Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
നീളമുള്ള കട്ടിയുള്ള മുടി പെട്ടെന്ന് വളര്‍ച്ച മുരടിക്കുന്നു, കട്ടികുറയുന്നോ, കാരണം ഇതാണ്
പലപ്പോഴും ചെറുപ്പത്തില്‍ നിങ്ങള്‍ക്കുള്ള മുടി അല്പം പ്രായമാവുമ്പോള്‍ ഉണ്ടായിരിക്കണം എന്നില്ല. എന്താണ് ഇതിന് കാരണം എന്ന് അറിയാമോ? നീളമുള്ള കട്ടിയുള്ള മുടിയുള്ളവര്‍ക്ക് പോലും മുപ്പതുകളിലേക്ക് കടക്കുമ്പോള്‍ മുടിയുടെ ഘടനയില്‍ വളരെയധികം മാറ്റം വരുന്നു. ചിലരില്‍ മുടി കൊഴിച്ചില്‍ സ്ഥിരമാവുന്നു. ചിലരിലാകട്ടെ മുടിയുടെ അനാരോഗ്യത്തിലേക്കും കട്ടി കുറയുന്ന അവസ്ഥയിലേക്കും എത്തുന്നു. എന്നാല്‍ മുടി വളരുന്ന കാരണം പോലെ തന്നെ മുടി കൊഴിയുന്നതിനും ചില കാരണങ്ങള്‍ ഉണ്ട്. ഇത്തരം കാരണങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്ന് പോലും ഇല്ല എന്നതാണ് സത്യം.

എന്തൊക്കെ ചെയ്തായാലും മുടി വളര്‍ന്നാല്‍ മതി എന്ന് ചിന്തിക്കുന്നവരാവും പലരും. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ ചില കാരണങ്ങള്‍ മുടി കൊഴിയുന്നതിലേക്കും നയിക്കുന്നുണ്ട് എന്നത് തിരിച്ചറിയേണ്ടതാണ്. ഇവയില്‍ ചില കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിനും ഇതില്‍ ചെറിയൊരു പങ്കുണ്ടെന്നത് മനസ്സിലാക്കണം. എന്തൊക്കെ കാരണങ്ങളാണ് മുടി കൊഴിയുന്നതിന് പിന്നില്‍ എന്ന് നോക്കാവുന്നതാണ്.
ജനിതക കാരണങ്ങള്‍

ജനിതക കാരണങ്ങള്‍ പല വിധത്തിലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കുന്നുണ്ട്. എന്നാല്‍ മുടി വളരുന്നതിന് ജനിതകപരമായി സഹായിക്കുന്നത് പോലെ തന്നെയാണ് മുടി കൊഴിയുന്നതിലേക്കും എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ജനിതകപരമായ കാരണങ്ങള്‍ മുടി കൊഴിയുന്നതിേക്ക് പലരേയും എത്തിച്ചേക്കാം എന്നത് തന്നെയാണ് സത്യം.
പ്രായം

പ്രായമാകുന്തോറുമാണ് പലരിലും മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നത്. എന്നാല്‍ എന്താണ് അതിന് പിന്നിലെ കാരണം എന്നതാണ് പലര്‍ക്കും അറിയാത്തത്. പക്ഷേ പ്രായമാകുന്തോറും മുടി വളരുന്നതില്‍ മാറ്റം വരുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ ബാധിക്കുകയും വേഗതയോടെ വളരുന്നതിനുള്ള മുടിയുടെ ത്വരയെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും പല രോമകൂപങ്ങളും പ്രായത്തിനനുസരിച്ച് മുടി വളര്‍ച്ച നിര്‍ത്തിയേക്കാം.
അലോപ്പേഷ്യ

അലോപ്പേഷ്യ ഏരിയറ്റ ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ്, അവിടെ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം പലപ്പോഴും നിങ്ങളുടെ രോമകൂപങ്ങളിലെ കോശങ്ങളെ തന്നെ ആക്രമിക്കുന്നു. ഇതിന്റെ ഫലമായി വട്ടത്തില്‍ ഒരു പ്രത്യേക ഭാഗത്ത് നിന്ന് മുടി കൊഴിയുന്നതിന് കാരണമാകുന്നു. വിറ്റിലിഗോ, ഡൗണ്‍ സിന്‍ഡ്രോം, അനീമിയ, തൈറോയ്ഡ് രോഗം, ആസ്ത്മ എന്നിവയുള്ളവര്‍ക്ക് അലോപ്പീസിയ ഏരിയറ്റ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പാരമ്പര്യ കഷണ്ടി

ചിലരില്‍ കഷണ്ടി പാരമ്പര്യമായി ഉണ്ടാവുന്നു. പലപ്പോഴും ഇതിനെ നിസ്സാരമായി കാണുന്നവര്‍ക്ക് പിന്നീട് പ്രായമാവുമ്പോഴാണ് അതിലെ അബദ്ധം മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രായമാകുന്നതോടെ ഹോര്‍മോണുകളുടെ അളവ്, ജനിതകഘടന എന്നിവയില്‍ മാറ്റം വരുന്നു. ഇവരില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ സ്വാധീനം മൂലം സാധാരണ മുടി വളര്‍ച്ചാ ഘടന തന്നെ മാറിപ്പോവുന്നു. ഇതിന്റെ ഫലമായി തലയോട്ടിയിലെ മുടി കനം കുറഞ്ഞതായി മാറുന്നു. ഇത് പലപ്പോഴും സ്ത്രീകളിലും കണ്ട് വരുന്നുണ്ട്.
ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദം

സമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബവും ഓഫീസും എല്ലാം സമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ തന്നെയാണ്. ഇത് അകാലത്തില്‍ തന്നെ മുടി കൊഴിയുന്നതിലേക്ക് നിങ്ങളഎ എത്തിക്കുന്നു. എന്നാല്‍ പലരിലും ഇത്തരത്തിലുള്ള മുടി കൊഴിച്ചില്‍ മാക്സിമം ആറ് മാസമേ നിലനില്ക്കുകയുള്ളൂ. അതിന് ശേഷം നിങ്ങള്‍ക്ക് പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോവുന്നതിന് സാധിക്കുന്നു.
ഹോര്‍മോണ്‍ മാറ്റങ്ങള്‍

പല വിധത്തിലാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഇതില്‍ തന്നെ ഗര്‍ഭകാലത്തും ആര്‍ത്തവ വിരാമ സമയത്തും സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങൡലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ 24 മാസത്തിനുള്ളില്‍ പരിഹരിക്കപ്പെടുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുള്ളവരിലും ഇതേ പ്രശ്നങ്ങള്‍ കാണപ്പെടുന്നു.
തൈറോയ്ഡ് പ്രശ്നങ്ങള്‍

തൈറോയ്ഡ് പ്രശ്നങ്ങളും മുടി കൊഴിച്ചിലിന് കാരണമാകും. നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതാണ്. എന്നാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നതിന്റെ ഫലമായി പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. ഇത് മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇതെല്ലാം ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്‍തൈറോയിഡിസം എന്നിവയുടെ ലക്ഷണങ്ങള്‍ ആയി കണക്കാക്കേണ്ടതാണ്.



Click it and Unblock the Notifications
