Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
തലയോട്ടിയിലെ ദുര്‍ഗന്ധം ഇനിയില്ല, മാറാത്ത പ്രതിസന്ധിയും മാറ്റുന്ന പൊടിക്കൈകള്‍
മുടിയുടെ ആരോഗ്യത്തിന് നാം എപ്പോഴും ആദ്യം ശ്രദ്ധിക്കേണ്ടത് തലയോട്ടിയുടെ ആരോഗ്യം തന്നെയാണ്. പലപ്പോഴും എന്താണ് ചെയ്യേണ്ടത് തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ എന്ന് പലര്‍ക്കും അറിയില്ല. തലയോട്ടിയിലെ ദുര്‍ഗന്ധം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും എത്രയൊക്കെ ഷാമ്പൂ ഉപയോഗിച്ച് വൃത്തിയാക്കിയാലും അത് മുടിയുടെ ആരോഗ്യത്തെക്കാള്‍ ദുര്ഗന്ധത്തിലേക്കാണ് ഇത് എത്തിക്കുന്നത്. പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന ഇത്തരം ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.
മുടിയുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്ക് ഈ ദുര്‍ഗന്ധം എത്തുന്നു. പ്രകൃതിദത്ത പരിഹാരങ്ങള്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഒരു സൗമ്യമായ മാര്‍ഗം നമുക്ക് നോക്കാം. ഇത് അവശ്യ എണ്ണകളും ഔഷധസസ്യങ്ങളും ഉപയോഗിച്ച് ചെയ്യുന്നത് വഴി മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. എന്തൊക്കെയാണ് തലയോട്ടിയിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെന്ന് നോക്കാം.

അവശ്യ എണ്ണകള്‍
ടീ ട്രീ ഓയില്‍ അതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് നിങ്ങളുടെ മുടിയില്‍ നിന്ന് ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. തലയോട്ടിയിലെ ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ലാവെന്‍ഡര്‍ ഓയില്‍ ആണ് അനിവാര്യമായ മറ്റൊരു ഓപ്ഷന്. ഇതിന്റെ ശാന്തമായ സുഗന്ധം അസുഖകരമായ ദുര്‍ഗന്ധം മറയ്ക്കുകയും മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
പെപ്പര്‍മിന്റ് ഓയില്‍
പെപ്പര്‍മിന്റ് ഓയില്‍ മുടിക്ക് തണുപ്പ് നല്കുന്ന ഒരു സംവേദനവും പുതിയ സുഗന്ധവും നല്കുന്നു. തലയോട്ടിയിലെ എണ്ണമയം സന്തുലിതമാക്കുന്നതിനും ദുര്‍ഗന്ധം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തേയും തലയോട്ടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നു. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്.

ഹെര്‍ബല്‍ പരിഹാരം
തലയോട്ടിയുടെ ആരോഗ്യത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് റോസ്മേരി. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ദുര്‍ഗന്ധം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മനോഹരമായ സുഗന്ധം നല്‍കുകയും ചെയ്യുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നു. അത് കൂടാതെ തുളസിയും ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സഹായിക്കുന്നു. തുളസി ഇലകള്‍ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. തലയോട്ടി വൃത്തിയുള്ളതും പുതുമയുള്ളതുമായി നിലനിര്‍ത്താന്‍ ഇവ ഉപയോഗിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
അവശ്യ എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍, എപ്പോഴും വെളിച്ചെണ്ണ അല്ലെങ്കില്‍ ജോജോബ എണ്ണ പോലുള്ള കാരിയര്‍ ഓയില്‍ ഉപയോഗിച്ച് നേര്പ്പിക്കാവുന്നതാണ്. ഇത് പ്രകോപനം തടയുകയും തലയോട്ടിയില്‍ തുല്യമായി വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു. ഇവയെല്ലാം തന്നെ ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. ഷാംപൂ ചെയ്തതിനുശേഷം മുടിയില്‍ പുരട്ടാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

സ്ഥിരമായി ഉപയോഗിക്കാം
ഈ പ്രകൃതിദത്ത പരിഹാരങ്ങളുടെ പതിവ് ഉപയോഗം തലയോട്ടിയുടെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും സുഗന്ധം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തലയോട്ടിയിലെ ദുര്‍ഗന്ധം നിയന്ത്രിക്കാന്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ ഫലപ്രദമായ മാര്‍ഗം നല്കുന്നു. നിങ്ങളുടെ ദിനചര്യയില്‍ അവശ്യ എണ്ണകളും ഔഷധസസ്യങ്ങളും ഉള്‍പ്പെടുത്തുന്നതിലൂടെ, നിങ്ങള്‍ക്ക് സ്വാഭാവികമായും ആരോഗ്യകരവും പുതുമയുള്ളതുമായ തലയോട്ടി നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

