Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ചര്‍മ്മം ചൊറിഞ്ഞുപൊട്ടുന്നതിന് കാരണം നിരവധി; പരിഹാരം ഈ വീട്ടുവൈദ്യം
ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവിക്കാത്ത ആരും ഉണ്ടാകാറില്ല അല്ലേ ? എന്നാൽ ഈ ചൊറിച്ചിൽ നിങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചാലോ , അത് ബുദ്ധിമുട്ടാകും. ഏത് പ്രായത്തിലുള്ള ആൾക്കാർക്കും ചൊറിച്ചിൽ ഉണ്ടാകാം. അതുപോലെതന്നെ ശരീരത്തിലെ ഏതു ഭാഗത്തും ചൊറിച്ചിൽ ഉണ്ടാകാം. അതുകൊണ്ടുതന്നെ ചൊറിച്ചിൽ ശരിക്കും അരോചകമാണ്.പല രോഗങ്ങൾ കൊണ്ടോ , അലർജി, വരണ്ടചർമ്മം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടും.വൈദ്യശാസ്ത്രപരമായി ഇതിനെ പ്രൂറിറ്റിസ് എന്നാണ് അറിയപ്പെടുന്നത്.
ചർമ്മത്തിലെ ചൊറിച്ചിൽ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. കൂടാതെ നിങ്ങളുടെ ശ്രദ്ധ, ഉറക്കം എന്നിവ പലപ്പോഴും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ചൊറിച്ചിൽ ഒഴിവാക്കാൻ ഡോക്ടർമാർ ക്രീമുകളും ടാബ്‌ലെറ്റുകളും നിർദ്ദേശിച്ചേക്കാം, എന്നാൽ ചർമ്മത്തിലെ ചെറിയ ചൊറിച്ചിൽ തുടങ്ങിയ മിക്ക അവസ്ഥകളും നമുക്ക് വീട്ടുവൈദ്യം ഉപയോഗിച്ച് ചികിത്സിക്കാം. അത് എങ്ങനെയെന്ന് നോക്കാം.

ചര്‍മ്മത്തില്‍ ചൊറിച്ചിലിന് കാരണങ്ങള്‍
വരണ്ട ചർമ്മം - ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിന് പ്രധാന കാരണം വരണ്ട ചർമ്മമാണ്. നമ്മുടെ ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു കവചമാണല്ലോ ചർമ്മം. ഈ ചർമ്മത്തിൽ ഈർപ്പം നഷ്‍ടപ്പെടുമ്പോൾ വലിഞ്ഞു മുറുകി വരണ്ടു ചെതുമ്പലുകൾ പോലുള്ള ചർമ്മമായി മാറുന്നു.ഏതു പ്രായക്കാരെയും ഏതു കാലാവസ്ഥയിലും ബാധിക്കുന്ന ഒരു അവസ്ഥയാണ് വരണ്ട ചർമ്മം.

പ്രാണികളുടെ കടി
കൊതുക്, ചെള്ള്,മൂട്ട പോലുള്ള ചെറു പ്രാണികൾ കടിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ഈ പ്രാണികളുടെ കടിക്കെതിരെ നമ്മുടെ ശരീരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തടിച്ചു ചുവക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു.

അലർജി
പലർക്കും പലതിനോടും അലർജിയുണ്ടാകും. ചിലർക്ക് പൊടി,മറ്റുചിലർക്ക് ചില ഭക്ഷണങ്ങൾ, സോപ്പ് ,വളർത്തുമൃഗങ്ങൾ,പൂമ്പൊടി,വസ്ത്രങ്ങൾ, സൗന്ദര്യ സംരക്ഷണ വസ്തുക്കൾ എന്നിവയെല്ലാം പലർക്കും അലർജി ഉണ്ടാക്കും.അലർജിയുടെ ഫലമായി ചർമ്മത്തിൽ ചൊറിച്ചിലും ഉണ്ടാക്കാറുണ്ട്.

രോഗാവസ്ഥ
എക്സിമ,സോറിയാസിസ് പോലുള്ള രോഗാവസ്ഥകൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ട്. ഇവ പലപ്പോഴും ചർമ്മത്തിൽ വരൾച്ചയും ചൊറിച്ചിലും വീക്കവും ഉണ്ടാക്കും.എക്സിമ കാലക്രമേണ മാറുമെങ്കിലും ഇവ പലപ്പോഴും ചർമ്മത്തിൽ അണുബാധ ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത്തരക്കാർ സൂക്ഷിക്കണം.

പരാന്നഭോജികൾ
പേൻ പോലുള്ള പരാന്നഭോജികൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ട്.അതുപോലെ കരപ്പൻ ,മറ്റു ഫംഗസ് അണുബാധകൾ എന്നിവ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നു.
മാനസികസമ്മർദ്ദം
ശാരീരിക കാരണങ്ങൾ അല്ലാതെ പലർക്കും മാനസിക വിഷമതകൾ മൂലം ചൊറിച്ചിൽ ഉണ്ടാകാറുണ്ട്.മാനസികസമ്മർദ്ദം ചൊറിച്ചിൽ ഉണ്ടാക്കും.ഇത്തരത്തിൽ അമിതമായ പോറലുകൾ ചർമ്മത്തിൽ അണുബാധ ഉണ്ടാക്കും.

വീട്ടുവൈദ്യം
പ്രധാനമായും ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ ആണ് മുകളിൽ പറഞ്ഞത്. ഇനി ഇവയ്ക്കുള്ള വീട്ടുവൈദ്യം ചുവടെ കൊടുക്കുന്നു.
കോൾഡ് കംപ്രസ്സ് - നനഞ്ഞ തുണി അല്ലെങ്കിൽ ഐസ് പായ്ക്ക് പോലുള്ള കോൾഡ് കംപ്രസ്സുകൾ പ്രശ്‌ന ബാധിത പ്രദേശത്ത് വയ്ക്കുന്നത് ചർമ്മത്തിലെ ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ഇത് ചൊറിച്ചിൽ മൂലമുണ്ടാകുന്ന ചർമ്മ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ നിര്ജ്ജലീകരണമാണ് പലപ്പോഴും ചൊറിച്ചിൽ ഉണ്ടാക്കുന്നത്. തണുത്ത കമ്പ്രെസ്സുകൾ വയ്ക്കുമ്പോൾ താൽക്കാലികമായി ആ ഭാഗം ഈർപ്പമുള്ളതും തണുത്തതുമാകുകയും ചൊറിച്ചിലിന് ശമനം ഉണ്ടാകുകയും ചെയ്യുന്നു.

ഓട്മീൽ ബാത്ത്
കഴിക്കാനായി ഓട്സ് ഉപയോഗിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും.കഴിക്കാൻ മാത്രമല്ല ചർമ്മസംരക്ഷണത്തിനും പതിറ്റാണ്ടുകളായി ഓട്സ് ഉപയോഗിക്കാറുണ്ട്.പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും ഇത് ഉപയോഗിക്കുന്നുമുണ്ട്.കൊളോയിടൽ ഓട്മീൽ ആണ് ഇതിനായി ഉപയോഗിക്കുന്നത്.നേർമയായ പൊടി പോലുള്ള ഈ ഓട്മീൽ കുളിക്കുന്ന വെള്ളത്തിൽ ചേർക്കുക. അത് അലിഞ്ഞു വെള്ളത്തിൽ ചേരും. ഈ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിലെ ചൊറിച്ചിൽ മാറ്റി മൃദുവായ ചർമ്മം നിങ്ങൾക്ക് ലഭിക്കാൻ സഹായിക്കും.

ആപ്പിൾ സിഡാർ വിനാഗിരി
ചർമ്മത്തിലെ ചൊറിച്ചിൽ മാറ്റി സുന്ദരമായ ചർമ്മത്തിന് സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ആപ്പിൾ സിഡാർ വിനഗർ.തുല്യ അളവിൽ ആപ്പിൾ സിഡാർ വിനഗറും വെള്ളവും യോജിപ്പിക്കുക.ഇത് ഒരു കോട്ടണിൽ മുക്കി ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുക. വിനാഗിരിയിലെ അസെറ്റിക് ആസിഡ് ചർമ്മത്തിലെ ചൊറിച്ചിൽ മാറ്റാൻ മികച്ചതാണ്.
കറ്റാർവാഴ
കറ്റാർവാഴയും പെട്രോളിയം ജെല്ലിയും ചേർത്ത് ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുന്നത് വീക്കവും ചൊറിച്ചിലും കുറയ്ക്കാൻ സഹായിക്കും.വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ എല്ലാ ചർമ്മത്തിലും ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ ഒരു ഔഷധമാണ് കറ്റാർവാഴ.

വെളിച്ചെണ്ണ
പ്രകൃതിദത്തമായ മോയിസ്ച്യുറൈസർ ആണ് വെളിച്ചെണ്ണ.ഇത് ചർമ്മത്തിലെ വരച്ച അകറ്റാനും ചൊറിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ ചൊറിച്ചിൽ ഉള്ള ഭാഗത്തു വെളിച്ചെണ്ണ പുരട്ടുക.
ബേക്കിങ് സോഡ
ഒന്നോ രണ്ടോ സ്പൂൺ ബേക്കിങ് സോഡ വെള്ളത്തിൽ കുഴച്ചു പേസ്റ്റ് ആക്കി ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുക.ബേക്കിങ് സോഡയിലെ ആൽക്കലൈൻ ഗുണങ്ങൾ ചൊറിച്ചിൽ അകറ്റാൻ മികച്ചതാണ്.

ടീ ട്രീ ഓയിൽ
ഏതാനും തുള്ളി ടീ ട്രീ ഓയിൽ , വെളിച്ചെണ്ണ, ഒലിവെണ്ണ പോലുള്ള മറ്റേതെങ്കിലും കാരിയർ ഓയിലുമായി യോജിപ്പിക്കുക. ഇത് ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടാവുന്നതാണ്.ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ള എണ്ണയാണ് ടീ ട്രീ ഓയിൽ. അണുബാധ മൂലമുള്ള ചൊറിച്ചിൽ അകറ്റാൻ ഇത് വളരെ മികച്ചതാണ്.

മെന്തോൾ
ഒരു തണുപ്പ് പ്രദാനം ചെയ്യുന്ന മെന്തോൾ ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടാവുന്നതാണ്.ഇത് ചർമ്മത്തിനുള്ളിലേക്ക് കടന്ന് വേദന മാറ്റി സുഖകരമായ അവസ്ഥ പ്രദാനം ചെയ്യുന്നു.ചർമ്മത്തിന് തണുപ്പും സുഖകരവും ചൊറിച്ചിൽ ഇല്ലാത്തതുമായ അവസ്ഥ നല്കാൻ മെന്തോളിനു കഴിയും.
നനഞ്ഞ തുണി
വെറ്റ് റാപ്പ് തെറാപ്പി ചൊറിച്ചിലിന് ഉത്തമമാണ്. ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിന് പ്രധാന കാരണം വരൾച്ചയാണ്. തണുത്ത തുണി ചർമ്മത്തിൽ കെട്ടുകയും ഇടുകയോ ചെയ്യുമ്പോൾ ജലാംശം ഉള്ളതാകുകയും ചൊറിച്ചിൽ കുറയുകയും ചെയ്യുന്നു.

ഒഴിവാക്കേണ്ട കാര്യങ്ങൾ
പല കാരണങ്ങൾ കൊണ്ട് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുമെന്ന് പറഞ്ഞല്ലോ. അവ ലഘൂകരിക്കാനുള്ള വീട്ടു വൈദ്യവും പറഞ്ഞുകഴിഞ്ഞു. ചർമ്മത്തിലെ ചൊറിച്ചിൽ തികച്ചും അരോചകവും അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ്. ചൊറിച്ചിൽ ഉണ്ടാകുമ്പോൾ നാം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അവ ചുവടെ കൊടുക്കുന്നു.
ചൊറിയുക
ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ നാം അസ്വസ്ഥരാകുന്നു. എന്നാൽ കൂടുതൽ ചൊറിയുമ്പോൾ ചർമ്മം കൂടുതൽ സെൻസിറ്റിവ് ആകുകയും ചൊറിച്ചിൽ കൂടുകയും ചെയ്യുന്നു. അത് കൂടാതെ ചർമ്മത്തിൽ മുറിവുകൾ ഉണ്ടാകുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ചൂട് വെള്ളം
ചൊറിച്ചിൽ ഉള്ളപ്പോൾ ചൂട് വെള്ളം ഉപയോഗിക്കാതിരിക്കുക.ചർമ്മം വരളുന്നത് കൊണ്ടാണ് പലപ്പോഴും ചൊറിച്ചിൽ ഉണ്ടാകുന്നത്. വീണ്ടും നാം ചൂട് വെള്ളം ഉപയോഗിച്ച് കഴുകുമ്പോൾ ചർമ്മം കൂടുതൽ വരളുകയും ചൊറിച്ചിൽ കൂടുകയും ചെയ്യുന്നു.അതിനാൽ ചൊറിച്ചിൽ ഉള്ളപ്പോൾ ചൂട് വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകാതിരിക്കുക.
സോപ്പുകൾ
ചൊറിച്ചിൽ ഉള്ളപ്പോൾ നമ്മുടെ ചർമ്മം കൂടുതൽ സെൻസിറ്റിവ് ആയിരിക്കും.അതിനാൽ കഠിനമായ സോപ്പുകളോ,ഡൈസ്, മറ്റു സുഗന്ധമുള്ള സൗന്ദര്യ സംരക്ഷണ വസ്തുക്കൾ എന്നിവ ഉപയോഗിക്കാതിരിക്കുക. ഇവയിൽ പലതരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിരിക്കും. ഇവ ചർമ്മത്തിൽ കേടുപാടുകൾ ഉണ്ടാക്കുകയും ചൊറിച്ചിൽ വർദ്ധിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications












