Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വീട്ടിൽ മുല്ലപ്പൂവ് ഉണ്ടോ?? ഇങ്ങനെ ഉപയോഗിച്ചാൽ യുവത്വം നിലനിർത്താം
സുഗന്ധമുള്ള പുഷ്പമാണ് മുല്ലപ്പൂവ്. സുഗന്ധത്തിന് പേരുകേട്ട മുല്ലപ്പൂവ് സുഗന്ധത്തിനപ്പുറം ധാരാളം ചർമ്മ ഗുണങ്ങളും നൽകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഈ ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. കൂടാതെ, ഇത് അകാല വാർദ്ധക്യത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ
ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിന് മുല്ലപ്പൂവിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ വളരെയധികം സഹായിക്കുന്നു. അവ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മുല്ലപ്പൂവ് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിൽ നിന്നും ചുളിവുകളും നേർത്ത വരകളും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. കൂടാതെ, പിഗ്മെൻ്റേഷനും പാടുകളും കുറയ്ക്കുന്നതിലൂടെ ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കാനും മുല്ലപ്പൂവ് സഹായിക്കുന്നു.
മോയ്സ്ചറൈസിംഗ് പ്രോപ്പർട്ടികൾ
മുല്ലപ്പൂവ് ഓയിൽ ഒരു മികച്ച മോയ്സ്ചറൈസറാണ്. ഇത് സുഷിരങ്ങൾ അടയാതെ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. ഇതിൻ്റെ ജലാംശം ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം നിലനിർത്താനും വരൾച്ചയും അലർജിയും തടയാനും സഹായിക്കുന്നു.
ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ
മുല്ലപ്പൂവിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നു. ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. സെൻസിറ്റീവ് അല്ലെങ്കിൽ മുഖക്കുരു സാധ്യതയുള്ള ചർമ്മത്തെ ശരിയായ വിധത്തിൽ പരിപാലിക്കാൻ സഹായിക്കുന്നു. വരണ്ട ചർമ്മം മാറ്റിയെടുക്കുന്നു. അതുപോലെ, ചർമ്മത്തിൽ അണുബാധകൾ വരാതെ സംരക്ഷിക്കാനും സഹായിക്കുന്നു.
ചർമ്മസംരക്ഷണത്തിന് മുല്ലപ്പൂവ് എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ ജാസ്മിൻ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. മുല്ലപ്പൂവ് ഓയിൽ അല്ലെങ്കിൽ ഇതിന്റെ സത്ത് അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, മുല്ലപ്പൂവ് എസ്സൻസ് നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ക്രീമുകൾ, സെറം അല്ലെങ്കിൽ മാസ്കുകൾ എന്നിവയിൽ ഉൾപ്പെടുത്തുക. അതുപോലെ, മുല്ലപ്പൂവ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഫേയ്സ്മാസ്ക്കുകൾ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. അതുമല്ലെങ്കിൽ ഒരു ഗ്ലാസ്സ് വെളഅളത്തിൽ മുല്ലപ്പൂവ് തലേ ദിവസം ചേർത്ത് വെയ്ക്കുക. ഇത് ഉപയോഗിച്ച് പിറ്റേ ദിവസം മുഖം കഴുകുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത്തരത്തിൽ പതിവായി മുല്ലപ്പൂവ് സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
