Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
അകാലനരയെ കുറിച്ച് ആധി വേണ്ട, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാല നര ഇല്ലാതാക്കാം
കണ്ണാടിക്ക് മുന്നില്‍ നിന്ന് അവസാന മിനുക്കുപണികള്‍ നടത്തുമ്പോഴായിരിക്കും അതുവരെ കാണാത്ത ഒരു അതിഥി തലയ്ക്ക് മുകളിലിരുന്ന് നല്ല വെളുത്ത പുഞ്ചിരി നല്‍കുന്നത്. അതോടെ ചിലരുടെ മനസ്സില്‍ ഒരു വെള്ളിടി വെട്ടും. അതെ, തലയില്‍ ആദ്യത്തെ നരച്ച മുടി കണ്ടെത്തുന്ന കാര്യം തന്നെയാണ് വര്‍ണ്ണിച്ചത്.

പ്രായമാകലിന്റെ ആദ്യ സൂചനയോ?
മുപ്പതുകള്‍ പാതി പിന്നിടുന്നതോടെ പലരും ആദ്യത്തെ നരച്ച മുടി കണ്ണാടിയില്‍ കണ്ട് സ്തബ്ധരായി നില്‍ക്കാറുണ്ട്. വളരെ അപൂര്‍വ്വമായി ഇരുപതുകളിലും ചിലര്‍ക്ക് നാല്‍പ്പതുകളിലും അമ്പതുകളിലും മുടി നരയ്ക്കാറുണ്ട്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ വളരെ നേരത്തെ ആളുകള്‍ക്ക് മുടി നരയ്ക്കാറുണ്ട്. മാനസിക പിരിമുറുക്കം, കേശസംരക്ഷണത്തിന്റെ അഭാവം, അവശ്യ പോഷകങ്ങളുടെ അഭാവം എന്നിങ്ങനെ പല ഘടകങ്ങള്‍ അകാല നരയ്ക്ക് കാരണമാകാറുണ്ട്. നരച്ചുതുടങ്ങിയാല് ബാക്കി മുടിയിഴകളും പെട്ടെന്ന് നരച്ചുതുടങ്ങും.
പൊതുവേ പ്രായമാകലിന്റെ ആദ്യ സൂചനകളിലൊന്നാണ് മുടി നരയ്ക്കല്‍. ചിലയാളുകള്‍ അക്കാര്യം അംഗീകരിച്ച് അതുമായി പൊരുത്തപ്പെടും. പക്ഷേ മറ്റുചിലര്‍ പ്രായമാകല്‍ അംഗീകരിക്കാനാകാതെ വെളുത്ത മുടി പിഴുതുകളയും. പക്ഷേ പിന്നാലെ കൂടുതല്‍ മുടികള്‍ നരയ്ക്കും. അതോടെ മുടി കറുപ്പിക്കാനും കളറുചെയ്യാനുമുള്ള ഓട്ടമാകും. പക്ഷേ, ഒരു മുടിയോ കുറച്ച് മുടികളോ നരച്ചുവെന്നുകരുതി ചെറുപ്പം നഷ്ടപ്പെട്ടുവെന്ന് കരുതേണ്ടതില്ല. മുടി നരയ്ക്കല്‍ മന്ദഗതിയിലാക്കാന്‍ ചില വഴികളുണ്ട്.
എങ്ങനെയാണ് മുടി നരയ്ക്കുന്നത്
നമ്മുടെ മുടി വേരുകളില്‍ മെലാനിന്‍ എന്ന് വിളിക്കുന്ന മുടിയ്ക്ക് നിറം നല്കുന്ന പിഗ്മെന്റ് കോശങ്ങളുണ്ട്. പ്രായമാകുന്നതോടെ, ഈ കോശങ്ങള്‍ നശിക്കുകയും പുതിയവ ഉണ്ടാകാതിരിക്കുകയും ചെയ്യും. ഇതോടെയാണ് മുടിയുടെ നിറം മങ്ങി മങ്ങി വെള്ളനിറമാകുന്നത്.
ഇരുപതുകളില്‍ മുടി നരയ്ക്കുകയാണെങ്കില്‍ അത് അകാല നര ആണ്. അകാലനരയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രായമാകലുമായി ബന്ധപ്പെട്ട തകരാറുകളും ഓട്ടോഇമ്മ്യൂണ്‍ അസുഖങ്ങളുമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ജനിതകമായ ഘടകങ്ങളും അകാല നരയുടെ കാരണങ്ങളിലൊന്നാണ്. ഉദാഹരണത്തിന് മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അകാല നര ഉണ്ടായിട്ടുണ്ടെങ്കില്‍ മക്കള്‍ക്കും അതുണ്ടാകാം.
എന്തുതന്നെ ആയാലും മുടി നരയ്ക്കല്‍ ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത കാര്യമാണ്. പക്ഷേ ചിലപ്പോള്‍ ഇത് കുറച്ചുകാലത്തേക്ക് നീട്ടിവെക്കാന്‍ കഴിഞ്ഞേക്കും. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ.
വൈറ്റമിനുകളും ധാതുക്കളും ഒഴിവാക്കാതിരിക്കുക
വൈറ്റമിന്‍ B12, ബയോട്ടിന്‍, D, B6, E എന്നിവയുടെ അപര്യാപ്തത മുടി നരയ്ക്കല്‍ വേഗത്തിലാക്കും. അതുകൊണ്ട് മേല്‍പ്പറഞ്ഞ വൈറ്റമിനുകള്‍ ധാരാളമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ശീലമാക്കുക. മുട്ട, മീന്‍, കോഴിയിറച്ചി എന്നിവയില്‍ വൈറ്റമിന്‍ B12 അടങ്ങിയിട്ടുണ്ട്. പാലില്‍ വൈറ്റമിന്‍ D അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഇളവെയില് കൊള്ളുകയും ആവശ്യമെങ്കില്‍ സപ്ലിമെന്റുകള്‍ എടുക്കുകയും ചെയ്യുന്നതിലൂടെ വൈറ്റമിന്‍ D അപര്യാപ്തത പരിഹരിക്കാം.
വൈറ്റമിന്‍ B7 എന്നും അറിയപ്പെടുന്ന ബയോട്ടിന്‍ മധുരക്കിഴങ്ങ്, ചെമ്പല്ലി മീന്‍, മുട്ട, അണ്ടിപ്പരിപ്പുകള്‍, വിത്തുകള്‍ എന്നിവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.വൈറ്റമിന്‍ B6-നായി, കോഴിയിറച്ചി, മീന്‍, ഉരുളക്കിഴങ്ങ്, കടല, പഴം,ധാന്യങ്ങള്‍ എന്നിവ കഴിക്കാം.
മുടിയുടെ ആരോഗ്യത്തില്‍ വൈറ്റമിനുകളെ പോലെ തന്നെ പ്രധാനമാണ് ധാതുക്കളും. സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, സെലീനിയം എന്നിവയ്ക്ക് മുടിയുടെ വളര്‍ച്ച കൂട്ടാനും ആരോഗ്യമില്ലായ്മ പരിഹരിക്കാനും സാധിക്കും.
പുകവലി ഉപേക്ഷിക്കുക
പുകവലിയും മുടി നരയ്ക്കലും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുടിയുടെ അടിവേരുകളില്‍ നിക്കോട്ടിന് അടിഞ്ഞുകൂടുന്നത് മെലാനിന്‍ രൂപപ്പെടുന്നതിന് വിഘാതമാകും. അതുകൊണ്ട് മുടി നരയ്ക്കല്‍ വേഗത്തിലാകും. പുകവലിക്കാതിരുന്നാല്‍, രക്ഷപ്പെട്ടുവെന്ന് വിചാരിക്കേണ്ട. അടുത്തിരിക്കുന്നയാള്‍ പുകവലിച്ചാലും അകാല നര ഉണ്ടാകാം. അതുകൊണ്ട് കൂട്ടത്തിലൊരാള്‍ പുക വലിക്കുകയാണെങ്കില്‍ ശരീരത്തിന്റെ ആരോഗ്യവും മുടിയുടെ ആരോഗ്യവും കണക്കിലെടുത്ത് അടുത്തുനിന്ന് മാറിനില്‍ക്കുക.
മാനസിക പിരിമുറുക്കം കുറയ്ക്കുക
മാനസിക പിരിമുറുക്കവും അകാല നരയും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ പഠനം കണ്ടെത്തിയിട്ടുണ്ട്. മാനസിക പിരിമുറുക്കം മൂലം ശരീരം മുഴുവന്‍ നോറിപിനെഫ്രിന് എന്ന രാസവസ്തു ഉല്‍പ്പാദിപ്പിക്കപ്പെടും. മുടിയുടെ വേരുകളിലും ഇത് ഉണ്ടാകുന്നത് മൂലമാണ് മുടി നരയ്ക്കുന്നത്. നോറിപിനെഫ്രിന് മുടിവേരുകളില്‍ എത്തുമ്പോള്‍ മെലാനിന്‍ ഉല്‍പ്പാദനം ഇല്ലാതാകുന്നത് വേഗത്തിലാകും, അങ്ങനെ മുടി നരയ്ക്കും.
മാനസിക പിരിമുറുക്കം നാം കരുതുന്നതിനേക്കാള്‍ അപകടകാരിയാണെന്ന അഭിപ്രായവും അന്ന് പഠനത്തിന് നേതൃത്വം നല്കിയ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പ്രഫസര്‍ ഡോ.യാ-ചീ സു പങ്കുവെച്ചിരുന്നു. വ്യായാമം, ധ്യാനം, സന്തുലിതമായ ആഹാരം, വൈദ്യസഹായം എന്നിവയിലൂടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ ശ്രമിക്കാം.
മലിനീകരണത്തില്‍ നിന്നും രാസവസ്തുക്കളില്‍ നിന്നും മുടി സംരക്ഷിക്കുക
അള്‍ട്രാവൈലറ്റ് കിരണങ്ങളും മലിനീകരണവും മുടിയുടെ ആരോഗ്യത്തിന് വില്ലനാണ്. ചര്‍മ്മത്തെ സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നത് സണ്‍സ്ക്രീന്‍ ഇടാറുണ്ടെങ്കിലും മുടിയുടെ കാര്യത്തില്‍ സാധാരണയായി ആരും ഒന്നും ചെയ്യാറില്ല. തൊപ്പിയോ മുടി മുഴുവനായി മൂടുന്ന തുണിയോ ധരിച്ച് വെയിലത്ത് ഇറങ്ങുക.
മുടിയില്‍ തേക്കുന്ന വസ്തുക്കളുടെ കാര്യത്തിലും ജാഗ്രതയുള്ളവരായിരിക്കണം. പ്രത്യേകിച്ച് മുടി കറുപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍. താത്കാലികമായി മാത്രമേ അവ മുടിക്ക് കറുപ്പ് നിറം നല്‍കുകയുള്ളു. പക്ഷേ അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മുടിവേരുകളെ നശിപ്പിക്കും.വെളുത്ത മുടി കറുപ്പിക്കണമെന്ന് നിര്ബന്ധമുള്ളവര് രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്ത ഉല്‍പ്പന്നങ്ങല്‍ തിരഞ്ഞെടുക്കുക.
ഡൈകള്‍ അല്ലാതെ, ഷാംപൂകള്‍, ടോണിക്കുകള്‍, ജെല്ലുകള്‍, ഹെയര്‍ പെര്‍ഫ്യൂമുകള്‍ എന്നിവയിലെ രാസവസ്തുക്കളും മുടിവേരുകളെ നശിപ്പിക്കും. കഠിന ജലവും മുടിയുടെ ആരോഗ്യത്തിന് വില്ലനാണ്. അത്തരം സാഹചര്യങ്ങളില്‍ വെള്ളം ഫില്‍റ്റര്‍ ചെയ്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
അകാല നരയെ ചെറുക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍
മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അകാല നരയുണ്ടെങ്കില്‍ അകാല നരയെ മുന്‍കൂട്ടി ചെറുക്കാന്‍ മക്കള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍
- ഉണക്കിയ നെല്ലിക്കയും വെളിച്ചെണ്ണയും ഒന്നിച്ച് തിളപ്പിച്ച് എണ്ണയാക്കി മുടിയില്‍ തേക്കാം.
- കറിവേപ്പില ചതച്ച് തൈരില്‍ ചേര്‍ത്ത് മാസ്ക് ആക്കി രാത്രി തലയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകുക.
- എന്നും രാവിലെ വെറുംവയറ്റില്‍ കറുത്ത എള്ള് ഒരു ടീസ്പൂണ്‍ കഴിക്കുക.



Click it and Unblock the Notifications











