Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ചര്‍മ്മ സംരക്ഷണത്തിന് മാതളനാരങ്ങ
പതിവായി മാതാളനാരങ്ങ കഴിക്കുന്നവരില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ പൊതുവേ കുറവായിരിക്കും. ശരീരത്തിലേയ്ക്ക് ആവശ്യമായ രക്തം വര്‍ദ്ധിപ്പിക്കാനും, അശുദ്ധ രക്തം ഇല്ലാതാക്കാനും, ചര്‍മ്മം ആരോഗ്യത്തോടെ നിലനില്ക്കാനും മാതളനാരങ്ങ സഹായിക്കുന്നുണ്ട്. മാതാളനാരങ്ങയില് വിറ്റമിന്‍ സി, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ യുവത്വം നിലനിര്‍ത്താനും മുഖക്കുരു, വരണ്ട ചര്‍മ്മം എന്നിവ ഇല്ലാതാക്കാനും മാതള നാരങ്ങ സഹായിക്കുന്നുണ്ട്. കഴിച്ചാല്‍ മാത്രമല്ല, മുഖത്ത് പലവിധത്തില്‍ മാതളനാരങ്ങ ഉപയോഗിക്കാവുന്നതാണ്. അവ എങ്ങനെയെന്നും, മാതളനാരങ്ങയുടെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

ഗുണങ്ങള്‍
മാതളനാരങ്ങ കഴിച്ചാല്‍ മാത്രമല്ല, മുഖത്ത് പുരട്ടിയാലും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. മാതളനാരങ്ങയില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ അകറ്റുന്നു. കറുത്തപാടുകള്‍ അകറ്റാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് യുവത്വം നല്കാന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു. ചര്‍മ്മം തിളങ്ങാനും, യുവത്വം നിറഞ്ഞതാക്കാനും സഹായിക്കുന്നു.
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം, ചീര്‍മ്മത എന്നിവ കുറയ്ക്കാനും മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റ്സ് സഹായിക്കുന്നതാണ്. മുഖക്കുരു ഇല്ലാതാക്കാനും എക്സിമ പോലെയുള്ള അവസ്ഥകള്‍ ഇല്ലാതാക്കാനും മാതളനാരങ്ങ സഹായിക്കുന്നുണ്ട്. മാതള നാരങ്ങയില്‍ ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, മുഖക്കുരുവും, കറുത്ത പാടുകളും, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അലര്‍ജി പ്രശ്നങ്ങളും ഒഴിവാക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാനും, ചര്‍മ്മത്തില്‍ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാനും മാതളനാരങ്ങ സഹായിക്കുന്നു.
ഫേയ്സ്പാക്കുകള്‍
മാതളനാരങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. തേന്‍, പാല്, തൈര് എന്നിവയെല്ലാം ചേര്‍ത്ത് മാതള നാരങ്ങ ഫേയ്സ്പാക്കുകള്‍ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ഓരോ ഫേയ്സ്പാക്കിനും വ്യത്യസ്ത ഗുണങ്ങളും ലഭിക്കുന്നതാണ്. ഇത്തരം ഫേയ്സ്പാക്കുകള്‍ എന്തെല്ലാമെന്ന് നോക്കാം.

മാതളനാരങ്ങ-തേന്‍
2 ടേബിള്‍സ്പൂണ്‍- മാതളനാരങ്ങയുടെ നീര്
1 ടേബിള്‍സ്പൂണ്‍-തേന്‍
1 ടേബിള്‍സ്പൂണ്‍- തൈര്
തയ്യാറാക്കേണ്ട വിധം
മേല്‍ പറഞ്ഞ മൂന്ന് ചേരുവകളും നല്ലതുപോലെ അരച്ച് പേയ്സ്റ്റ് പരുവത്തില്‍ ആക്കുക. ഇത് മുഖത്ത് നല്ല കട്ടിയില്‍ പുരട്ടണം. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകാവുന്നതാണ്. ആഴ്ചയില്‍ രണ്ട്, അല്ലെങ്കില്‍ മൂന്ന് ദിവസം ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കും. ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.

മാതളനാരങ്ങ- വെള്ളരി
2 ടേബിള്‍സ്പൂണ്‍- മാതളനാരങ്ങ
1 ടേബിള്‍സ്പൂണ്‍- വെള്ളരി നീര്
1 ടേബിള്‍സ്പൂണ്‍-തൈര്
തയ്യാറാക്കേണ്ട വിധം
മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് പേയ്സ്റ്റ് പരുവത്തില്‍ ആക്കുക. ഇത് മുഖത്ത് നല്ല കട്ടിയില്‍ പുരട്ടുക. അതിനുശേഷം 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. മുഖത്തിന് നല്ല തിളക്കം ലഭിക്കാന്‍ സഹായിക്കും. ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാനും, മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

