Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
നാളെയാണോ വിവാഹം? മുഖം നിറം വെയ്ക്കാനും, ക്ലിയറാകാനും ഈ ഫേയ്സ്പാക്ക് ഉപയോഗിക്കൂ
സ്വന്തം വിവാഹത്തിന് മുഖം മിനുക്കണം എന്നത് എല്ലാ പെണ്‍കുട്ടികളുടെയും വലിയൊരു ആഗ്രഹമാണ്. നല്ല ക്ലിയര്‍ സ്കിന്‍ വേണം, ചര്‍മ്മത്തിന് നിറം വെയ്ക്കണം, എന്നിങ്ങനെ ലിസ്റ്റ് നീളും. പുറത്ത് ബ്യൂട്ടിപാര്‍ലറില്‍ പോയി സ്കിന്‍ ട്രീറ്റ്മെന്റ് എടുത്താല്‍ നല്ലൊരു തുക ചിലവഴിക്കേണ്ടതായി വരാം. എന്നാല്‍, പൈസ ലാഭിക്കുന്ന വിധത്തില്‍ മുഖം നിറം വർദ്ധിപ്പിക്കാൻ സാധിക്കും. അതും പ്രകൃതിദത്ത ചേരുവകളാല്‍! ഇതിനായി ഉപയോഗിക്കേണ്ട ഫേയ്സ്പാക്കുകള്‍ എന്തെല്ലാമെന്ന് നോക്കാം.

കാപ്പിപ്പൊടി ഫേയ്സ്പാക്ക്
ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും, ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാനും, ചര്‍മ്മം സുന്ദരമാക്കാനും കാപ്പിപ്പൊടി സഹായിക്കുന്നുണ്ട്. ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയില്‍ 5 തുള്ളി വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഫേയ്സ്പാക്ക് കഴുകി കളഞ്ഞതിന് ശേഷം മോയ്സ്ച്വറൈസര്‍ പുരട്ടാന്‍ മറക്കരുത്. ചര്‍മ്മത്തിന് ഇന്‍സ്റ്റന്റ് ഗ്ലോ നല്കാന് ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്.
കടലപ്പൊടി ഫേയ്സ്പാക്ക്
പല പ്രമുഖ സിനിമാ താരങ്ങളും പതിവായി ഉപയോഗിക്കുന്ന ഒരു ഫേയ്സ്പാക്കാണ് കടലപ്പൊടി ഫേയ്സ്പാക്ക്. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, ചര്‍മ്മത്തിലേയ്ക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും, ചര്‍മ്മത്തിനും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഫേയ്സ്പാക്കാണിത്. ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി 1 ടീസ്പൂണ്‍ കടലപ്പൊടി എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുറച്ച് തൈര് എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. അതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകാവുന്നതാണ്.
തേന്‍- കാപ്പിപ്പൊടി ഫേയ്സ്പാക്ക്
തേനും കാപ്പിപ്പൊടിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഫേയ്സ്പാക്ക് ചര്‍മ്മത്തിന് ഇൻസ്റ്റന്റ് ഗ്ലോ നല്കാന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മ കോശങ്ങളില്‍ നിന്നും അഴുക്കും, അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് നല്ല തിളക്കവും, നിറവും നല്കുന്നു.
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ഒരു ടീസ്പൂണ്‍ തേന്‍ എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ക്കാവുന്നതാണ്. ഇവ നല്ലപോലെ മിക്സ് ചെയ്യണം. അതിനുശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏതെങ്കിലും ചേരുവകള്‍ അലര്‍ജി ഉണ്ടാക്കുമെങ്കില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചര്‍മ്മ പ്രശ്നങ്ങള്‍, രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം ഉപയോഗിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications