Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
ചുണ്ടിലെ കറുപ്പ് മറയ്ക്കാന്‍ ലിപ്സ്റ്റിക്കല്ല പരിഹാരം; ഈ ലിപ് ബാം പതിവാക്കൂ
ചുണ്ടുകള്‍ക്ക് കറുപ്പ് നിറം ഉണ്ടെങ്കില്‍, പലരും ലിപ്സ്റ്റിക് ഇട്ട് ഇവ മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍, ലിപ്സ്റ്റിക് ഇടുന്നത് ചുണ്ടിലെ കറുപ്പ് ഒരിക്കലും കുറയ്ക്കുകയില്ല. കറുപ്പ് നിറം വര്‍ദ്ധിക്കാനും, ചുണ്ടിന്റെ ആരോഗ്യം നശിക്കുന്നതിനും ഇത് കാരണമായേക്കാം. ഈ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ, ചുണ്ട് ചുവപ്പിക്കാന്‍ ഒരു വഴിയുണ്ട്. ഇതിന് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ലിപ്ബാമുകളുണ്ട്. ഇവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചുണ്ട് കറുക്കുന്നതിന് പിന്നില്‍
ചുണ്ട് കറുക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അമിതമായി സൂര്യപ്രകാശം അടിക്കുന്നത് ചുണ്ട് കറുക്കുന്നതിന് കാരണമാണ്. അതുപോലെ, ചുണ്ടുകള്‍ വരണ്ട് പോകുന്നത്, ചുണ്ടിന്റെ നിറം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇടയ്ക്ക് ചുണ്ടുകള്‍ കടിക്കുന്നവരിലും ചുണ്ട് കറുക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, പുക വലിക്കുന്നവരില്‍, വേദന സംഹാരികള്‍ കഴിക്കുന്നവര്‍ എന്നിവരിലും ചുണ്ടുകള്‍ കറുക്കാം.
ബീറ്റ്റൂട്ട് ലിപ് ബാം
ചുണ്ടുകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് നല്ലതാണ്. ഈ ലിപ് ബാം തയ്യാറാക്കുന്നതിന് വേണ്ട ചേരുവകള്‍ ഏതെല്ലാമെന്ന് നോക്കാം.
2 ടേബിള്‍സ്പൂണ്‍- വെളിച്ചെണ്ണ
1 ടേബിള്‍സ്പൂണ്‍- ബീവാക്സ്
5 തുള്ളി- ബീറ്റ്റൂട്ട് നീര്
1 ടേബിള്‍സ്പൂണ്‍- വിറ്റമിന്‍ ഇ ഓയില്‍
ആദ്യം വെളിച്ചെണ്ണ, ബീവാക്സ് എന്നിവ ഡബിള്‍ ബോയില്‍ ചെയ്യുക. അതിനുശേഷം ഇതിലേയ്ക്ക് ബാക്കിയുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു ചെറിയ ലിപ് ബാം ഒഴിച്ച് വെയ്ക്കുന്ന ചെപ്പില്‍ ഒഴിച്ച് തണുപ്പിക്കുക. ഇടയ്ക്ക് ഇത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്.
ഗുണങ്ങള്‍
ഈ ലിപ്ബാമില് ബീറ്റ്റൂട്ടിന് പകരം, ചെറി, അല്ലെങ്കില്‍ മാതളനാരങ്ങ എന്നിവയുടെ നീര് ചേര്‍ക്കുന്നത് നല്ലതാണ്. ചുണ്ടുകള്‍ക്ക് നിറം വര്‍ദ്ധിക്കാന്‍ ഈ ചേരുവകള്‍ സഹായിക്കുന്നതാണ്. വെളിച്ചെണ്ണ ചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കുന്നതാണ്. ചുണ്ടുകളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ വെളിച്ചെണ്ണ സഹായിക്കും. കൂടാതെ, ചുണ്ടുകളെ അള്‍ട്രാവയ്ലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നതാണ്.
ഇതില്‍ തികച്ചും പ്രകൃതിദത്ത ചേരുവകളാണ് ചേര്‍ത്തിരിക്കുന്നത്. കൂടാതെ, ലിപ്ബാമിന് നിറം ലഭിക്കാന്‍ ചേര്‍ത്തിരിക്കുന്നതും പ്രകൃതിദത്ത ചേരുവകള്‍ തന്നെ. അതിനാല്‍, ചുണ്ടുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. അലര്‍ജി പ്രശ്നങ്ങള്‍ കുറവായിരിക്കും. വളരെ ചിലവ് കുറഞ്ഞ രീതിയില്‍ വീട്ടില്‍ തന്നെ ക്വാളിറ്റി ലിപ് ബാം തയ്യാറാക്കാനും സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ലിപ് ബാം നല്ല വൃത്തിയുള്ള പാത്രത്തില്‍ അടച്ച് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ചൂട് അമിതമായി തട്ടുന്ന സ്ഥലത്ത് സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടാവുന്നതാണ്. അതുപോലെ, ഈ ലിപ് ബാം തയ്യാറാക്കുമ്പോള്‍, ഇതില്‍ ചേര്‍ക്കുന്ന ചേരുവകളുടെ ക്വാളിറ്റി ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications