Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
കരുവാളിപ്പകറ്റാന്‍ മൂന്ന് ഫേയ്സ്പാക്കുകള്‍
അമിതമായി വെയില് കൊണ്ടാല്‍ ചര്‍മ്മത്തില്‍ കരുവാളിപ്പ് വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ചര്‍മ്മത്തില്‍ കരുവാളിപ്പ് വന്നാല്‍ അവ മാറ്റി എടുക്കാന്‍ സഹായിക്കുന്ന ചില ഫേയ്സ്പാക്കുകള്‍ പരിചയപ്പെടാം. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഫേയ്സ്പാക്കുകളാണിവ. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കി എടുക്കുന്ന ഈ ഫേയ്സ്പാക്കുകള്‍ ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റും. അതുപോലെ, നല്ല ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കാനും ഇത് സഹായിക്കുന്നതാണ്.

കറ്റാര്‍വാഴ-മഞ്ഞള്‍
ഒരു ടീസ്പൂണ്‍ മഞ്ഞളില്‍ ഒന്നര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്ത് പേയ്സ്റ്റ് പരുവത്തിലാക്കുക. ഈ കൂട്ട് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്നതാണ്. എന്നും രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം നല്ലപോലെ കഴുകിയതിന് ശേഷം ഈ കൂട്ട് പുരട്ടുക. അതിന് ശേഷം 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് പതിവായി ചെയ്യുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
കടലപ്പൊടി-തൈര്
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ കടലപ്പൊടി ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് രാത്രി കിടക്കുന്നതിന് മുന്‍പ് മുഖത്ത് നല്ലപോലെ പുരട്ടണം. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാനും, അതുപോലെ, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. കൂടാതെ, കടലപ്പൊടി ഉപയോഗിക്കുന്നതിനാല്‍, ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതുപോലെ, ബ്ലാക്ക് ഹെഡ്സ് പോലെയുള്ള പ്രശ്നങ്ങള്‍ വരാതിരിക്കാനും ചര്‍മ്മത്തില്‍ നിന്നും മുഖക്കുരു കുറയ്ക്കാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്.
രത്ന ചന്ദനം
ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവയെല്ലാം അകറ്റാന്‍ രത്ന ചന്ദനം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കുറച്ച് രത്ന ചന്ദനം അരച്ച്, അത് രാത്രി കിടക്കുന്നതിന് മുന്‍പ് മുഖത്ത് പുരട്ടുക. ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. എന്നും പതിവായി രാത്രി രത്ന ചന്ദനം പുരട്ടുന്നത് ചര്‍മ്മത്തില്‍ ഉണ്ടായിട്ടുള്ള കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മേല്പറഞ്ഞ ഫേയ്പാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ കൂടെ എന്നും പുറത്ത് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടുന്നതും ചര്‍മ്മത്തില്‍ കരുവാളിപ്പ് വരാതിരിക്കാന്‍ സഹായിക്കുന്നതാണ്. എസ്പിഎഫ് 30 ന് മുകളിലുള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, സണ്‍സ്ക്രീന്‍ പുരട്ടിയാലും വെയിലുള്ള സമയമാണെങ്കില്‍ കുട ചൂടാന്‍ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications