Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചര്‍മ്മം തിളങ്ങും; ഓറഞ്ച് നീരില്‍ ഇവ ചേര്‍ത്ത് പുരട്ടി നോക്കൂ
ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നതിനും ചര്‍മ്മം തിളങ്ങുന്നതിനും ഓറഞ്ച് വളരെ ഉത്തമമാണ്. ഓറഞ്ചില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യുന്നതായിരിക്കും. ഇത് ചര്‍മ്മത്തിന് യുവത്വവും തിളക്കവും നല്കാന് സഹായിക്കുന്നു. ഓറഞ്ച നീരില്‍ ചില ചേരുവകള്‍ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖത്തിന്റെ തിളക്കം വര്‍ദ്ധിക്കുന്നതാണ്. അവ ഏതെല്ലാമെന്നും, ചര്‍മ്മ സംരക്ഷണത്തിനായി ഓറഞ്ച് ഏതെല്ലൊ വിധത്തില്‍ ഉപയോഗിക്കാമെന്നും നോക്കാം.

ഓറഞ്ച്- ഗോതമ്പ്
5 ടേബിള്‍സ്പൂണ്‍- ഓറഞ്ച് നീര്
1 ടീസ്പൂണ്‍- ഗോതമ്പ് പൊടി
ഈ രണ്ട് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം മുഖത്ത് കട്ടിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകുക. ഇത് എന്നും രാത്രി കിടക്കുന്നതിന് മുന്‍പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.
ഗുണങ്ങള്‍
ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഓറഞ്ചില്‍ ആന്റിഓക്സിഡന്റ്സ്, വിറ്റമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മകോശങ്ങളില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യുന്നു. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യുന്നു. ചര്‍മ്മത്തിന് നിറം നല്കുന്നു. ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കവും മൃദുലതയും നല്കുന്നു.
ഓറഞ്ച്- തൈര്
5 ടേബിള്‍സ്പൂണ്‍- ഓറഞ്ച് നീര്
1 ടീസ്പൂണ്‍- തൈര്
1/2 ടീസ്പൂണ്‍- മുള്‍ട്ടാണി മിട്ടി
ഈ മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്. നല്ല കട്ടിയില്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. വരണ്ട ചര്‍മ്മം ഉള്ളവരാണെങ്കില്‍ കുറച്ച് തേന്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ഗുണങ്ങള്‍
ഈ ഫേയ്സ്പാക്ക് ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്റെ മൃദുലത വര്‍ദ്ധിക്കുന്നതാണ്. മുഖത്ത് നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നതാണ്. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും ചുളിവുകളും പാടുകളും ഇല്ലാതാക്കുന്നതാണ്. ചര്‍മ്മം തിളങ്ങുന്നതാണ്.
ഓറഞ്ച്- കടലപ്പൊടി
5 ടേബിള്‍സ്പൂണ്‍ ഓറഞ്ച് നീര്
1 ടേബിള്‍സ്പൂണ്‍- കടലപ്പൊടി
ഈ രണ്ട് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകാവുന്നതാണ്.
ഗുണങ്ങള്‍
എന്നും രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഫേയ്സ്പാക്ക് പുരട്ടുന്നത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ ഇല്ലാതാക്കും. നിറവും തിളക്കവും വര്‍ദ്ധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
