Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വെളുത്ത് തുടുത്ത ചര്‍മ്മം പരസ്യങ്ങളില്‍ മാത്രമല്ല, നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈയൊരൊറ്റ സാധനം പതിവാക്കൂ
പണ്ടുകാലം മുതല്‍ ആരോഗ്യത്തിനും, കേശം സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനുമായി ആയുര്‍വേദ മരുന്നുകളില്‍ പതിവായി ഉപയോഗിച്ചിരുന്ന ഒരു പഴമാണ് നെല്ലിക്ക. ചെറുതും, വട്ടത്തില്‍ ഉരുണ്ടതും, ചെറിയ ഇളം പച്ച നിറത്തോടു കൂടി കാണപ്പെടുന്ന നെല്ലിക്ക ചര്‍മ്മം സംരക്ഷിക്കാനും, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും അത്യുത്തമമാണ്. ചര്‍മ്മ സംരക്ഷണത്തിനായി നെല്ലിക്ക പലവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. അവ എങ്ങനെയെല്ലാം എന്നും, നെല്ലിക്കയുടെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

ആന്റിഓക്സിഡന്റ്സ്
നെല്ലിക്കയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കാന്‍ ആന്റിഓക്സിഡന്റ്സ് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രധാന ആന്റിഓക്സിഡന്റായ വിറ്റമിന്‍ സി ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് യുവത്വം നല്കുന്നു.
ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍
നെല്ലിക്കയില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.അതിനാല്‍, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം, ചൊറിച്ചില്‍ അലര്‍ജി പ്രശ്നങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ നെല്ലിക്ക സഹായിക്കുന്നതാണ്.
ഹൈഡ്രേറ്റ് ചെയ്യുന്നു
ചര്‍മ്മത്തില്‍ ജലാംശം നിലനിന്നാല്‍ മാത്രമാണ്, ചര്‍മ്മത്തിന്റെ ഇലാസ്തികതയും നിലനില്‍ക്കൂ. നെല്ലിക്കയില്‍ ധാരാളം വിറ്റമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ നെല്ലിക്ക സഹായിക്കുന്നതാണ്.
നിറം വര്‍ദ്ധിപ്പിക്കുന്നു
നെല്ലിക്കയില്‍ വിറ്റമിന്‍ സി അമിതമായി അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാനും, ചര്‍മ്മത്തിന് ഈ വണ്‍ ടോണ്‍ നല്‍കാനും, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
മൃതകോശങ്ങള്‍
ചര്‍മ്മത്തില്‍ അമിതമായി മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത്, ചര്‍മ്മം പ്രായക്കൂടുതല്‍ ഉള്ളതായി തോന്നിപ്പിക്കുന്നു. ഇത് കുറയ്ക്കാന്‍ മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും കൃത്യമായ രീതിയില്‍ നീക്കം ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്ക സഹായിക്കുന്നതാണ്.

നെല്ലിക്ക ഫേയ്സ്മാസ്ക്ക്
ചര്‍മ്മ സംരക്ഷണത്തിനായി നെല്ലിക്ക പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. അതില്‍ തന്നെ, നെല്ലിക്ക ഫേയ്സ്മാസ്ക് ഉപയോഗിക്കുന്ന ഫലപ്രദമാണ്. രണ്ട് നെല്ലിക്ക കുരു കളഞ്ഞ് എടുക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ തേനും, ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് അരച്ചെടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ ചെയ്യുന്നത് വളരെ നല്ലതാണ്.
നെല്ലിക്ക മോയ്സ്ച്വറൈസര്‍
1 ടീസ്പൂണ്‍ നെല്ലിക്ക ഓയില്‍
1 ടീസ്പൂണ്‍ ഒലീവ് ഓയില്‍
1 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ എടുക്കുക. ഇന മൂന്നും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ചര്‍മ്മം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കും.
നെല്ലിക്ക ജ്യൂസ്
ആഴ്ചയില്‍ രണ്ട് ദിവസം നെല്ലിക്ക അരച്ച് ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ, ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കാനും സഹായിക്കുന്നതാണ്. ജ്യൂസ് അടിച്ച് കുടിക്കുന്നത് പതിവാക്കിയാല്‍ വൃക്കരോഗങ്ങള്‍ വരാം. അതിനാല്‍, ആഴ്ചയില്‍ രണ്ട് ദിവസം മാത്രം കുടിക്കുക. നെല്ലിക്ക വെറുതേ കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
