന്നു. അതുപോലെ, അമിതമായി വെയില് മുടിയില്‍ തട്ടുന്നത് മുടിയല്‍ നര വീഴുന്നതിന് കാരണാണ്. അമിതമായി കെമിക്കലുകള്‍ ഉപയോഗിക്കുന്നതും മുടി നരയ്ക്കുന്നതിനു പിന്നിലെ കാരണമായി ചൂണ്ടി കാണിക്കാവുന്നതാണ്. ചിലര്‍ക്ക് ചില ചര്‍മ്മ രോഗങ്ങള്‍ മൂലവും മുടി നരയ്ക്കാം. അതിനാല്‍ ഇത്തരം ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കും മുന്‍പ്, മുടി നരയ്ക്കുന്നതിനു പിന്നിലെ കാരണം കൃത്യമായി കണ്ടെത്താന്‍ ശ്രമിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
