Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
കണ്ണിനടിയിലെ കറുപ്പകറ്റാന്‍ 1 ടീസ്പൂണ്‍ അരിപ്പൊടി മതി
ഉറക്കക്കുറവ് മൂലവും കണ്ണുകളില്‍ അമിതമായി കെമിക്കലുകള്‍ അടങ്ങിയ ക്രീം പുരട്ടുന്നതുമെല്ലാം കണ്ണിന് ചുറ്റിലും കറുപ്പ് വരുന്നതിന് കാരണമാകുന്നു. കണ്ണ് അമിതമായി തിരുമ്മുന്നതും, കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ വരുന്നതുമെല്ലാം കണ്ണിന് ചുറ്റും കറുപ്പ് നിറം വരുന്നതിന് കാരണമാകുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അരിപ്പൊടി വളരെ നല്ലതാണ്. അരിപ്പൊടി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

അരിപ്പൊടിയുടെ ഗുണങ്ങള്‍
കൊറിയന്‍ ബ്യൂട്ടി പ്രോഡക്ട്സില്‍ പ്രധാനമായും കാണുന്ന ചേരുന്ന ചേരുവയാണ് അരിപ്പൊടി. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. അരിപ്പൊടി ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ മാത്രമല്ല, കണ്ണിന് ചുറ്റിലുമുള്ള കറുപ്പ് അകറ്റാനും വളരെ ഉത്തമമാണ്. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ അരിപ്പൊടി ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം.
തക്കാളി- അരിപ്പൊടി
രണ്ട് ടീസ്പൂണ്‍ അരിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പഊണ്‍ തക്കാളി നീര് ചേര്‍ക്കുക. നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് കണ്ണിന് ചുറ്റിലും പുരട്ടുക. സ്ക്രബ് ചെയ്യരുത്. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് കണ്ണിന് ചുറ്റിലുമുള്ള നിറവ്യത്യാസം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
മഞ്ഞള്‍- അരിപ്പൊടി
ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മഞ്ഞള്‍ വളരെ ഉത്തമമമാണ്. ഒരു ബൗളിലേയ്ക്ക് 1 ടീസ്പൂണ്‍ മഞ്ഞള്പ്പൊടിചേര്ക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. കുറച്ച് റോസ് വാട്ടറും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യണം. പേയ്സ്റ്റ് പരുവത്തിലായതിന് ശേഷം കണ്ണിന് ചുറ്റിലും പുരട്ടാവുന്നതാണ്. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ട് ദീവസം വീതം ചെയ്യുക.
തൈര്-മഞ്ഞള്‍-അരിപ്പൊടി
ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ തൈര് വളരെ നല്ലതാണ്. ഒരു ബൗളിലേയ്ക്ക് ഒരു ടീസ്പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് കണ്ണിന് ചുറ്റിലും പുരട്ടുക. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകാവുന്നതാണ്.
അരിപ്പൊടി- കറ്റാര്‍വാഴ
അരിപ്പൊടിയും കറ്റാര്‍വാഴയും കണ്ണിലെ കറുപ്പകറ്റാന്‍ വളരെ നല്ലതാണ്. 1 ടീസ്പൂണ്‍ അരിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് കണ്ണിന് ചുറ്റിലും പുരട്ടുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications