Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
ഒരു കഷ്ണം മത്തങ്ങയിൽ തീരാവുന്നതേ ഉള്ളൂ സകല ചർമ്മ പ്രശ്നങ്ങളും
മത്തങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെ, ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മത്തങ്ങ പതിവാക്കുന്നത് വളരെ നല്ലതാണ്. മത്തങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫേയ്സ്പാക്ക് ചർമ്മത്തിൽ ഉപയോഗിച്ചാൽ, നിരവധി ഗുണങ്ങൾ ലഭിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ചേരുവകൾ
മത്തങ്ങ അരച്ചത് അര കപ്പ് എടുക്കുക.
ഒരു ടീസ്പൂൺ തേൻ
ഒരു ടേബിൾസ്പൂൺ തൈര്
ഒരു ടീസ്പൂൺ നാരങ്ങ നീര് എന്നിവ എടുക്കുക.
ഉപയോഗിക്കേണ്ട വിധം
ഒരു പാത്രത്തിൽ, ചതച്ച മത്തങ്ങ, തേൻ, തൈര്, നാരങ്ങ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇത് കണ്ണിനു ചുറ്റുമുള്ള ഭാഗം ഒഴിവാക്കിക്കൊണ്ട് ചർമ്മത്തിൽ നല്ലതുപോലെ പുരട്ടുക. 10 അല്ലെങ്കിൽ 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്.
ഗുണങ്ങൾ
മത്തങ്ങയിൽ ആൽഫ-ഹൈഡ്രോക്സി ആസിഡുകളും (എഎച്ച്എ), ബീറ്റാ-ഹൈഡ്രോക്സി ആസിഡുകളും (ബിഎച്ച്എ) അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. മത്തങ്ങയിൽ വിറ്റാമിൻ എ, വിറ്റമിൻ സി, പൊട്ടാസ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനെ മോയ്സ്ച്വർ ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും. ചർമ്മത്തിലെ കുരുക്കളും കറുത്ത പാടുകളും ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ ഫേയ്സ്പാക്ക് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഉപയോഗിച്ചാൽ മാത്രമാണ് കൃത്യമായ ഫലം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. മത്തങ്ങ ഉപയോഗിക്കുമ്പോൾ വേവിച്ചത് ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം, പച്ചയ്ക്ക് മത്തങ്ങ ഉപയോഗിച്ചാൽ, അലർജി പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. അതിനാൽ, വേവിച്ച മത്തങ്ങ ഉപയോഗിക്കുക. ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതിന്റെ കൂടെ മോയ്സ്ച്വറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും. അതുപോലെ, 15 മിനിറ്റിൽ അധികം സമയം ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടി വെയ്ക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്. ദീർഘനേരം വെയ്ക്കുന്നത് ചർമ്മം വരണ്ട് പോകുന്നതിന് കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
