Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഒരുപിടി കപ്പലണ്ടി മതി മുഖകാന്തി നിലനിര്‍ത്താം
മുഖകാന്തി നിലനിര്‍ത്തുക എന്നത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. കാരണം, സൂര്യപ്രകാശം മുതല്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങള്‍ വരെ ചര്‍മ്മത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണാകുന്നുണ്ട്. അതിന്റെ ഭാഗമായി ചര്‍മ്മത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാം, അതുപോലെ, പാടുകള്‍ വരാനും, ചര്‍മ്മം വരണ്ടാതാകാനും, ചര്‍മ്മത്തിന്റെ നിറം നഷ്ടപ്പെടാനും ഇത് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കിടയിലും ചര്‍മ്മകാന്തി പഴയതുപോലെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു നട് ഉണ്ട്. അതാണ് നിലക്കടല അഥവാ, കപ്പലണ്ടി.

കപ്പലണ്ടിയുടെ സൗന്ദര്യവശങ്ങള്‍
കപ്പലണ്ടി കഴിച്ചാലും അതുപോലെ, മുഖത്ത് പുരട്ടിയാലും ചര്‍മ്മത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. പ്രത്യേകിച്ച്, ചര്‍മ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ കപ്പലണ്ടി വളരെ നല്ലതാണ്. കൂടാതെ, അള്‍ട്രാ വയ്ലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇത് കരുവാളിപ്പ് പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, കപ്പലണ്ടിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കൊളാജന്‍ ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്നു. കൊളാജന്‍ ചര്‍മ്മത്തില്‍ കൃത്യമായി ഉണ്ടെങ്കില്‍ മാത്രമേ, ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനില്‍ക്കൂ. ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്താന്‍ സാധിക്കൂ. അതുപോലെ, കപ്പലണ്ടിയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തിലെ കരുവാളിപ്പും, കറുപ്പ് നിറവും കുറയ്ക്കാന്‍ കപ്പലണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. മുഖത്ത് നിന്നും ചുളിവുകളും പാടുകളും നീക്കം ചെയ്യാനും കപ്പലണ്ടി വളരെ നല്ലതാണ്.
ഉപയോഗിക്കേണ്ട വിധം
അര കപ്പ് കപ്പലണ്ടി എടുക്കുക. ഇതിലേയ്ക്ക് 3 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുക്കുക. ഇവ രണ്ടും മിക്സിയില്‍ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. വേണമെങ്കില്‍ കുറച്ച് വെള്ളവും ചേര്‍ക്കാവുന്നതാണ്. നല്ലപോലെ അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക. അതിനുശേഷം മുഖത്ത് നല്ലപോലെ പുരട്ടാവുന്നതാണ്. അതിനുശേഷം 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ ഒരിക്കല്‍ വീതം ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും, മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നതാണ്.
മറ്റു ചേരുവകള്‍
കറ്റാര്വഴയ്ക്ക് പകരം കാപ്പിപ്പൊടി ചേര്‍ക്കുന്നതും നല്ലതാണ്. അതുപോലെ, മഞ്ഞള്‍പ്പൊടി ചേര്‍ക്കാവുന്നതാണ്. രണ്ട് തുള്ളി തേന്‍ ചേര്‍ത്തും നല്ല സ്ക്രബ് തയ്യാറാക്കാവുന്നതാണ്. എന്നാല്‍, അമിതമായി തേന്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായി തേന്‍ ചേര്‍ക്കുന്നത് മുഖത്ത് എണ്ണമയം വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏതൊരു സ്ക്രബും ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് ചെയ്യാന്‍ മറക്കരുത്. ചര്‍മ്മത്തിന് ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പാച്ച് ടെസ്റ്റ് നടത്തുന്നത്. ഇതിനായി കുറച്ച് സ്ക്രബ് എടുത്ത് കയ്യില്‍ പുരട്ടുക. അലര്‍ജി ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക. അതുപോലെ, കറ്റാര്‍വാഴയ്ക്ക് പകരം കാപ്പിപ്പൊടി ചേര്ക്കുന്നവരാണെങ്കില് കുറച്ച് മാത്രം ചേര്‍ക്കുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ കാപ്പിപ്പൊടി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
