Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
രണ്ടല്ലി വെളുത്തുള്ളി മതി മുഖക്കുരുവെല്ലാം പമ്പകടത്താം!
ആണ്-പെണ് വ്യത്യാസമില്ലാതെ പലരും നേരിടുന്നൊരു പ്രശ്നമാണ് മുഖക്കുരു. മുഖത്ത് കുരുക്കള്‍ പൊന്തിയാല്‍ നല്ല വേദന, ചൊറിച്ചില്‍ എന്നിവ ഉണ്ടാകാം. അതുപോലെ, ചിലര്‍ കുരുക്കള്‍ പൊട്ടിക്കുന്നത് മൂലം കറുത്ത പാടുകള്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഈ മുഖക്കുരു ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു ഫേയ്സ്പാക്ക് നിങ്ങള്‍ക്ക് പരിചയപ്പെടാം. ഇത് തയ്യാറാക്കാന്‍ രണ്ടല്ലി വെളുത്തുള്ളി മാത്രമാണ് ആവശ്യമായി വരുന്നത്.
മുഖക്കുരുവിന്റെ കാരണങ്ങള്‍
മുഖത്ത് കുരുക്കള്‍ വരുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. ചര്‍മ്മത്തില്‍ സെബത്തിന്റെ ഉല്പാദനം വര്‍ദ്ധിക്കുന്നത്, ബാക്ടീരിയകളുടെ വളര്‍ച്ച എന്നിവയെല്ലാം മുഖക്കുരുവിന് കാരണമാണ്.
അതുപോലെ, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം, ആര്‍ത്തവം എന്നിവയെല്ലാം മുഖത്ത് കുരുക്കള്‍ വരുന്നതിന് കാരണമാകുന്നുണ്ട്.
വെളുത്തുള്ളി
മുഖക്കുരു അകറ്റാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്. വെളുത്തുള്ളിയില്‍ ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധ തടയുന്നതിനും ചര്‍മ്മത്തില്‍ മുഖക്കുരു വരാതിരിക്കാനും വളരെയധികം സഹായിക്കും.
വെളുത്തുള്ളി ഫേയ്സ്പാക്ക്
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി രണ്ട് അല്ലെങ്കില്‍ മൂന്ന് വെളുത്തുള്ളി അല്ലി എടുക്കുക. ഇത് ഒന്ന് ചതച്ചതിന് ശേഷം രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒരു പാനില്‍ ഒഴിക്കുക. അതിനുശേഷം ഈ വെളുത്തുള്ളി ഈ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ചെറിയ ചൂടില്‍ ഒരു മൂന്ന് മിനിറ്റ് ചൂടാക്കണം. അതിന് ശേഷം എണ്ണ തണുക്കുമ്പോള്‍ ഇത് മുഖത്ത് പുരട്ടാവുന്നതാണ്.
പുരട്ടേണ്ട വിധം
കുളിക്കുന്നതിന് മുന്‍പ് പുരട്ടുന്നതാണ് നല്ലത്. ഈ എണ്ണ മുഖത്ത് പുരട്ടിയതിന് ശേഷം കുറഞ്ഞത് 20 മിനിറ്റ് നേരം കഴുകാതെ വെയ്ക്കുക. അതിനുശേഷം ഫേയ്സ്വാഷ് ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇത്തരത്തില്‍ ദിവസത്തില്‍ 2 നേരം ചെയ്യുന്നത് കൂടുതല്‍ ഫലം നല്കാന് സഹായിക്കും.
വെളുത്തുള്ളിയും കറ്റാര്‍വാഴയും
മുഖത്ത് അമിതമായി എണ്ണമയം ഉള്ളവരാണെങ്കില്‍ വെളിച്ചെണ്ണയും വെളുത്തുള്ളിയും ചേര്‍ത്ത് ഫേയ്സ്പാക്ക് ഉപയോഗിക്കാതിരിക്കുക. ഇതിന് പകരം, വെളുത്തുള്ളിയും കറ്റാര്‍വാഴയും ഉപയോഗിക്കാവുന്നതാണ്.
വെളുത്തുള്ളി നല്ലപോലെ ചുട്ടെടുക്കുക. അതിനുശേഷം ചതച്ച് കറ്റാര്‍വാഴ ജെല്ലില്‍ ചേര്‍ക്കണം. അതിനുശേഷം നല്ലപോലെ മിക്സ് ചെയ്യുക. ഇത് പതിവായി മുഖത്ത് രണ്ട് നേരം പുരട്ടുന്നത് നല്ലതാണ്.
ചെയ്യാന്‍ പാടില്ലാത്തവ
വെളുത്തുള്ളി ഒരിക്കലും നേരിട്ട് മുഖത്ത് പുരട്ടാന്‍ പാടുള്ളതല്ല.
നാരങ്ങ, ഓറഞ്ച് എന്നിവയുടെ കൂടെ വെളുത്തുള്ളി ചേര്‍ത്ത് പുരട്ടരുത്.
ചര്‍മ്മത്തില്‍ വെളുത്തുള്ളി ഫേയ്സ്പാക്ക് പുരട്ടുന്നതിന് മുന്‍പ് ചര്‍മ്മം നല്ലപോലെ ക്ലീന്‍ ചെയ്യണം.
ഫേയ്സ്പാക്ക് നല്ലപോലെ കഴുകി കളയാന്‍ ശ്രദ്ധിക്കുക.
അടുപ്പിച്ച് കുറച്ച് നാള് ഉപയോഗിച്ചാല്‍ മാത്രമേ നല്ല ഫലം ലഭിക്കൂ!
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
- നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ചര്‍മ്മ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തരം ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.
- ചിലര്‍ക്ക് വെളുത്തുള്ളി അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍, വെളുത്തുള്ളി അലര്‍ജി ഉള്ളവര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- വെളുത്തുള്ളി ദീര്‍ഘനേരം ചര്‍മ്മത്തില്‍ പുരട്ടി വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വരള്‍ച്ച എന്നിവ വരുന്നതിന് ഇത് കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications