Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഒരാഴ്ച സ്ഥിരമായി വീട്ടില്‍ തയ്യാറാക്കിയ സെറം, കറ്റാര്‍വാഴയാണ് പ്രധാനി
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും മുടി കൊഴിച്ചില്‍ പോലുള്ള പ്രതിസന്ധികള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. മുടി കൊഴിച്ചില്‍ മുടിയുടെ അനാരോഗ്യം, മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഓരോ ദിവസവും നിങ്ങളെ പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ മുടിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലന്‍ സെറം ഉപയോഗിക്കാവുന്നതാണ്.
കറ്റാര്‍വാഴയും കര്‍പ്പൂര തുളസിയും ഉപയോഗിച്ച് നമുക്ക് ഒരു കിടിലന്‍ സെറം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് എപ്രകാരം തയ്യാറാക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെ ഗുണങ്ങള്‍ ഇതിനുണ്ട് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കറ്റാര്‍വാഴയും കര്‍പ്പൂര തുളസിയും എപ്രകാരം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

സെറം തയ്യാറാക്കാം
മുടിവളരുന്നതിന് വേണ്ടി നമുക്ക് കര്‍പ്പൂരതുളസി, കറ്റാര്‍വാഴ സെറം എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം.
- 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
- പെപ്പര്‍മിന്റ് എണ്ണ 5-7 തുള്ളി
- 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ (ഓപ്ഷണല്‍)
- മിക്സ് ചെയ്യാനുള്ള ഒരു ചെറിയ പാത്രം, ഇവയെല്ലാം എടുത്ത ശേഷം ഒരു ചെറിയ പാത്രത്തില്‍, 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും 5-7 തുള്ളി പെപ്പര്‍മിന്റ് അവശ്യ എണ്ണയും യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യമെങ്കില്‍ അല്പം വെളിച്ചെണ്ണ ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ ഇളക്കിയതിന് ശേഷം മുടിയില്‍ പ്രയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം
ഈ സെറം എപ്രകാരം ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ മുടി ജടയില്ലാതെ ഭാഗങ്ങളായി വിഭജിച്ച് സെറം നേരിട്ട് തലയോട്ടിയില്‍ പുരട്ടുക. ഇത് മുടിയില്‍ നല്ലതുപോലെ മിക്സ് ചെയ്ത് മസ്സാജ് ചെയ്യേണ്ടതാണ്. രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിന് വേണ്ടി വൃത്താകൃതിയിലുള്ള മസ്സാജ് അനിവാര്യമാണ്. ശേഷം ഇത് രാത്രി മുഴുവന്‍ തലയില്‍ വെക്കുക. മുടി ഷവര്‍ ക്യാപ്പ് കൊണ്ട് മൂടി വേണം കിടന്നുറങ്ങുന്നതിന്.
അടുത്ത ദിവസം രാവിലെ ഇത് കഴുകിക്കളയാവുന്നതാണ്. വരുന്ന ഒരാഴ്ച എല്ലാ രാത്രിയിലും ഈ പ്രക്രിയ ആവര്‍ത്തിക്കേണ്ടതാണ്. സെറം തയ്യാറാക്കാനായി ഉപയോഗിക്കുന്ന എല്ലാ ചേരുവകളും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായം ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഗുണങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നിങ്ങള്‍ക്ക് ഈ മിശ്രിതം ഒരാഴ്ച ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിച്ച് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ രോമകൂപങ്ങളെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ തലയോട്ടിക്ക് കൂളിംഗ് ഇഫക്റ്റ് നല്കുന്നു. മുടിക്ക് തിളക്കവും കരുത്തും നല്കുന്നു. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
മുടി കൊഴിച്ചില്‍ ഒരു വിഷമകരമായ പ്രശ്നമാണ് എന്ന് നമുക്കറിയാം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ട് പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കര്‍പ്പൂരതുളസിയും കറ്റാര്‍ വാഴ സെറവും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനോടൊപ്പം തന്നെ തലയോട്ടിയെ പോഷിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ തരത്തിലുള്ള എല്ലാ ഗുണങ്ങളും ഈ സെറം ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications

