Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
തലയിലെ വിയര്‍പ്പ് മുടിയുടെ ആരോഗ്യം നശിപ്പിക്കും; പരിഹാരം ഇതാ
ഇതുവരെ അനുഭവിക്കാത്ത തരം കൊടുംചൂടിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ് കേരളം. ചൂട് കൊണ്ട് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയേക്കാളൊക്കെ അസഹിനീയമാകുന്നത് പൊള്ളുന്ന താപനിലയും ശരീരം വിയര്ത്തൊഴുകലുമാണ്. ഓരോ നിമിഷവും ശരീരത്തിലൂടെയും തലയിലൂടെയും വിയര്‍പ്പുചാലുകള്‍ ഒഴുകുന്ന അവസ്ഥ. ശരീരത്തിലെ വിയര്‍പ്പ് മൂലം ആളുകളുടെ വസ്ത്രങ്ങള്‍ നനഞ്ഞൊട്ടുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. തലയും അതുപോലെ വിയര്‍ത്തൊഴുകുന്നുണ്ട്.

വിയര്‍പ്പ് മുടിക്ക് ഉണ്ടാക്കുന്ന ദോഷങ്ങള്‍
ശരീരത്തിലെ വിയര്പ്പിനേക്കാളേറെ പ്രശ്നം തലയോട്ടി വിയര്‍ക്കലാണ്. കാരണം ശരീരം വിയര്‍ക്കുമ്പോള്‍ ആ വിയര്‍പ്പ് വസ്ത്രങ്ങള്‍ ഒപ്പിയെടുക്കുന്നുണ്ട്. എന്നാല്‍ തലയോട്ടി വിയര്‍ക്കുമ്പോള്‍ വിയര്‍പ്പ് തലയോട്ടിയില്‍ തങ്ങിനില്ക്കുകയും അതുകൊണ്ട് ചൊറിച്ചിലും താരനും പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.
തലയോട്ടി അമിതമായി വിയര്‍ക്കുന്നത് ഹൈപ്പര്‍ഹൈഡ്രോസിസ് എന്നാണ് അറിയപ്പെടുന്നത്. ഇതുകൊണ്ടുള്ള ഒരു പ്രധാന പ്രശ്നം വിയര്‍പ്പ് തലയോട്ടി ഉണങ്ങാന്‍ കാരണമാകുകയും അത് പുതിയ മുടിയിഴകളുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുകയും ചെയ്യുന്നു എന്നതാണ്. മാത്രമല്ല, വിയര്‍പ്പിലെ ഉപ്പുകണങ്ങള്‍ മുടിയുടെ സ്വാഭാവിക നിറത്തെ ബാധിക്കുകയും നരക്കല്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. എല്ലാത്തിനും ഉപരിയായി വിയര്‍പ്പ് മൂലം മുടിയില്‍ അഴക്ക് അടിഞ്ഞുകൂടുന്നു
അപ്പോള്‍പ്പിന്നെ ഈ വേനല്‍ക്കാലത്ത് ചൂടില്‍ നിന്നും വിയര്‍പ്പില്‍ നിന്നും മുടിയെയും തലയോട്ടിയെയും എങ്ങനെ സംരക്ഷിക്കും? ഈ പ്രശ്നത്തിന് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആപ്പിള്‍ സിഡര്‍ വിനാഗിരി
ആപ്പിള്‍ സിഡര്‍ വിനാഗിരി തലയോട്ടിയുടെ പിഎച്ച് ബാലന്‍സ് വീണ്ടെടുക്കുന്നു. മാത്രമല്ല, വിയര്‍പ്പിനെ ഒരു പരിധി വരെ തടയാനും അപ്പിള് സിഡര്‍ വിനാഗിരിക്ക് സാധിക്കും. രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി ഇളംചൂടുവെള്ളത്തില്‍ കലക്കി തലയോട്ടിയില്‍ പതുക്കെ മസാജ് ചെയ്തുകൊടുക്കുക. 30 മിനിട്ട് ഇത് തലയില്‍ നിലനിര്‍ത്തിയതിന് ശേഷം കഴുകിക്കളയുക. വിനാഗിരി തലയോട്ടിയിലെ ബാക്ടീരിയകളെ നീക്കം ചെയ്യുകയും വിയര്‍പ്പ് പുറത്തുവരുന്ന സുഷിരങ്ങള്‍ അടക്കുകയും ചെയ്യും.
തക്കാളി നീര്
തക്കാളിയില്‍ കാന്‍സറിനെതിരെ പോരാടുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ വിയര്‍പ്പ് പുറത്തെത്തുന്ന സുഷിരങ്ങളെ ചുരുക്കി വിയര്‍പ്പ് കുറയ്ക്കുന്നു. വേനല്‍ക്കാലത്ത് ആഹാരത്തില്‍ തക്കാളി കൂടുതലായി ഉള്‍പ്പെടുത്തുക. മാത്രമല്ല വിയര്‍ക്കല്‍ തടയാന്‍ ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. തക്കാളി കഴിക്കുന്നതോ കുടിക്കുന്നതോ ഇഷ്ടമല്ലെങ്കില്‍ അടിച്ച് തലയില്‍ പുരട്ടിയാലും മതി.
ചെുറുനാരങ്ങ-തേങ്ങവെള്ളം
രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര് കുറച്ച് ടേബിള്‍സ്പൂണ്‍ തേങ്ങവെള്ളവുമായി ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്ത് പിടിപ്പിക്കുക. 15-20 മിനിറ്റ് ഇത് തലയില്‍ വെച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. അമിതമായി വിയര്‍ത്തൊഴുകുന്നത് തടയാനും എണ്ണമയവും അഴുക്കും നീക്കം ചെയ്യാനും ഈ മാസ്ക് ഫലപ്രദമാണ്. ചെറുനാരങ്ങയുടെ അമ്ലഗുണം തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും അമിത വിയര്‍പ്പില്‍ നിന്ന് ഒരു പരിധി വരെ മോചനവും നല്കുന്നു.
ഗോതമ്പുചെടി ജ്യൂസ്
ഗോതമ്പുചെടി ജ്യൂസില്‍ വൈറ്റമിന്‍ എ, സി, ബി12, ബി6 എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും ഒരു സ്പൂണ്‍ ഗോതമ്പുചെടി ജ്യൂസ് കുടിക്കുന്നതിലൂടെ വിയര്‍പ്പ് പ്രശ്നങ്ങള്‍ കുറയ്ക്കാമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല വിയര്‍പ്പ് മൂലം ശരീരത്തിനുണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാനും ഇവ നല്ലതാണ്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ജലാംശം വലിച്ചെടുക്കാനും അങ്ങനെ തലയോട്ടി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ വിയര്‍ക്കല്‍ കുറയ്ക്കാനും സഹായിക്കും. ഒരു കഷ്ണം ഉരുളക്കിഴങ്ങ് മുറിച്ച് തലയോട്ടിയില്‍ 10-15 മിനിട്ട് ഉരക്കുക.
വെളിച്ചെണ്ണ
വിയര്‍പ്പും ദുര്‍ഗന്ധവും തടയുന്ന സ്വാഭാവിക എണ്ണയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ലൗറിക് ആസിഡ് വിയര്‍പ്പുണ്ടാക്കുന്ന ബാക്ടീരികളെ നശിപ്പിക്കുന്നു. കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ തലയില്‍ പുരട്ടി കുളിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications