Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
പപ്പായ പതിവാക്കുന്നവരിൽ സൗന്ദര്യ ഗുണങ്ങൾ അനവധി
നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന പഴമാണ് പപ്പായ. ഈ നാടൻ പഴം എന്നും പിതിവാക്കുന്നവരിൽ ആരോഗ്യ ഗുണങ്ങൾ വർദ്ധിക്കുന്നതാണ്. അതുപോലെ, ഒട്ടനവധി സൗന്ദര്യ ഗുണങ്ങളും ലഭിക്കും. അവ എന്തെല്ലാമെന്നും, ചർമ്മ സംരക്ഷണത്തിനായി പപ്പായ ഏതെല്ലാം വിധത്തിൽ ഉപയോഗിക്കണം എന്നും നോക്കാം.

ചർമ്മ സംരക്ഷണത്തിന്
പപ്പായ ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുകയും, ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. കാരണം, പപ്പായയിൽ പാപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ നിന്നും മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും, തിളക്കമുള്ളതും മിനുസമാർന്നതുമായ ചർമ്മം സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ചർമ്മത്തിൽ നിന്നും മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പപ്പായയിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിൽ വിറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ നിന്നും പാടുകൾ ഇല്ലാതാക്കുന്നു. കൂടാതെ, ഹൈപ്പർപിഗ്മെന്റേഷൻഎന്നിവ ലഘൂകരിക്കാനും സഹായിക്കുന്നു. പപ്പായയിൽ ധാരാളം ജലാംശവും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കി മാറ്റുന്നു.
കേശ സംരക്ഷണത്തിന്
ചർമ്മത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും പപ്പായ അത്യുത്തമമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റമിൻ സി, പൊട്ടാസ്യം, പാപ്പെയ്ൻ എന്നിവയെല്ലാം മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും മുടിയെ ശക്തിപ്പെടുത്താനും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ പപ്പായയിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ, കേടായ മുടി നന്നാക്കാനും, മുടിയുടെ തിളക്കം വർദ്ധിപ്പിക്കാനും, മുടയെ വേരിൽ നിന്നും ബലപ്പെടുത്താനും സഹായിക്കുന്നു. ഇവ കൂടാതെ, പപ്പായയുടെ ആൻറിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കാനും താരൻ നീക്കം ചെയ്യാനും മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
പപ്പായ ഉപയോഗിക്കേണ്ട വിധം
പഴുത്ത പപ്പായ അരച്ചെടുക്കുക. ഇതിൽ തേൻ, തൈര് അല്ലെങ്കിൽ ഓട്സ് എന്നിവ ചേർത്ത് മുഖത്ത് പുരട്ടി, സാവധാനത്തിൽ മസാജ് ചെയ്യുക. 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളായുക. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും, യുവത്വം നിലനിർത്താനും സഹായിക്കുന്നതാണ്. പപ്പായ ഒടച്ചെടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ, വാഴപ്പഴം ഉടച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. പപ്പായ ഉപയോഗിച്ച് എക്സ്ഫോളിയേറ്റിംഗ് സ്ക്രബ് തയ്യാറാക്കാവുന്നതാണ്. ഇതിനായി പപ്പായയിൽ പഞ്ചസാര, ഉപ്പ് അല്ലെങ്കിൽ കോഫി എന്നിവ ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക. 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇത് ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ നീക്കം ചെയ്യുന്നതാണ്. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാനും സഹായിക്കുന്നു. അതുപോലെ, മുടിയുടെ ആരോഗ്യത്തിനായി പപ്പായ പതിവായി കഴിക്കുന്നത് വളരെ നല്ലതാണ. അതുമല്ലെങ്കിൽ തൈരിൽ കുറച്ച്, പപ്പായ പേസ്റ്റ് ചേർത്ത് മിക്സ് ചെയ്ത് പുരട്ടുന്നത് നല്ലതാണ്. തലയിൽ നിന്നും താരൻ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്‌സ്‌കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി ബന്ധപ്പെട്ട പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications
