Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഫേഷ്യല്‍ ചെയ്യുന്നവരാണോ? എങ്കില്‍ ഈ തെറ്റുകള്‍ അരുത്
ഇന്ന് പലരും ഫേഷ്യല്‍ ചെയ്യാറുണ്ട്. എന്നാല്‍, ഫേഷ്യല്‍ ചെയ്താലും അതിന്റെ ഗുണങ്ങള്‍ കൃത്യമായി ലഭിക്കണമെങ്കില്‍ കുറച്ച് കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഏത് ഫേഷ്യല്‍ ചെയ്താലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

നിര്‍ദ്ദേശം
ഫേഷ്യല്‍ ചെയ്ത് കഴിയുമ്പോള്‍ അവര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, വെയില് കൊള്ളുന്നത് കുറയ്ക്കുക. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്. അതുപോലെ, സണ്‍സ്ക്രീന്‍ പുരട്ടിയാലും കുട ചൂടാന്‍ മറക്കരുത്. പലരും, സണ്‍സ്ക്രീന്‍ പുരട്ടിയതിന്റെ ധൈര്യത്തില്‍ കുട ചൂടാതെ നടക്കുന്നത് കാണാം. ഇത് ഫേഷ്യല്‍ ചെയ്തതിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതുപോലെ, ചര്‍മ്മത്തില്‍ പുരട്ടേണ്ട സാധനങ്ങള്‍ കൃത്യമായി പുരട്ടുകയും, അവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
തലയണ
ചര്‍മ്മ പ്രശ്നങ്ങള്‍ വരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് നമ്മള് പതിവായി ഉപയോഗിക്കുന്ന തലലയണ, പുതപ്പ് എന്നിവയാണ്. കാരണം, പലരും തലയണ കവര്‍ കൃത്യമായ ഇടവേളകളില്‍ മാറ്റാതിരിക്കുന്നതും, അതുപോലെ, പുതപ്പ് മാറ്റാതിരിക്കുന്നതുമെല്ലാം ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്. പ്രത്യേകിച്ച്, മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. കൂടാതെ, ഫേഷ്യല്‍ ചെയ്തതിന്റെ ഗുണങ്ങള്‍ ഇല്ലാതാകുന്നതിനും ഇത് കാരണമാകുന്നു. അതിനാല്‍, ഫേഷ്യല്‍ ചെയ്തതിന് ശേഷം തലയണ കവര്‍ ഇടയ്ക്കിടയ്ക്ക് മാറ്റാന്‍ ശ്രദ്ധിക്കുക.
മുഖത്ത് സ്പര്‍ശിക്കുന്നത്
ചിലര്‍ ഇടയ്ക്കിടയ്ക്ക് മുഖത്ത് സ്പര്‍ശിക്കുന്നത് കാണാം. ഇത്തരത്തില്‍ ഫേഷ്യല്‍ ചെയ്തതിന് ശേഷം മുഖത്ത് ഇടയ്ക്കിടയ്ക്ക് സ്പര്‍ശിക്കുന്നത് ചര്‍മ്മത്തില്‍ ബാക്ടീരിയകള്‍ പെരുകുന്നതിന് കാരണമാകുന്നു. ഇത് ചര്‍മ്മത്തില്‍ സെബം ഉല്പാദനം വര്‍ദ്ധിക്കുന്നതിലേയ്ക്കും, ചര്‍മ്മത്തില്‍ കുരുക്കള്‍, പാടുകള്‍ എന്നിവ വരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, ഇടയ്ക്കിടയ്ക്ക് ചര്‍മ്മത്തില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വ്യായാമം
ഫേഷ്യല്‍ ചെയ്ത് കുറച്ച് ദിവസത്തേയ്ക്ക് വ്യായാമം ചെയ്യുന്നത് കുറയ്ക്കുന്നതും നല്ലതാണ്. കാരണം, ചര്‍മ്മത്തില്‍ വേഗം വിയര്‍പ്പ് വരുന്നത് ചര്‍മ്മത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണായേക്കാം. അതുപോലെ, ഫേഷ്യല്‍ ചെയ്തതിന്റെ ഗുണങ്ങള്‍ ഇല്ലാതാകുന്നതിനും ഇത് കാരണമാകുന്നു. അതിലാന് ഫേഷ്യല്‍ ചെയ്ത് ഉടനെ തന്നെ വ്യായാമം അരുത്. രണ്ട് ദിവസം കഴിഞ്ഞ് വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
