Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഇവ പതിവാക്കിയാല്‍ കൊഴിഞ്ഞു പോയ മുടിയെല്ലാം താനെ വളരും
മുടി കൊഴിച്ചില്‍ അമിതമായാല്‍ സ്ത്രീകളിലും പുരുഷന്മാരിലും തലയോട്ടി കണ്ടുതുടങ്ങാന്‍ ആരംഭിക്കും. തലയോട്ടി കാണുന്നത് കഷണ്ടിയുടെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത്തരത്തില്‍ കഷണ്ടി വരുന്നത് മുടിയുടെ സൗന്ദര്യം ഇല്ലാതാക്കും. അതുപോലെ, മുഖത്തിന്റെ ഭംഗി ഇല്ലാതാക്കാനും കാരണമാകുന്നു.

പലപ്പോഴും മുടി കൊഴിയുമ്പോള്‍, കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടി മുളയ്ക്കാത്തതാണ് കഷണ്ടിയിലേയ്ക്ക് നയിക്കുന്നത്. കൂടാതെ, മുടിയുടെ ആരോഗ്യം ക്ഷയിച്ച് അമിതമായി മുടികൊഴിച്ചില്‍ ഉണ്ടാകുന്നതും കഷണ്ടിയ്ക്ക് കാരണമാകുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.
മസാജ്
തലയില്‍ കുറച്ച് എണ്ണ പുരട്ടിയതിന് ശേഷം സാവധാനത്തില്‍ വിരലിന്റെ തുമ്പ്, അല്ലെങ്കില്‍ ആഗ്രഭാഗം ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത്തരത്തില്‍ 5 അല്ലെങ്കില്‍ 10 മിനിറ്റ് മസാജ് ചെയ്യുന്നത് തലയോട്ടിയിലേയ്ക്ക് രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നു. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരാനും മസാജ് ചെയ്യുന്നതിലൂടെ സാധിക്കുന്നു.
ആഹാരം
മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്കുവഹിക്കുന്ന ഒരു ഘടകമാണ് ആഹാരം. പോഷകസമൃദ്ധമായ ആഹാരം കഴിച്ചാല്‍ മാത്രമാണ് ആരോഗ്യകരമായ മുടി നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. അതിനാല്‍, മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ എല്ലാവിധത്തിലുള്ള പോഷകങ്ങളും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
ചൂട്
മുടിയെ ചൂടില്‍ നിന്നും പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. അമിതമായി ചൂട് അടിക്കുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. മുടിയെ വേരില്‍ നിന്നും ലൂസാക്കുന്നു. ഇത് മുടി കൊഴിയുന്നതിലേയ്ക്ക് നയിക്കുന്നു. അതിനാല്‍ ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. അതുപോലെ, പുറത്ത് അമിതമായി വെയില് ഉള്ള സന്ദര്‍ഭങ്ങളില്‍ മുടിയെ കവര്‍ ചെയ്യുന്ന വിധത്തില്‍ തുണി കൊണ്ട് മൂടുന്നതും നല്ലതാണ്.
സവാള
മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും, മുടി കൊഴിച്ചില്‍ കുറയ്ക്കാനും സവാള ഉപയോഗിക്കുന്നത് നല്ലതാണ്. സവാളയുടെ നീര് ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താന്‍ സഹായിക്കുന്നു. അതുപോലെ, കൊഴിഞ്ഞുപോയ മുടി വീണ്ടും വളരാനും സഹായിക്കുന്നുണ്ട്.
ജീവിതരീതി
ഹെല്‍ത്തിയായിട്ടുള്ള ഒരു ജീവിതരീതി പിന്തുടരേണ്ടത് അനിവാര്യമാണ്. ആരോഗ്യം ഉണ്ടെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ആരോഗ്യം ലഭിക്കുന്നതാണ്. ഇതിനായി വ്യായാമം ചെയ്യാം. അതുപോലെ, നല്ല ആഹാരങ്ങള്‍ കഴിക്കാം. സ്ട്രെസ്സ് കുറയ്ക്കാം. മാനസികാരോഗ്യം മെച്ചപ്പെടുത്താവുന്നതും ആണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
