Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുഖക്കുരു അകറ്റും ചർമ്മത്തിന് തിളക്കം നൽകും; ഈ പപ്പായ ഫേയ്സ് മാസ്ക് പതിവാക്കി നോക്കൂ
Papaya face mask for clear skin: ചർമ്മത്തിന് യുവത്വം നിലനിർത്താൻ ആഹാരം പ്രധാനപ്പെട്ടതാണ്. അതുപോലെ, നമ്മൾ മുഖത്ത് പുരട്ടുന്ന ഓരോ സാധനങ്ങളും ചർമ്മത്തിന്റെ ആരോഗ്യം നിർണ്ണയിക്കുന്നു. കെമിക്കലുകൾ അമിതമായി അടങ്ങിയ സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് പ്രകൃതിദത്ത ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതാണ്. ചർമ്മത്തിൽ നിന്നും ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യുന്നതിനും, മൃതകോശങ്ങൾ അകറ്റാനും, കരുവാളിപ്പ് അകറ്റാനും, ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനും നമുക്ക് സുലഭമായിട്ടുള്ള പ്രകൃതിദത്ത ഉൽപന്നങ്ങൾ പരമാവധി ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ പപ്പായ നല്ലൊരു ഓപ്ഷനാണ്.

ചർമ്മത്തിൽ നിന്നും മുഖക്കുരു അകറ്റുന്നതിനും, ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനും, കരുവാളിപ്പ് അകറ്റാനും പപ്പായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഫേയ്‌സ്മാസ്‌ക്ക് റെസിപ്പി പരിചയപ്പെടാം.
പപ്പായയുടെ സൗന്ദര്യ ഗുണങ്ങൾ
ചർമ്മം തിളങ്ങാനും മൃദുവാകാനും പപ്പായ ഉപയോഗിക്കുന്നത് നല്ലതാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപ്പൈൻ എന്ന എൻസൈം ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ പപ്പായ സഹായിക്കും. പപ്പായയിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുവന്ന പാടുകൾ കുറയ്ക്കാനും മുഖക്കുരുവിനെ ശമിപ്പിക്കാനും സഹായിക്കുന്നു. അതുപോലെ, ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. വിറ്റാമിൻ എ, സി, പൊട്ടാസ്യം, പാപ്പൈൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലെ ഈർപ്പം നിലനിർത്തി, ചർമ്മം മൃദുവാക്കുന്നു. ചർമ്മത്തിൽ നിന്നും പാടുകളും നിറവ്യത്യാസവും കുറയ്ക്കുന്നു. പപ്പായയിലെ എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകളും നിറവ്യത്യാസവും കുറയ്ക്കാൻ സഹായിക്കുന്നു.
പപ്പായ ഫേസ് മാസ്ക് ഉണ്ടാക്കുന്ന വിധം
ഈ ഫേയ്സ്പാക്ക് തയ്യാറാക്കാൻ എന്തെല്ലാം ചേരുവകൾ വേണമെന്ന് നോക്കാം.
ഒരു പഴുത്ത പപ്പായ
1 ടേബിൾസ്പൂൺ തേൻ
1 ടേബിൾസ്പൂൺ തൈര് (വേണമെങ്കിൽ)
തയ്യാറാക്കുന്ന വിധം
പപ്പായ തൊലികളഞ്ഞ് ഒരു പാത്രത്തിൽ നന്നായി ഉടയ്ക്കുക. ഇതിലേയ്ക്ക് തേനും തൈരും ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം, കണ്ണിന് ചുറ്റുമുള്ള ഭാഗം ഒഴിവാക്കി മുഖത്ത് നന്നായി പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ചെറുചൂടുവെള്ളത്തിൽ കഴുകിയതിനുശേഷം മോയിസ്ചറൈസർ പുരട്ടുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പഴുത്ത പപ്പായ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാരണം, പഴുത്ത പപ്പായ മൃദുവായതിനാൽ ഫേസ് മാസ്ക് ഉണ്ടാക്കാൻ എളുപ്പമാണ്. ഓട്സ്, ബദാം ഓയിൽ, നാരങ്ങ നീര് തുടങ്ങിയവ ചേർത്ത് മാസ്കിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കാവുന്നതാണ്. മുഖക്കുരുവോ നിറവ്യത്യാസമോ ഉള്ള ഭാഗങ്ങളിൽ മാത്രം പുരട്ടുന്നതും നല്ല ഫലം നൽകും. മാസ്ക് 3 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പപ്പായ അലർജിയുണ്ടാക്കുമോ എന്നറിയാൻ ആദ്യം ചർമ്മത്തിൽ ഒരിടത്ത് പുരട്ടി നോക്കുക. സെൻസിറ്റീവ് ചർമ്മമുള്ളവർ കുറഞ്ഞ അളവിൽ തുടങ്ങി ആവശ്യാനുസരണം കൂട്ടുക. പപ്പായ മൃദുവാണെങ്കിലും അധികം ഉപയോഗിച്ചാൽ ചർമ്മത്തിന് പ്രശ്നങ്ങളുണ്ടാകാം. ആഴ്ചയിൽ 1-2 തവണ മാത്രം ഉപയോഗിക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരിയായ ഫലം ലഭിക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications