Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വിവാഹത്തിന് ഒരാഴ്ച്ച മുന്‍പേ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ് നിങ്ങളുടെ വിവാഹദിനം അല്ലേ? വധുവായിരിക്കും ആ ദിവസത്തെ ശ്രദ്ധാകേന്ദ്രം. അതുകൊണ്ട് തന്നെ ഓരോ വധുവും ആ ദിവസത്തില്‍ അതിസുന്ദരി ആയിരിക്കണമെന്ന് ആഗ്രഹിക്കും. അതിനായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാകും.യോജിച്ച വസ്ത്രങ്ങള്‍, ആഭരണങ്ങള്‍,മറ്റു അലങ്കാരങ്ങള്‍ എന്നിവയ്ക്കായി നാം ഓടി നടക്കുന്നുണ്ടാകും.
അതിനിടയില്‍ ചര്‍മ്മസംരക്ഷണത്തിനായി പെട്ടെന്ന് ലഭ്യമാകുന്ന ക്രീമുകളോ ചികിത്സയോ സ്വീകരിക്കുകയും ചെയ്യും. ചര്‍മ്മസംരക്ഷണത്തില്‍ ചെറിയ പാളിച്ചകള്‍ വന്നാല്‍ അത് നിങ്ങളുടെ വിവാഹദിനത്തെ മൊത്തത്തില്‍ നശിപ്പിക്കും.അതുകൊണ്ട് തന്നെ വിവാഹത്തിന് ഒരാഴ്ച മുന്‍പ് തന്നെ ഭക്ഷണക്രമത്തിലും സൗന്ദര്യ സംരക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കണം.

ഇപ്പോഴത്തെ യുവ വധുക്കള്‍ സ്വര്‍ണ്ണ തിളക്കമുള്ള ചര്‍മ്മവും മികച്ച ശരീരപ്രകൃതിയും , അകാരഭംഗിയും വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ ആ വലിയ ദിനത്തിന് മുന്‍പേ ചില ഒരുക്കങ്ങള്‍ നാം നടത്തേണ്ടതുണ്ട്. വിവാഹത്തിന് ഒരാഴ്ച്ച മുന്‍പ് പലരും പെട്ടെന്ന് ചില സൗന്ദര്യസംരക്ഷണ ശ്രമങ്ങള്‍ നടത്തുകയും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യാറുണ്ട്. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയെ ഉള്ളൂ. ഓരോ വധുവും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.
ജ്യൂസുകള്‍
ജ്യൂസുകള്‍ക്ക് താരതമ്യേന കലോറി കുറവാണ്. അതിനാല്‍ ഭക്ഷണത്തില്‍ ജ്യൂസുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിങ്ങളുടെ ഭാരവും ആകാരവും നഷ്ടപ്പെടുന്നു. അതിനാല്‍ വിവാഹത്തിന് ഒരാഴ്ച്ച മുന്നേ ജ്യൂസുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അത്ര ഉചിതമല്ല.
ഭക്ഷണം ഒഴിവാക്കുക
പെട്ടെന്ന് ഭാരം കുറയ്ക്കാനായി പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ഭക്ഷണം കഴിക്കാതെ വിശന്നിരിക്കുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കുകയും കാഴ്ച്ചയില്‍ കൂടുതല്‍ മെലിഞ്ഞു ക്ഷീണിച്ചിരിക്കുന്നതായി തോന്നുകയും ചെയ്യും.ഭാരം കുറയ്ക്കുന്നത് മാസങ്ങള്‍ എടുത്തു വളരെ സാവധാനം ചെയ്യേണ്ട പ്രക്രീയയാണ്.
ഫാഷന്‍ ഡയറ്റ് തുടങ്ങുക
സമൂഹമാധ്യമങ്ങളിലോ ഇന്റര്‍നെറ്റിലോ കാണുന്ന ഫാഷന്‍ ഡയറ്റുകള്‍ ശീലിക്കാതിരിക്കുക. ഇവ നിങ്ങളുടെ ശരീരം ക്ഷീണിക്കുന്നതിനും പോഷകങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകും.
പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കുക
വിവാഹം അടുത്തിരിക്കുമ്പോള്‍ പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നത് ശരിക്കും ബുദ്ധിമോശമാണ്. ഇത് നിങ്ങളുടെ വയറിന് പല ബുദ്ധിമുട്ടുകളും അലര്‍ജി പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം. അതിനാല്‍ വിവാഹത്തിന് ഒരാഴച മുന്‍പ് പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നത് ഒഴിവാക്കുക.

കാര്‍ബോഹൈഡ്രേറ്റോ കൊഴുപ്പോ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുക. ഭാരം കുറയ്ക്കാനായി പലരും കാര്‍ബോഹൈഡ്രേറ്റ് അല്ലെങ്കില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മിതമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റും ആരോഗ്യകരമായ കൊഴുപ്പും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിവാഹത്തിന് മുന്‍പ് ചര്‍മ്മസംരക്ഷണത്തില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍
പുതിയ ചികിത്സ ആരംഭിക്കുക
കെമിക്കല്‍ പീല്‍, മൈക്രോ നീഡിങ് തുടങ്ങി അനവധി ചര്‍മ്മസംരക്ഷണ ചികിത്സകള്‍ ഉണ്ട്. എന്നാല്‍ വിവാഹത്തിന് ഒരാഴച മുന്‍പ് ഇവ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എല്ലാവരുടെയും ചര്‍മ്മം പ്രതികരിക്കുന്നത് ഒരുപോലെ ആകുകയില്ല. പലപ്പോഴും കുരുക്കളും പാടുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇവ വിവാഹത്തിന് മുന്‍പ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം.
ചര്‍മ്മസംരക്ഷണ ദിനചര്യ മാറ്റുക
വിവാഹത്തിന് മുന്‍പുള്ള ദിനങ്ങളില്‍ ചര്‍മ്മസംരക്ഷണത്തിന് പുതിയ ഉത്പന്നങ്ങള്‍ പരീക്ഷിക്കാന്‍ തോന്നും. പല സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും കൊണ്ടാണ് സ്ത്രീകള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നത്. പക്ഷേ ഓരോ പുതിയ ഉത്പന്നങ്ങളും എങ്ങനെ നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രതികരിക്കുമെന്ന് നമുക്ക് ചിന്തിക്കാനാകില്ല. അതിനാല്‍ പുതിയ ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്താതിരിക്കുക.
ചര്‍മ്മത്തില്‍ അമിതമായി എക്സ്ഫോളിയേഷന്‍ ചെയ്യുക. ചര്‍മ്മത്തിലെ അഴുക്കും മറ്റു ബാക്ടീരിയകളെയെല്ലാം നീക്കാനായി എക്സ്ഫോളിയേഷന്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത് അമിതമായി ചെയ്താല്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമായിരിക്കും ഉണ്ടാകുക.
സണ്‍സ്ക്രീന്‍ ഉപയോഗിക്കാതിരിക്കുക
ചര്‍മ്മത്തില്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ മറന്നുപോയാല്‍ നിങ്ങള്‍ പുറത്തുപോകുമ്പോള്‍ ചര്‍മ്മത്തില്‍ ടാനും,പൊള്ളലും കരിവാളിപ്പും ഉണ്ടാകും. അതിനാല്‍ പുറത്തു പോകുമ്പോള്‍ മിനിമം 30 എങ്കിലും സണ്‍ പ്രൊട്ടക്ഷന്‍ ഫാക്റ്റര്‍ ഉള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
മുഖക്കുരു പൊട്ടിക്കുക
മുഖക്കുരു പോലുള്ള കുരുക്കള്‍ പൊട്ടിച്ചുകഴിഞ്ഞാല്‍ അവ പാടുകള്‍ അവശേഷിപ്പിക്കും. അതിനാല്‍ അവയെ സ്വയം ഉണങ്ങാന്‍ വിടുക. കുമിളകള്‍ പൊട്ടിക്കാതിരിക്കുക.



Click it and Unblock the Notifications