Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കഴിച്ചുകഴിഞ്ഞാല്‍ ഈ പഴങ്ങളുടെ തൊലി കളയണ്ട! കരുവാളിച്ച മുഖം സുന്ദരമാക്കാന്‍ സൂപ്പറാണ്
Remove suntan naturally: വേനല്‍ ചൂടില്‍ പ്രധാനമായും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് കരുവാളിച്ച്. മുഖത്ത് മാത്രമല്ല, കൈകാലുകളിലെല്ലാം കരുവാളിപ്പ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഈ കരുവാളിപ്പ് അകറ്റാന്‍ ഏറ്റവും നല്ല ഫലപ്രദമായ മാര്‍ഗ്ഗമാണ് മാതള നാരങ്ങയും ഓറഞ്ചും.

ഇവയുടെ പഴമല്ല മറിച്ച് തൊലി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് അനവധി ഗുണങ്ങളാണ് നല്‍കുന്നത്. പ്രത്യേകിച്ച്, ചര്‍മ്മത്തിലെ കരുവാളിപ്പ് വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ ഇവ സഹായിക്കുന്നതാണ്. ഇവയുടെ തൊലി ഉപയോഗിച്ച് ഫേയ്സ്പാക്ക് തയ്യാറാക്കേണ്ട വിധവും, ഫേയ്സ്പാക്ക് ഉപയോഗിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം.
ഓറഞ്ച് തൊലിയുടെ സൗന്ദര്യ ഗുണങ്ങള്‍
ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ചിന്റെ തൊലി വളരെയധികം സഹായിക്കുന്നതാണ്. കാരണം, ഓറഞ്ചിന്റെ തൊലിയില്‍ വിറ്റമിന്സിയും ആന്റിഓക്സിഡന്റ്സും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും, ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ അകറ്റാനും, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു.
മാതളനാരങ്ങയുടെ തൊലിയുടെ സൗന്ദര്യ ഗുണം
ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും മാതളനാരങ്ങയുടെ തൊലി സഹായിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും, ചര്‍മ്മത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും മാതളനാരങ്ങയുടെ തൊലി സഹായിക്കുന്നു.
കരുവാളിപ്പകറ്റാന്‍ ഉപയോഗിക്കേണ്ട വിധം
ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റുന്നതിനായി ആദ്യം മാതളനാരങ്ങയുടെ തൊലിയും ഓറഞ്ചിന്റെ തൊലിയും കഴുകി വെയിലത്ത് ഉണക്കാന്‍ വെയ്ക്കുക. നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോള്‍ മിക്സിയുടെ ജാറില്‍ ഇട്ട് പൊടിച്ച് എടുക്കുക. മൂന്ന് ടീസ്പൂണ്‍ മോര് അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പൊടിച്ചുവെച്ചിരിക്കുന്ന പൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. നല്ലതുപോലെ ഉണങ്ങേണ്ട ആവശ്യമില്ല. അത്യാവശ്യം ഉണങ്ങിക്കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് തവണ വീതം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. ഒപ്പം ചര്‍മ്മത്തിന് തിളക്കം നല്‍കാനും, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും സഹായിക്കുന്നതാണ്.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
10 മിനിറ്റില്‍ കൂടുതല്‍ സമയം ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടി നിലനിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ഏതൊരു ഫേയ്സ്പാക്കും മുഖത്ത് പുരട്ടി ദീര്‍ഘനേരം വെയ്ക്കുന്നത് ചര്‍മ്മം വലിയുന്നതിനും, ചര്‍മ്മത്തില്‍ വളരെ വേഗം ചുളിവുകള്‍ വീഴാനും, ചര്‍മ്മം അമിതമായി വരണ്ട് പോകുന്നതിലേയ്ക്കും നയിക്കുന്നതാണ്. അതിനാല്‍, 10 മിനിറ്റില്‍ കൂടുതല്‍ ഫേയ്സ്പാക്ക് മുഖത്ത് വെയ്ക്കേണ്ട ആവശ്യമില്ല.
ഒരൊറ്റ ഉപയോഗത്തില്‍ ശരിയായ ഫലം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. തുടര്‍ച്ചയായി ആഴ്ചയില്‍ രണ്ട്, അല്ലെങ്കില്‍ മൂന്ന് ദിവസം വീതം ഈ ഫേയ്സ്പാക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, കരുവാളിപ്പ് വീഴാതിരിക്കാന്‍ സണ്‍സ്ക്രീന്‍ പുരട്ടുക. ഒപ്പം, കുട ചൂടാനും, അതുപോലെ, വെയില് കൊള്ളുന്ന ഭാഗത്ത് ചൂടില്‍ നിന്നും സംരക്ഷണം നല്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തില്‍ ചര്‍മ്മരോഗം ഉള്ളവര്‍, അതുപോലെ, അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത്തരം ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
